തൃശ്ശൂര്‍: 25വര്‍ഷങ്ങള്‍ കൊണ്ട് ഒരു കോളേജ് കാമ്പസില്‍ 300ല്‍ അധികം മരങ്ങള്‍ നട്ടു വളര്‍ത്തിയ രണ്ട് അധ്യാപകരെ പരിചയപ്പെടാം. തൃശൂര്‍ സ്വദേശികളായ ജോര്‍ജ് ചെറുമലും ടോണി പോളും മരങ്ങള്‍ക്കൊണ്ട് അളകപ്പ നഗര്‍ ത്യാഗരാജ പോളിടെക്‌നിക്കിനെ ഒരു ഹരിത കലാലയമാക്കി മാറ്റിയിരിക്കുന്നു.

മൂന്നര ഏക്കര്‍ ഭൂമിയിലാണ് അളകപ്പ നഗര്‍ ത്യാഗരാജ പോളിടെക്‌നിക്ക് സ്ഥിതി ചെയ്യുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കാമ്പസിലുണ്ടായിരുന്നത് രണ്ടോ മൂന്നോ മരങ്ങള്‍ മാത്രമായിരുന്നു. ജോര്‍ജ് ചെറുമലും ടോണി പോളും ഇവിടെ അധ്യാപകരായി ചുമതലയേറ്റ ശേഷമാണ് വൃക്ഷതൈകള്‍ നടാന്‍ തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 70ല്‍ അധികം ഇനങ്ങളില്‍പ്പെട്ട മരങ്ങളാണ് ഈ കാമ്പസിലിപ്പോള്‍ ഇവര്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്.