പ്രതീകാത്മക ചിത്രം | Photo-AFP
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സബ്‌സിഡികള്‍ക്കായി ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പ്രതിവര്‍ഷം 18,000 കോടി രൂപ (1.8 ട്രില്ല്യണ്‍ ഡോളര്‍) ചെലവഴിക്കുന്നുവെന്ന് പഠനങ്ങള്‍. ഇത്തരം സഹായധനങ്ങള്‍ വന്യമൃഗങ്ങളുടെ വംശനാശത്തിനും ആഗോള താപനത്തിന്റെ വര്‍ധനവിനും കാരണമാകുന്നു. മാസച്യുസെറ്റ്‌സ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനയായ എര്‍ത്ത് ട്രാക്ക് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മധ്യ പൂർവ്വേഷ്യൻ രാജ്യങ്ങൾ സുസ്ഥിരമല്ലാത്ത ഭൂഗര്‍ഭ ജല പമ്പിങ്ങിന് വരെ ഇത്തരം സബ്‌സിഡികള്‍ നല്‍കുന്നുണ്ട്.
പാരീസ് ഉടമ്പടിക്ക് എതിരായിട്ടുള്ള ഇത്തരം സബ്‌സിഡികള്‍ക്ക് സർക്കാരുകളുടെ പൂര്‍ണ പിന്തുണയാണുള്ളത്. വനനശീകരണത്തിനും ജലമലിനീകരണത്തിലേക്കുമാണ് ഇത്തരത്തിലുള്ള തുക എത്തിച്ചേരുക. സബ്‌സിഡികള്‍ക്കായി ചെലവാക്കുന്ന തുകയുടെ നല്ലൊരു അംശമുണ്ടെങ്കില്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അത് ഗുണകരമാകുമെന്നും പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു. പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ വഴി പൂജ്യം ബഹിര്‍ഗമനത്തിലേക്ക് എത്തിച്ചോരും കഴിയും.
ലോകമെമ്പാടും പരിസ്ഥിതി വിനാശകരമാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എതിരേ നിയമനിര്‍മാണം വേണമെന്നും പക്ഷമുണ്ട്.
Content Highlights: 1.8 trillion dollar subsidies are distributed all over the world yearly
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..