കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്ത് നവി മുംബൈയിലെ എന്‍.ആര്.ഐ. സീവുഡ്സ് കോംപ്ലക്സിനു പിന്നിലുള്ള തടാകത്തില്‍ എത്തിയത് ഒന്നരലക്ഷത്തിലധികം ഫ്ളെമിംഗോകളാണ്. കഴിഞ്ഞ കൊല്ലത്തേക്കാള്‍ 25 മുതല്‍ 30 ശതമാനം വര്‍ധനയാണ് ഇവയുടെ വരവില്‍ ഉണ്ടായിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് കച്ചില്‍ വിജയകരമായി നടന്ന ബ്രീഡിങ് സീസണാണ് ഇതിനു കാരണം. ഗുജറാത്തിലെ കച്ചില്‍നിന്നും രാജസ്ഥാനിലെ സംഭാര്‍ തടാകത്തില്‍നിന്നുമാണ് ലെസ്സര്‍ ഫ്ളെമിംഗോകളും ഗ്രേറ്റര്‍ ഫ്ളെമിംഗോകളും മുംബൈയിലെത്തുന്നത്. ബ്ലൂ ഗ്രീന്‍ ആല്‍ഗകളും ചെമ്മീനും ഉള്‍പ്പെടെയുള്ള ഭക്ഷണലഭ്യതയാണ് ഫ്ളെമിംഗോകളെ മുംബൈയിലേക്ക് ആകര്‍ഷിക്കുന്നത്. ചിത്രങ്ങള്‍: ഐശ്വര്യ ശ്രീധര്‍