ശരീരതാപനില കുറയ്ക്കാന്‍ ചെളിയില്‍ പുതഞ്ഞുകിടക്കും, ഏകാന്തവാസി: അസ്തമനത്തിന്റെ വക്കില്‍ കാണ്ടാമൃഗം


ഒ.കെ. മുരളീകൃഷ്ണൻ

സെപ്റ്റംബര്‍ 22 ലോക കാണ്ടാമൃഗ ദിനം

Photo: ANI

ഭൂമുഖത്തെ വലിയ ജീവികളിലൊന്നായ കാണ്ടാമൃഗങ്ങൾ വംശനാശഭീഷണിയിലാണ്‌. പുരാതന ഗ്രീക്കുഭാഷയിൽ റൈനോ എന്നാൽ മൂക്ക് എന്നും സിറസ് എന്നാൽ കൊമ്പ് എന്നുമാണ് അർഥം. മൂക്കിൽ കൊമ്പുള്ളജീവി എന്ന അർഥമാണ് റൈനോസിറസ് എന്ന ഇംഗ്ലീഷ് വാക്കിന്. അഞ്ചിനം കാണ്ടാമൃഗങ്ങളാണ് ഭൂമിയിലുള്ളത്. കറുപ്പ്, വെളുപ്പ് (ചാരനിറം) എന്നിവയാണ് ആദ്യ രണ്ടിനങ്ങൾ. സുമാത്രയിലും ജാവയിലും ഇന്ത്യയിലും കാണുന്നവയാണ് മറ്റുള്ളവ.

ഇന്ത്യൻ കാണ്ടാമൃഗം

ഈ ഇനത്തിന്റെ മൂന്നിൽരണ്ടും അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണുള്ളത്. പാകിസ്താൻമുതൽ മ്യാൻമാർവരെയും ചൈനയുടെ ചിലഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. ഇരുപതാംനൂറ്റാണ്ടിൽ ഭൂമുഖത്ത് നൂറിനങ്ങളിലായി അഞ്ചുലക്ഷം കാണ്ടാമൃഗങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ 29,000 ആയി ചുരുങ്ങി. വിപണിയിൽ വൻവിലയുള്ള കൊമ്പിനുവേണ്ടിയാണ് ഇവയെ വേട്ടയാടുന്നത്. ചൈനയിലും വിയറ്റ്‌നാമിലും പരമ്പരാഗതമരുന്നുകൾക്കുവേണ്ടിയാണ് കൊമ്പെടുക്കുന്നത്. എന്നാൽ, ഇതിൽ ഔഷധഗുണമുള്ളതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ജീവിതം

കാണ്ടാമൃഗങ്ങൾ ഏകാന്തജീവികളാണ്. ഒറ്റയ്ക്കാണ് സഞ്ചാരം. എന്നാൽ, വെള്ളനിറത്തിലുള്ള ഇനത്തിൽപ്പെട്ടവ അമ്മയും കുട്ടികളുമടങ്ങുന്ന കൂട്ടമായി കാണപ്പെടാറുണ്ട്. അപൂർവമായി പെണ്ണിനങ്ങളും ചെറുകൂട്ടമായി സഞ്ചരിക്കും. പ്രത്യുത്പാദനനിരക്ക് കുറവായ ഇവയുടെ ഗർഭകാലം 16 മാസമാണ്. ഒരുതവണ ഒരുകുഞ്ഞിനെ മാത്രമേ പ്രസവിക്കൂ. വലിയശരീരം, കട്ടിയുള്ള തൊലി, ഉറച്ച കൊമ്പ് ഇവയൊക്കെയുള്ളതിനാൽ മറ്റു വലിയജീവികളൊന്നും കാണ്ടാമൃഗത്തെ ഇരയാക്കാൻ വരില്ല. ഭയന്നാൽ എതിരേവരുന്നവയെ കടന്നാക്രമിക്കാൻ ഇവ മടിക്കുകയുമില്ല. പുല്ലും ഇലകളുമാണ് പ്രധാന ഭക്ഷണം.

ശരീരഘടന, സവിശേഷത

മൂക്കിനടുത്തായി കാണുന്ന ഒന്നോ,രണ്ടോ കൊമ്പുകളാണ് ഇവയുടെ സവിശേഷത. ജാവയും ഇന്ത്യൻ ഇനങ്ങളും ഒറ്റക്കൊമ്പുള്ളവയാണ്. ഇത് മറ്റു മൃഗങ്ങളുടെ കൊമ്പിന്റെ ഘടനയുള്ളതല്ല. കെരട്ടിൻ എന്ന നാരുകളുള്ള പ്രോട്ടീൻചേർന്നുണ്ടായ ശരീരഭാഗമാണ്. കാഴ്ച കുറവാണെങ്കിലും ഇവയ്ക്ക് നല്ല ഘ്രാണശക്തിയും കേൾവിശക്തിയുമുണ്ട്. വായയുടെ ആകൃതിയിലുള്ള വ്യത്യാസമാണ് കറുപ്പ്, വെളുപ്പ് ഇനങ്ങൾ തമ്മിലുള്ളത്. പുല്ലുതിന്നുന്നതിന് അനുയോജ്യമായ വീതിയുള്ള വായയാണ് വെളുപ്പിനെങ്കിൽ കൂർത്ത വായയാണ് കറുപ്പിനുള്ളത്. ഇവ കൂടുതലായി ഇലകളാണ് ആഹാരമാക്കുക. മനുഷ്യർക്ക് കേൾക്കാൻകഴിയാത്തത്ര താഴ്ന്ന ആവൃത്തിയിലുള്ള (20 ഹെർട്സിൽ കുറവ്) ശബ്ദതരംഗങ്ങളുമായി സംവദിക്കാൻ കഴിയും. രാത്രി, രാവിലെ അല്ലെങ്കിൽ സന്ധ്യക്കാണ് ഇവ തീറ്റതേടിയിറങ്ങുക. ശരീരതാപനില കുറയ്ക്കാൻ ചെളിയിൽ പുതഞ്ഞുകിടക്കാൻ ഇഷ്ടമാണ്.

Content Highlights: WORLD RHINO DAY 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented