ടക്ക് കുപ്പം പുഴ. തെക്ക് കുറ്റിക്കോല്‍ പുഴ. ജലസമൃദ്ധമാണ് തളിപ്പറമ്പ് മുനിസിപ്പാലിറ്റി. 299.4 ഹെക്റ്ററില്‍ പച്ചപുതച്ച നെല്‍പാടങ്ങള്‍ താളിപ്പറമ്പിന്റെ സവിശേഷമായ ജൈവഘടനയാണ്. താരതമ്യേന കുറ്റിക്കോല്‍ പ്രദേശത്തെ വയലിനെ അപേക്ഷിച്ച് വീതികുറഞ്ഞ വയലുകളാണ് കീഴാറ്റൂരിലേത്.

പല ഭാഗത്തും 100 മീറ്റര്‍ വീതിയിലേക്ക് വയല്‍ ചുരുങ്ങിയതായും കാണാം. സമുദ്രനിരപ്പില്‍നിന്നു 45 മീറ്റര്‍ ഉയരത്തിലാണ് തളിപ്പറമ്പ്. എങ്കിലും നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കൂവോടും കീഴാറ്റൂരുമെല്ലാം വളരെ താഴ്ന്ന പ്രദേശങ്ങളാണ്. നഗരത്തില്‍ പെയ്യുന്ന മഴവെള്ളത്തിന്റെ ഒഴുക്ക് ചെറുതോടുകളിലൂടെ കീഴാറ്റൂര്‍ കൂവോട് പ്രദേശങ്ങളെ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാക്കി കുറ്റിക്കോല്‍ പുഴയിലേക്ക് ഒഴുകും. 

മഴക്കാലത്ത് മൂന്ന് മാസത്തോളം വയല്‍ പ്രദേശമാകെ പൂര്‍ണ്ണമായും വെള്ളതിനടിയിലാണ്. ഒരു മീറ്ററിന് മുകളില്‍ വരെ ഈ വെള്ളക്കെട്ട് മാസങ്ങളോളം ഉണ്ടാവുന്നു. അതിനാല്‍ തന്നെ വലിയ ജലസംഭരണി കൂടിയാണ് കീഴാറ്റൂരിലെ വയല്‍ പ്രദേശങ്ങള്‍. ഏത് കടുത്ത വേനലിലും സമൃദ്ധമായി ശുദ്ധജലമുള്ള ഒട്ടനവധി കിണറുകളും ഇവിടെയുണ്ട്.

കഴിഞ്ഞ വര്‍ഷം മാത്രം ഇടത് സര്‍ക്കാര്‍ കേരളത്തില്‍ കുഴിച്ചത് ലക്ഷക്കണക്കിന് മഴക്കുഴികളാണ്. ദിനംപ്രതി ഇല്ലാതായിക്കൊണ്ടിരിക്കുന്ന നെല്‍പാടങ്ങളെയും നീരുവകളെയും കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും സ്വാഭാവിക  നീരുറവകളെ ലക്ഷ്യം വെക്കുന്നത് എന്തിനാണ്?

കീഴാറ്റൂരിന്റെ സമരനായിക ജാനുവേടത്തിയുടെ ചോദ്യത്തിന് എക്കാലത്തും പ്രസ്‌കതിയുണ്ട്. 'കുടിവെള്ളത്തിന് പകരാവേലല്ലോ മോനെ റോഡ്.'