വനംവകുപ്പിന്റെ വാഹനങ്ങള്‍ക്ക് എണ്ണയടിക്കുന്നതിന് നിയന്ത്രണം


അരവിന്ദ് സി. പ്രസാദ്

വന്യജീവിശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിസന്ധിയാവും

Illustration

സുല്‍ത്താന്‍ബത്തേരി : വയനാട് വന്യജീവിസങ്കേതത്തിനു കീഴിലുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആക്ഷേപം. ബത്തേരി റെയ്ഞ്ചിനുകീഴിലുള്ള നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീപ്പിന് പ്രതിമാസം 17,000 രൂപയുടെ പരിധിക്കുള്ളില്‍മാത്രമേ ഡീസല്‍ നിറയ്ക്കാവൂ എന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് വയനാട് വന്യജീവിസങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഗസ്റ്റ് 29-ന് പെട്രോള്‍ പമ്പ് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സമാനമായരീതിയില്‍ മറ്റൊരു സ്റ്റേഷന്റെ വാഹനത്തിനും ഇന്ധനം നിറയ്ക്കുന്നതിന് നിയന്ത്രണമേര്‍പ്പടുത്തി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ വനംവകുപ്പിന്റെ വാഹനങ്ങള്‍ക്ക് വിശ്രമമില്ലാതെ ഓട്ടമുള്ളപ്പോള്‍, ഇന്ധനം നിറയ്ക്കുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണം വനംവകുപ്പിന്റെ വന്യജീവിശല്യ പ്രതിരോധപ്രവര്‍ത്തനങ്ങളെയും വനസംരക്ഷണപ്രവര്‍ത്തനങ്ങളെയും പ്രതിസന്ധിയിലാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. 25 വാഹനങ്ങളാണ് വയനാട് വന്യജീവിസങ്കേതത്തിന്റെ കീഴിലുള്ളത്. അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍മുതല്‍ മുകളിലേക്കുള്ള ഉന്നതോദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് അധികം ഓട്ടമില്ല. അതേസമയം, വന്യജീവിശല്യം പരിഹരിക്കുന്നതിനും വന-മൃഗ സംരക്ഷണത്തിനും പരിപാലനത്തിനുമായി 24 മണിക്കൂറും സേവനം ചെയ്യുന്ന ഫോറസ്റ്റ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടിവരുന്നുണ്ട്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ഫോറസ്റ്റ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ രാത്രിമാത്രം പട്രോളിങ്ങിനായി 80 കിലോമീറ്റര്‍വരെ സഞ്ചരിക്കേണ്ടിവരുന്നുണ്ട്. ഇതിനുപുറമേ പകല്‍ വന്യമൃഗങ്ങളിറങ്ങി കുഴപ്പങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സഹായത്തിനായി പോകാനും ചത്തമൃഗങ്ങളെ പോസ്റ്റ്മോര്‍ട്ടത്തിനായി എടുത്തുകൊണ്ടുവരാനും സംസ്‌കരിക്കാനും പരിശോധനകള്‍ക്കും വനംവകുപ്പുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങള്‍ക്കും വാഹനങ്ങള്‍ ഓടിക്കണം. വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥരും മറ്റു വി.ഐ.പി.കളുമെല്ലാം ജില്ലയിലെത്തുമ്പോള്‍ കാനനസഫാരിക്കും അവരുടെ മറ്റാവശ്യങ്ങള്‍ക്കുമെല്ലാമായി വനംവകുപ്പിന്റെ വാഹനങ്ങള്‍തന്നെയാണ് ഉപയോഗിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരുദിവസം 80മുതല്‍ 100കിലോമീറ്റര്‍വരെ മിക്ക സ്റ്റേഷനുകളിലെയും വാഹനങ്ങള്‍ ഓടേണ്ടിവരുന്നുണ്ട്.

വനത്തിനുള്ളിലെ ദുര്‍ഘടപാതകളിലൂടെ സഞ്ചരിക്കാനുള്ളതിനാല്‍ വാഹനങ്ങളെല്ലാം ഫോര്‍ഫീലാണ്. ഇതിനാല്‍ ഈ വാഹനങ്ങള്‍ക്ക് ഒരുലിറ്റര്‍ ഡീസലിന് പരമാവധി പത്തുകിലോമീറ്റര്‍മാത്രമേ ഇന്ധനക്ഷമത ലഭിക്കാറുള്ളൂ. ഇതുപ്രകാരം മിക്ക വാഹനങ്ങള്‍ക്കും 28,000 രൂപവരെ പ്രതിമാസം ഇന്ധനം നിറയ്‌ക്കേണ്ടിവരും.

വാഹനങ്ങളുടെ ഉപയോഗത്തിനായി സര്‍ക്കാരില്‍നിന്ന് ലഭിച്ച ഫണ്ടിന് ആനുപാതികക്രമീകരണം ഏര്‍പ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍തന്നെയാണ് ഇന്ധനം നിറയ്ക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മുന്‍വര്‍ഷങ്ങളില്‍ വലിയതുക ലഭിച്ചിരുന്നതാണ്. പക്ഷേ, ഇത്തവണ 17 ലക്ഷം രൂപയാണ് വന്യജീവിസങ്കേതത്തിലെ മുഴുവന്‍ വാഹനങ്ങള്‍ക്കുമായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഇന്ധനച്ചെലവ്, ഇന്‍ഷുറന്‍സ്, ഡ്രൈവറുടെ കൂലി, വണ്ടികളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് എന്നിവയെല്ലാം ഉള്‍പ്പെടും. നിലവില്‍ ഒരുവാഹനത്തിന് ഒരുവര്‍ഷം 2.5 ലക്ഷം രൂപയുടെ ഇന്ധനം നിറയ്ക്കാമെന്നാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. വന്യജീവിശല്യം രൂക്ഷമായ മേഖലകളില്‍ ഇത് മൂന്നുലക്ഷംവരെയായി നല്‍കും. നിലവില്‍ ഇന്ധനം നിറയ്ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ വാഹനങ്ങള്‍ കഴിഞ്ഞമാസങ്ങളില്‍ വലിയതുകയ്ക്ക് ഡീസലടിച്ചിരുന്നു. ഈവാഹനങ്ങള്‍ക്ക് എസ്റ്റിമേറ്റിലെ പരിധിക്കുള്ളിലേക്ക് എത്തിക്കാനാണ് ഡീസലടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

Content Highlights: forest department's vehicles , petrol


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented