പ്രാദേശികമായി 'ബിറ്റുങ്ക' എന്നറിയപ്പെടുന്ന ബാർബോഡിസ് ട്രുൻകാറ്റുലുസ് (barbodes truncatuslus) | Photo- The Philippine Journal of Science
ഏറ്റവും കൂടുതല്‍ കാര്‍പ് വിഭാഗത്തില്‍പെടുന്ന മത്സ്യങ്ങളെന്ന അപൂര്‍വത സ്വന്തമായുള്ള ഫിലിപ്പീന്‍സിലെ അതിപുരാതന തടാകത്തിലെ മത്സ്യ സമ്പത്ത് ഇന്ന് ശോഷണത്തിന്റെ പാതയില്‍. ഫിലിപ്പീന്‍സിലെ പുരാതന തടാകമായ ലാനോ തടാകത്തില്‍ ശേഷിക്കുന്നത് കാര്‍പ് വിഭാഗത്തില്‍പെടുന്ന രണ്ട് ശുദ്ധജലമത്സ്യങ്ങള്‍ മാത്രം. 17-ഓളം കാര്‍പ് വിഭാഗത്തില്‍പെടുന്ന മത്സ്യങ്ങളുണ്ടായിരുന്ന തടാകത്തിലെ കാര്‍പ് വിഭാഗങ്ങള്‍ രണ്ടായി ചുരുങ്ങാന്‍ കാരണം തടാകത്തില്‍ അധിനിവേശ മത്സ്യത്തിന്റെ അവതരണം മൂലമാണെന്നും കരുതപ്പെടുന്നു.
മന്ഡനോ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന തടാകത്തില്‍ കാര്‍പ് മത്സ്യവിഭാഗങ്ങളുടെ സാന്നിധ്യമുണ്ടാവാനുള്ള കാരണങ്ങള്‍ അവ്യക്തമാണെങ്കിലും മറ്റൊരു ദ്വീപ് വിഭാഗമായ ബോണിയോയിലെ ജലാശയങ്ങളിലൂടെയായിരിക്കാം ഇവ എത്തപ്പെട്ടതെന്നാണ് നിഗമനം.
1946-ല്‍ യു.എസില്‍ നിന്ന് സ്വതന്ത്രരായ ഫിലിപ്പീന്‍സില്‍ ബ്യൂറോ ഓഫ് ഫിഷറീസ് വിഭാഗം രൂപപ്പെടുകയും തുടര്‍ന്ന് മില്ക്ഫിഷ്, തിലാപ്പിയ പോലെയുളള പ്രാദേശിക വിഭാഗത്തില്‍ ഉള്‍പ്പെടാത്ത മത്സ്യങ്ങളെ തടാകങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്തു. സ്നേക്ക്ഹെഡ്, ടാങ്ക് ഗോബി തുടങ്ങിയ മത്സ്യവിഭാഗങ്ങള്‍ കാര്പുകളെയാണ് കൂടുതലും ആഹാരമാക്കിയത്.
ഫിലിപ്പീന്‍സുകാരുടെ ആഹാര ആവശ്യങ്ങള്‍ക്ക് ഒരു പരിധി വരെ പോംവഴി കാണുകയെന്ന നിലയ്ക്ക് ഇത്തരത്തില്‍ പ്രാദേശിക വിഭാഗത്തില്‍ ഉള്‍പ്പെടാത്ത മത്സ്യങ്ങളെ നിക്ഷേപിച്ചത് വിനയായി.
.jpg?$p=c736d3d&w=610&q=0.8)
തടാകത്തിന് സമീപം നിര്‍മിച്ച ഹൈഡ്രോ ഇലക്ട്രിക് ഡാം, ഡൈനാമൈറ്റ് ഫിഷിങ് പോലെയുള്ള മത്സ്യബന്ധനരീതികള്‍ തടാകത്തില്‍ മാലിന്യം കുമിഞ്ഞു കൂടുന്നതും ജൈവൈവിധ്യം താറുമാറാകാനുള്ള കാരണമായി തീര്‍ന്നു. തുടര്‍ന്ന് പ്രാദേശിക മത്സ്യ ചന്തകളില്‍ വില്‍പ്പനയ്ക്ക് വെച്ചവയില്‍ ഏറിയ പങ്കും മറ്റ് വിഭാഗത്തില്‍പെടുന്ന മത്സ്യങ്ങളായിരുന്നു. 1970-കളുടെ ആരംഭം മുതല്‍ 1991 വരെ ഇത് തുടര്‍ന്നു.
വ്യത്യസ്തമായ ശരീരപ്രകൃതിയുള്ളതും തടാകത്തിലെ മറ്റൊരു കാര്‍പ് വിഭാഗത്തില്പെടുന്നതുമായ ബിറ്റങ്കിനെ (പ്രാദേശിക നാമം) (barbodes truncatulus) അവസാനമായി കാണുന്നത് 1973-ലാണ്. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ ഇവയെ മറ്റുള്ളവയ്ക്കൊപ്പം 2020-ല്‍ വംശമറ്റതായി പ്രഖ്യാപിച്ചു. ഇവയുടെ സ്പെസിമെനുകള് ശേഖരിക്കപ്പെട്ടിരുന്നെങ്കിലും 1945-ല്‍ രാജ്യത്തെ ബ്യൂറോ ഓഫ് സയന്‍സിന് നേരെയുണ്ടായ ജപ്പാന് ആക്രമണത്തില്‍ ഇവയും പരിപൂര്‍ണമായി നശിച്ചു. 1924-ലെ കൈയെഴുത്തുപ്രതിയെ അടിസ്ഥാനമാക്കിയുള്ള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മാത്രമാണ് നിലവില്‍ വംശമറ്റ ബിറ്റങ്കയുടേതായി ലഭ്യമായിട്ടുളളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..