രുഭൂമിയുടെ ആഴങ്ങള്‍ തേടി യാത്ര ചെയ്യുന്ന ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍- പി.എസ്. നിസ്താര്‍. ചാവക്കാട് സ്വദേശി. 

ദുബായിലെ നോക്കെത്താത്ത മണലാരണ്യങ്ങളില്‍ ഒരു പ്രധാന ജീവിയുണ്ട്. അതാണ് മരുഭൂമിയിലെ മൂങ്ങ (Lilit Sand Owl). ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ക്ക് മരുഭൂമി യാത്ര ദുഷ്‌ക്കരമായിരിക്കും. അവിടെ മണ്‍കൂനകളും പാറകളുമുണ്ട്. ചൂടേറിയ കാലാവസ്ഥയും. അവിടെയാണ് ഈ മൂങ്ങകള്‍ ഒളിച്ചിരിക്കുന്നത്. 

Lilith Owl
മരുഭൂമിയിലെ മൂങ്ങ

ഒറ്റ നോട്ടത്തില്‍ ഈ മൂങ്ങയെ കണ്ടില്ലെന്നുവരും. മരുഭൂമിയുമായി താദാത്മ്യം പ്രാപിച്ച ഈ ജീവിയെ തിരിച്ചറിയുക പലപ്പോഴും അസാധ്യമായിരിക്കും. മാത്രമല്ല, മരുഭൂമിയിലൂടെയുള്ള യാത്രയും അതീവ സാഹസികമായ അനുഭവമാണ്. ചിലപ്പോള്‍ മണ്ണില്‍ ഒളിച്ചിരിക്കുന്ന വിഷപ്പാമ്പുകളെയും കാണാം.

Lilith Owl Dubai Qudra Desert
മരുഭൂമിയിലെ മൂങ്ങ

നിസ്താറിന്റെ യാത്രയും സാഹസികമായിരുന്നു. യാത്ര പരിചയമായപ്പോള്‍ മൂങ്ങയേയും അനായാസമായി ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞു. അസാധാരണത്വമുള്ള മൂങ്ങ. കണ്ണുകള്‍ ഇമവെട്ടാതെ തിളങ്ങുന്ന അനുഭവം. തന്റെ മുന്നില്‍ നില്‍ക്കുന്ന ഫോട്ടോഗ്രാഫറെ മൂങ്ങ കണ്ടിരിക്കുന്നു. അതായിരുന്നു സന്ദേശം. ഈ സൂപ്പര്‍ ഷോട്ടിന് നിസ്താറിന് അഭിനന്ദനങ്ങള്‍ ഏറെ കിട്ടി.

CHEETA

ആസ്വാദകരെ ഭ്രമിപ്പിക്കുന്ന മറ്റൊരു ചിത്രമാണ് ഒരു ചീറ്റപ്പുലി തന്റെ കുസൃതിക്കുടുക്കയായ കുഞ്ഞിനെ ചളിക്കുണ്ടില്‍ നിന്ന് രക്ഷിച്ച രംഗം. ആഫ്രിക്കയിലെ കെനിയയിലുള്ള മസായിമാര വന്യമൃഗസങ്കേതത്തില്‍ ലോകമെങ്ങുമുള്ള വന്യജീവി ഫോട്ടോഗ്രാഫര്‍മാരെ സ്വാധീനിച്ച ഒരു ചീറ്റപ്പുലിയാണ് മലൈക. ഒരു വര്‍ഷം മുമ്പ് ഈ പുലി മരിച്ചു. 

Cheetah and Cub
കുഞ്ഞിനെ രക്ഷിക്കുന്ന ചീറ്റപ്പുലി
nistar
ഫോട്ടോഗ്രാഫര്‍ പി.എസ്. നിസ്താര്‍

തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിലും അവരെ വേട്ടയാടാന്‍ പഠിപ്പിക്കുന്നതിലും മലൈക്കക്ക് അസാധാരണമായ സാമര്‍ത്ഥ്യമുണ്ടായിരുന്നു. ഒരിക്കല്‍ കുസൃതിക്കുടുക്കയായ ഒരു കുഞ്ഞ് പാറക്കൂട്ടത്തിലെ ചളിക്കുണ്ടില്‍ വീണു. ചളിയില്‍ നിന്ന് കുഞ്ഞിനെ കരകയറ്റുക അസാധ്യമാണെന്ന് തോന്നിയപ്പോള്‍ മലൈക ചളിയില്‍ നിന്ന് കുഞ്ഞിനെ കടിച്ചെടുത്ത് രക്ഷിച്ചു. സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി. നിസ്താറിന്റെ ഫോട്ടോ ശേഖരത്തിലെ ഒരു കനത്ത മുതല്‍ക്കൂട്ടാണ് ഈ ചിത്രം.

ഒരു സിംഹം ഇരതേടി നടക്കുന്ന ചിത്രവും അത്യപൂര്‍വമായിരുന്നു. മാന്‍ വര്‍ഗത്തില്‍പ്പെട്ട ഒരു ഇരയെ കടിച്ചുപിടിച്ചുകൊണ്ടു നടക്കുന്ന കാഴ്ച ആസ്വാദകരെ ആകര്‍ഷിച്ചു. പെട്ടെന്നുണ്ടായ ഷോക്കില്‍ തലകീഴായികിടക്കുന്ന മൃഗത്തിന്റെ കഥകഴിഞ്ഞു.

Lioness
ഇരയെ വേട്ടയാടുന്ന സിംഹം

മസായിമാരയില്‍ നിന്നുള്ള പുള്ളിപ്പുലിയും തങ്ങളെ ആക്രമിക്കാനെത്തിയ സിംഹത്തെ വിരട്ടി ഓടിക്കുന്ന കാട്ടെരുമകളും മരുഭൂമിയില്‍ നിരനിരയായി നില്‍ക്കുന്ന അറേബ്യന്‍ ഓറിക്സിന്റെ (Arabian oryx) ചിത്രവും നിസ്താര്‍ എന്ന ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാടും സൂക്ഷ്മതയും പ്രതിഫലിപ്പിക്കും. നിസ്താറിന്റേതായി ഇനിയുമുണ്ട് നിരവധി ചിത്രങ്ങള്‍.

Cape Baffalos
സിംഹത്തെ വിരട്ടി ഓടിക്കുന്ന കാട്ടെരുമ
Arabian Oryx
മരുഭൂമിയില്‍ നിരനിരയായി നില്‍ക്കുന്ന അറേബ്യന്‍ ഓറിക്‌സ്

content highlights: Lilit Sand Owl wild life photography, Lilit Sand Owl, wild life photography, Arabian oryx