ഏറ്റവും മോശം വായുനിലവാരമുള്ള നഗരങ്ങളിൽ മുൻപന്തിയിലാണ് ഡൽഹി | Photo-PTI
എല്ലാവര്‍ഷവും ഡിസംബര്‍ രണ്ട് ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നു. 1984 ല്‍ വന്‍ വിപത്ത് വിതച്ച ഭോപ്പാല്‍ വാതക ദുരന്തത്തിന് ശേഷമാണ് എല്ലാവര്‍ഷവും ഡിസംബര്‍ രണ്ട് ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുവാന്‍ തീരുമാനമായത്.
ഏറ്റവും മോശം വായുനിലവാരമുള്ള ലോകത്തിലെ 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന വായുഗുണനിലവാരമുള്ള നഗരങ്ങളൊന്നും രാജ്യത്തില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്യുബിക് മീറ്ററിന് അഞ്ചു മൈക്രോഗ്രാമാണ് (µg/m3) ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന വായുഗുണനിലവാരം. രാജ്യത്ത് മോശം വായുനിലവാരമുള്ള ഭൂരിഭാഗം നഗരങ്ങളും വടക്കേ ഇന്ത്യയിലാണ്.
ജനസാന്ദ്രത, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ എന്നീ ഘടകങ്ങളാണ് വടക്കെ ഇന്ത്യയിലെ നഗരങ്ങളില്‍ മലിനീകരണം കൂടാന്‍ കാരണം. ഡല്‍ഹിയിലും കൊല്‍ക്കത്തയിലുമാണ് ഏറ്റവും അപകടകരമായ തോതില്‍ മലിനീകരണമുള്ളതെന്ന് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് എഫക്ട് ഇന്‍സ്റ്റിട്ട്യൂട്ട് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2010 മുതല്‍ 2019 വരെയുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ' എയര്‍ ക്വാളിറ്റി ആന്‍ഡ് ഹെല്‍ത്ത് ഇന്‍ സിറ്റീസ്' എന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ കാലയളവില്‍ അന്തരീക്ഷത്തിലെ മലിനീകരണ തോത് ഏറ്റവും കൂടുതലായി കാണപ്പെട്ട 20 നഗരങ്ങളില്‍ 18 ഉം ഇന്ത്യയിലാണ്. മറ്റ് രണ്ട് നഗരങ്ങളുള്ളത് ഇന്തൊനീഷ്യയിലുമാണ്.
ഡല്‍ഹി, ജാന്പൂര്, ലക്നൗ, കാണ്‍പുര്‍, വാരണാസി തുടങ്ങിയ നഗരങ്ങളിലാണ് മലിനീകരണം കൂടുതലുള്ളത്. മലിനീകരണ തോത് കുറവുള്ള 35 നഗരങ്ങളില്‍ 30 എണ്ണവും ദക്ഷിണേന്ത്യയിലാണ്. സത്നാ, മൈസൂര്‍, മംഗളൂരു, ഇംഫാല്‍, കുംഭോരി തുടങ്ങിയ നഗരങ്ങളിലാണ് മലിനീകരണ തോത് കുറവുള്ളത്.
Content Highlights: 35 most polluted cities out of 50 are in india, National pollution control day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..