ഭൂഗർഭ ജല ലഭ്യത പഠിക്കാൻ 41 നിരീക്ഷണ കിണറുകൾ


ഫോട്ടോ : AP

മയ്യിൽ: ഭൂഗർഭജലലഭ്യതയെക്കുറിച്ച് പഠനം നടത്തുന്നതിനായി ഭൂഗർഭജലവകുപ്പ് ജില്ലയിൽ 41 നിരീക്ഷണക്കിണറുകൾ കുഴിക്കുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ ദേശീയ ഹൈഡ്രോളജിസ്റ്റ് പ്രോജക്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇടനാടൻ മേഖലയിലാണ് കിണറുകൾ കുഴിക്കുന്നത്. തുറന്ന കിണറുകൾ വ്യാപകമായി ഉപയോഗശൂന്യമായതോടെയാണ് കുഴൽക്കിണർ മാതൃകയിൽ കിണർ കുഴിക്കുന്നത്.

പല പൊതുകിണറുകളും മൂടിയതും ഉപയോഗശൂന്യമായതും ഭൂഗർഭജലപഠനത്തിന് തടസ്സമായതുമാണ് പുതിയ കിണറുകൾ കുഴിക്കാനിടയാക്കിയത്.കേന്ദ്ര ഭൂജലവകുപ്പും സംസ്ഥാന ഭൂജലവകുപ്പും ചേർന്ന് വരൾച്ച, ജലത്തിന്റെ ഗുണനിലവാരം, ജലലഭ്യത വർധിക്കുന്ന പ്രദേശങ്ങൾ തുടങ്ങിയവയെക്കുറിച്ച് ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്നാണ് പഠനം നടത്തുക.

കിണറിലെ ഓരോ മീറ്ററിലെയും മണ്ണിന്റെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ജലത്തെക്കുറിച്ചറിയാൻ ടെലിമീറ്ററുകൾ സ്ഥാപിച്ചും നേരിട്ടുള്ള വിവരശേഖരണവും നടത്തും. കിണറുകൾ കുഴിക്കുന്നതിന് ഹൈഡ്രോളജിസ്റ്റ് കെ.എ. പ്രവീൺ കുമാർ, അസിസ്റ്റന്റ് എൻജിനിയർ പി. അജിത് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.

ഭൂഗർഭജലത്തെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണത്തിനായി പഞ്ചായത്തുകളിൽ സെമിനാറുകളും സംഘടിപ്പിക്കും. 20-ന് മുണ്ടേരിയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. സെമിനാർ ഉദ്ഘാടനം ചെയ്യും. 26-ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് സെമിനാർ.

ജില്ലയില്‍ വരള്‍ച്ചാ സാധ്യത കുറവ്

2015 നുശേഷം ജില്ലയിലെ ഭൂഗര്‍ഭജലനിരപ്പുയര്‍ന്നതായി പഠനത്തില്‍ തെളിഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭൂഗര്‍ഭജല നിരക്ക് ക്രമാതീതമായി ഉയര്‍ന്നു വരുന്നതായും ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ മണ്ണ് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ കൂടിയതാണ് ഇതിനിടയാക്കിയതെന്നും കണ്ടെത്തി. പൊതു കിണറുകളില്ലാത്ത പഞ്ചായത്തുകളില്‍ പുതിയതായി കുഴിക്കാനും പദ്ധതിയുണ്ട്. എല്ലാവര്‍ക്കും കിണര്‍ എന്നതിന് പകരം പൊതുകിണറിലൂടെ കുടിവെള്ളമെത്തിച്ചാല്‍ കോളിഫോം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാകുമെന്ന് ഭൂഗര്‍ഭ ജലവകുപ്പ് ജില്ലാ ഓഫീസര്‍ ബി.ഷാബി പറഞ്ഞു.

Content Highlights: 41 surveillance wells for underground water storage to be built


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented