സമുദ്ര മാലിന്യങ്ങളുടെ 80 ശതമാനവും പ്ലാസ്റ്റിക്; ഓരോ വര്‍ഷവുമെത്തുന്നത് 80 ലക്ഷം ടണ്‍ മാലിന്യങ്ങള്‍


ഡോ. ഷെല്‍ട്ടണ്‍ പാദുവ

പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ 2025 ആകുമ്പോഴേക്കും സമുദ്രത്തില്‍ ഓരോ 3 ടണ്‍ മത്സ്യത്തിനും 1 ടണ്‍ പ്ലാസ്റ്റിക് എന്ന തോതില്‍ കാണപ്പെടും എന്ന് കരുതുന്നു.

സമുദ്രത്തിൽ ഉദ്ദേശം 150 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉണ്ടെന്നാണ് കണക്ക്. | Photo-Gettyimage

പ്രപഞ്ചത്തില്‍ കോടിക്കണക്കിന് താരാപഥങ്ങളുണ്ട്. ആകാശഗംഗ അഥവാ ക്ഷീരപഥം എന്നറിയപ്പെടുന്ന നമ്മുടെ താരാപഥത്തില്‍ കോടിക്കണക്കിന് ഗ്രഹങ്ങളുണ്ട്. എന്നാല്‍ ഇത്രയും സുന്ദരമായ, ജീവിക്കാന്‍ ഉതകുന്ന ഒരേ ഒരു ഭൂമിയേ ഉള്ളൂ. ഈ ഭൂമിയെ അതിന്റെ തനിമയോടെ നിലനിര്‍ത്തി വരും തലമുറകള്‍ക്ക് കൈമാറുക എന്നത് നാമോരോരുത്തരുടേയും കടമയാണ്. മനുഷ്യരുടെ ഇടപെടലുകള്‍ പലപ്പോഴും പരിസ്ഥിതിക്ക് കാര്യമായ ആഘാതം ഏല്‍പ്പിക്കുന്നു.

ഓരോ വര്‍ഷവും ഏകദേശം 8 ദശലക്ഷം ടണ്‍ പ്ലാസ്‌റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തിച്ചേരപ്പെടുന്നതായി പറയപ്പെടുന്നു.

സമുദ്ര മലിനീകരണം, ആഗോള താപനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷത്തിന്റെയും മറ്റ് ആവാസ വ്യവസ്ഥകളുംടെയും മലിനീകരണം എന്നിവ മനുഷ്യന്റെ ഇടപെടല്‍ മൂലമുള്ള പരിസ്ഥിതിയുടെ അപചയങ്ങള്‍ക്ക് മകുടോദാഹരണങ്ങളാണ്.

വിവിധ സ്രോതസ്സുകളില്‍നിന്നും ഉത്ഭവിക്കുന്ന സമുദ്ര മാലിന്യങ്ങള്‍ പാരിസ്ഥിതിക, സാമ്പത്തിക, സുരക്ഷ, ആരോഗ്യ, സാംസ്‌കാരിക പ്രത്യാഘാതങ്ങളുടെ വിശാലമായ ഒരു നിരതന്നെ സൃഷ്ടിക്കുന്നു. സമുദ്രത്തിന്റെ ഓരോ ചതുരശ്ര കിലോമീറ്ററിലും ആയിരക്കണക്കിന് മാലിന്യങ്ങള്‍ ഒഴുകിനടക്കുന്നതായി കണക്കാക്കപ്പെടുന്നു. സമുദ്ര മാലിന്യങ്ങളുടെ ഏകദേശം 60 മുതല്‍ 80 ശതമാനം വരെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഓരോ വര്‍ഷവും ഏകദേശം 8 ദശലക്ഷം ടണ്‍ പ്ലാസ്‌റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തിച്ചേരപ്പെടുന്നതായി പറയപ്പെടുന്നു. സമുദ്രത്തില്‍ ഉദ്ദേശം 150 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉണ്ടെന്നാണ് കണക്ക്.

പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍, 2025 ആകുമ്പോഴേക്കും സമുദ്രത്തില്‍ ഓരോ 3 ടണ്‍ മത്സ്യത്തിനും 1 ടണ്‍ പ്ലാസ്റ്റിക് എന്ന തോതില്‍ കാണപ്പെടും എന്ന് കരുതുന്നു. 2050 ആകുമ്പോഴേക്കും പ്ലാസ്റ്റിക്കുകള്‍ സമുദ്രത്തിലെ മത്സ്യങ്ങളെക്കാള്‍ കൂടുതലായിരിക്കും എന്നും കരുതപ്പെടുന്നു. സമുദ്ര മലിനീകരണത്തിന്റെ വ്യാപ്തി ഈ ഏകദേശ കണക്കില്‍നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യവും മറിച്ചല്ല. ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നത് അറബിക്കടലിന്റെ ഉപരിതല താപനിലയില്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ കൊണ്ട് 1.2 - 14 ഡിഗ്രി സെന്റിഗ്രേഡ് വര്‍ധനവ് ഉണ്ടായി എന്നുള്ളതാണ്.

കഴിഞ്ഞ രണ്ടു ദശകങ്ങള്‍ കൊണ്ട് അറബിക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയും തീവ്രതയും കാര്യമായി വര്‍ധിച്ചിട്ടുണ്ട്. മേല്‍ സൂചിപ്പിച്ച കാലയളവില്‍ അറബിക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയില്‍ 52% വര്‍ധനവുണ്ടായി എന്ന് കണക്കാക്കപ്പെടുന്നു. സമുദ്രോപരിതലത്തിന്റെ ഉയര്‍ന്ന താപനില ജലസാന്ദ്രത കൂടിയ കൂമ്പാര മേഘങ്ങളുടെ രൂപീകരണത്തിന് ആക്കം കൂട്ടുകയും മേഘവിസ്‌ഫോടനം, അതിതീവ്രമഴ, തന്മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമാവുകയും ചെയുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി നാം ഈ പ്രതിഭാസങ്ങളെല്ലാം നേരില്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

1972- ലെ സ്റ്റോക്ക്‌ഹോം കോണ്‍ഫറന്‍സിന്റെയും, 1974-ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെയും മുദ്രാവാക്യം 'ഒരേയൊരു ഭൂമി' എന്നതുതന്നെ ആയിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഈ മുദ്രാവാകൃത്തിന്റെ കാലിക പ്രസക്തിയാണ് - ഈ ഗ്രഹം നമ്മുടെ ഏക ഭവനമാണ്. നമ്മുടെ ഭൂമിയെ സംരക്ഷിക്കുക, അതിലൂടെ മനുഷ്യരാശിയുടെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പ് സാധ്യമാക്കുക. സ്വയം സുസ്ഥിരമായി ജീവിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും ഇതിനായി പ്രോത്സാഹിപ്പിക്കുക. അതോടൊപ്പം തന്നെ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സജീവ പങ്കാളികളാവുക. മേല്‍ പറഞ്ഞവയെല്ലാം സ്വാംശീകരിച്ച് ഇപ്രകാരം പറയാം: ഭൂമിയോടുള്ള നമ്മുടെ കടമകള്‍ മറക്കാതിരിക്കുക, നമുക്കും നമ്മുടെ വരും തലമുറകള്‍ക്കും വേണ്ടി.

(മറൈന്‍ ബയോഡിവേഴ്‌സിറ്റി ആന്‍ഡ് എന്‍വിറോണ്‍മെന്റ് മാനേജ്മന്റ് ഡിവിഷന്‍, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് , കൊച്ചിയിലെ സീനിയര്‍ സയന്റിസ്റ്റാണ്‌ ലേഖകന്‍)

Content Highlights: Main Factor of Pollution in Oceans is Plastic Pollution

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented