പ്രകൃതിയെ സംരക്ഷിക്കുന്ന പോരാളിയാണ് ദിംബേശ്വര്‍ ദാസ്. നിര്‍ഭയനായ പോരാളി. അസമില്‍ വംശനാശം നേരിടുന്ന കാണ്ടാമൃഗ സംരക്ഷണകേന്ദ്രമായ കാസിരംഗയിലെ വനം വകുപ്പ് ഗാര്‍ഡാണ് അദ്ദേഹം. ജീവന്‍ പണയംവെച്ച് നടത്തിയുള്ള സംരക്ഷണ ദൗത്യം അംഗീകരിച്ചു കൊണ്ട് അദ്ദേഹത്തിനു ലോകപ്രശസ്തമായ ഗ്രീന്‍ വാരിയര്‍ അവാര്‍ഡ് നല്‍കി.

റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ലന്റാണ് ലോകമെങ്ങുമുള്ള പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരെ ആദരിക്കുന്നത്. ഇന്ത്യയില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളൂ.

കാസിരംഗയില്‍ വേട്ടക്കാര്‍ പതിയിരുന്നു കാണ്ടാമൃഗങ്ങളെ വേട്ടയായുന്നു. അവരെ നേരിടാന്‍ ധീരമായി മുന്നിട്ടിറങ്ങി എട്ടു വര്‍ഷത്തിനുള്ളില്‍ ഇരുന്നൂറോളം വേട്ടക്കാരെ അറസ്റ്റ് ചെയ്യാന്‍ ദിംബേശ്വര്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കഴിഞ്ഞു.

കാട്ടുകള്ളന്മാര്‍ പലപ്പോഴും വനം വകുപ്പിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, അതൊക്കെ തൃണവല്‍ഗണിച്ചുകൊണ്ട് വനം വകുപ്പ് ഗാര്‍ഡുമാര്‍ മുന്നേറി. അതിനു നേതൃത്വം നല്‍കിയത് ദിംബേശ്വര്‍ ദാസ് ആിരുന്നു.

Content Highlights: Dimbeswar Das - Earth Hero, Green Warrior Award