കടുവാ സംരക്ഷണം എന്ന സന്ദേശവുമായി കേരത്തില്‍നിന്ന് ഫ്രാന്‍സിലെ കാനിലേയ്ക്ക് ഒരു പ്രചരണ യാത്ര. വന്യജീവി സംരക്ഷണ പ്രവര്‍ത്തകരായ ഗൗതം മേനോന്‍, പോള്‍ ജോര്‍ജ് എന്നിവരാണ് യാത്ര നടത്തുന്നത്. ജൂലായ് 27ന് പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രത്തില്‍നിന്നാണ് യാത്രയ്ക്ക് തുടക്കം. 

'റോര്‍ ട്രിപ്പ്' എന്ന് പേരിട്ടിരിക്കുന്ന യാത്ര, 25 രാജ്യങ്ങളിലൂടെ 25,000 കിലോമീറ്റര്‍ സഞ്ചരിച്ച് 65 ദിവസങ്ങള്‍ക്കൊണ്ടാണ് പൂര്‍ത്തീകരിക്കുന്നത്. മ്യാന്‍മാര്‍, ലാവോസ്, തായ്‌ലാന്‍ഡ്, ചൈന, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ, എസ്‌റ്റോണിയ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് യാത്ര കാനിലെത്തുന്നത്.

ദക്ഷിണേന്ത്യയിലെ കടുവകളെ സംരക്ഷിക്കുന്നതിനുള്ള സന്ദേശം പ്രചരിപ്പിക്കുകയും സാമ്പത്തിക സഹായം സമാഹരിക്കുകയുമാണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്. യാത്രയ്ക്കിടയില്‍ വിവിധ ഇടങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ തുടങ്ങിയവരുമായി സംവദിക്കുകയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യും.

വൈല്‍ഡ് ടൈഗര്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്.

Content Highlights: Roar Trip, Wild Tiger journey from Kerala to Cannes