മൂര്‍ഖന്റെ കടിയേറ്റ് വീണ സിംഹത്തെ മലയാളി ഉള്‍പ്പെട്ട സംഘം രക്ഷിച്ചു. അടിയന്തിര ശുശ്രൂഷ നല്‍കിയപ്പോള്‍ സിംഹരാജന്‍ മണിക്കൂറുകള്‍ക്ക് ശേഷം ജീവിതത്തിലേക്കു തിരിച്ചുവന്നു.

ആഫ്രിക്കയിലെ മസായിമാര വന്യമൃഗസങ്കേതത്തിലാണ് സംഭവം. പാര്‍ക്കിലെ വിദൂരമായ ഒരു കോണിലാണ് കറുത്ത മൂര്‍ഖന്റെ കടിയേറ്റ് സിംഹം വീണത്. വിവരമറിഞ്ഞപ്പോള്‍ വനം വകുപ്പ് അധികൃതര്‍ പെട്ടെന്ന് ഓടിയെത്തി. സംഘത്തില്‍ സിംഹത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി മലയാളിയായ ദിലീപ് അന്തിക്കാടും ഉണ്ടായിരുന്നു. ദോഹയില്‍ ഉദ്യോഗസ്ഥനായ അദ്ദേഹം വന്യജീവി ചിത്രങ്ങള്‍ എടുക്കാനാണ് ആഫ്രിക്കയില്‍ എത്തിയത്.

Lion
മൂര്‍ഖന്‍ കടിച്ച സിംഹം | ഫോട്ടോ: ദിലീപ് അന്തിക്കാട്‌

മൃഗഡോക്ടറും സംഘവും സമീപസ്ഥലത്തെത്തി മറുമരുന്നു നല്‍കി. തളര്‍ന്നു കിടക്കുകയായിരുന്ന സിംഹം ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റു. അത്രയ്ക്ക് ഫലപ്രദമായ മറുമരുന്നാണ് മൃഗഡോക്ടര്‍മാര്‍ നല്‍കിയതെന്ന് സംഘത്തില്‍ ഉണ്ടായിരുന്നു ദിലീപ് അന്തിക്കാട് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സിംഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് അല്‍പനേരം ദിലീപ് അതിന് സമീപം കിടന്നു. 

ആഫ്രിക്കയില്‍ പരിചിതനായ വന്യജീവി ചിത്രനിര്‍മ്മാതാവാണ് അദ്ദേഹം. വനം ഉദ്യോഗസ്ഥരുമായി വളരെ അടുത്തബന്ധം അദ്ദേഹത്തിനുണ്ട്. അത്യപൂര്‍വമായി മാത്രമേ സിംഹങ്ങള്‍ക്ക് പാമ്പുകടി ഏല്‍ക്കാറുള്ളൂ.

Content Highlights: Lion back into life after Cobra bite, with the help of a team which includes a Malayali