സാവോ പോളോ: ആമസോണ്‍ വനത്തിലെ അനധികൃത മരംവെട്ടലിനുനേരെ പോരാടുന്ന ഗോത്രസംഘടനയായ 'ഗാര്‍ഡിയന്‍സ് ഓഫ് ദ ഫോറസ്റ്റി'ന്റെ നേതാവ് പൗലോ പൗളിനോ ഗുവാജരാരയെ മരംവെട്ടുകാര്‍ വെടിവെച്ചുകൊന്നു. മറ്റൊരാള്‍ക്ക് പരിക്കേറ്റു.

ആമസോണിലെ ഗുവാജരാര ഗോത്രത്തിന്റെ തലവനാണ് കൊല്ലപ്പെട്ട പൗലോ. മാറാന്‍ഹാവോയിലെ അരാരിബോയ്യ റിസര്‍വ് വനപ്രദേശത്താണ് പൗലോയും സഹപ്രവര്‍ത്തകന്‍ ലയേര്‍ഷ്യോയും ആക്രമിക്കപ്പെട്ടത്.

ഈവര്‍ഷം മരംവെട്ടുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ വനസംരക്ഷകനാണ് പൗലോ.

സംഭവത്തെത്തുടര്‍ന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്കുനേരെ പ്രതിഷേധവുമായി ഗ്രീന്‍പീസടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.