258 സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; ആദ്യഘട്ട പരിശീലനം പൂർത്തിയായി


ജി.ജ്യോതിലാൽ

ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ, പ്രതീകാത്മക ചിത്രം-(Automatic Weather Station)| Photo-intermet.co/ground_met

കൊല്ലം: സംസ്ഥാനത്തെ 258 സ്കൂളുകളിൽ ഭൂമിശാസ്ത്ര അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള സ്കൂൾ കാലാവസ്ഥാകേന്ദ്രത്തിനുവേണ്ടിയുള്ള ആദ്യഘട്ട പരിശീലനം പൂർത്തിയായി.

കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ അന്തരീക്ഷശാസ്ത്ര പഠനകേന്ദ്രമായ അന്തരീക്ഷ റഡാർ ഗവേഷണകേന്ദ്രത്തിൽ (അക്കാർ) നടന്ന പരിശീലനത്തിൽ 40 അധ്യാപകർ പങ്കെടുത്തു. മറ്റ് അധ്യാപകർക്കുള്ള പരിശീലനം ഇവരുടെ നേതൃത്വത്തിലായിരിക്കും. ഭൗമശാസ്ത്രമന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരം നേടിയിട്ടുള്ള ഡോ. മോഹൻകുമാറും അക്കാർ ഡയറക്ടർ ഡോ. അഭിലാഷുമാണ് ക്ലാസുകൾ നയിച്ചത്.കാലാവസ്ഥാനിരീക്ഷണത്തിനും പ്രാദേശികതലത്തിൽത്തന്നെ ദുരന്തമുന്നറിയിപ്പുകൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും സഹായകമാകുകയെന്ന ഉദ്ദേശ്യത്തോടെ തുടങ്ങുന്ന പദ്ധതിക്ക് പൊതുവിദ്യാലയങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.

ഹയർ സെക്കൻഡറി തലത്തിൽ ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന 240 സർക്കാർ സ്കൂളുകളിലും 18 എയ്ഡഡ് സ്കൂളുകളിലുമാണ് നിരീക്ഷണകേന്ദ്രങ്ങൾ. അഞ്ചുമീറ്റർ നീളവും മൂന്നുമീറ്റർ വീതിയുമുള്ള തുറസ്സായ ഇടം വേലികെട്ടിത്തിരിച്ചാണ് നീരീക്ഷണകേന്ദ്രം സ്ഥാപിക്കുന്നത്. ഇവിടെ കാറ്റിന്റെ വേഗത, ദിശ, മഴയുടെ അളവ്, അന്തരീക്ഷതാപനില കുറഞ്ഞതും കൂടിയതും, അന്തരീക്ഷ ആർദ്രത എന്നിവ അളക്കാനുള്ള അഞ്ച് ഉപകരണങ്ങൾ സ്ഥാപിക്കും. സൂക്ഷ്മമായ കാലാവസ്ഥാവ്യതിയാനങ്ങൾവരെ രേഖപ്പെടുത്താനും ഭൂമിശാസ്ത്രവിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകാനും കഴിയും.

തിരൂർ ജി.ബി.എച്ച്.എസ്.സ്കൂളിലെ ഭൂമിശാസ്ത്ര അധ്യാപകനായ എസ്‌.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഭൂമിശാസ്ത്ര അധ്യാപകർ ചേർന്ന് സർക്കാരിനു നൽകിയ പ്രോജക്ടിൽനിന്നാണ് ഈ ആശയത്തിന് അംഗീകാരം ലഭിച്ചത്.

മുഖ്യമന്ത്രിയുടെ നൂറിന കർമപരിപാടിയിൽപ്പെടുത്തിയിട്ടുള്ള പദ്ധതി സമഗ്രശിക്ഷ കേരളയാണ് നടപ്പാക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലയിലെ വയലാ വാസുദേവൻ പിള്ള സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു നടന്നത്.

Content Highlights: 258 weather observatories to be established in schools


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented