പുനഃസ്ഥാപിക്കാം ഭൂമിയെ


വിഷ്ണു വിജയകുമാർ

ഏപ്രിൽ 22 ലോക ഭൗമദിനം

Photo: AFP

ന്ന് 51-ാമത് ഭൗമദിനം. ജനങ്ങളിൽ പരിസ്ഥിതിസംരക്ഷണ മാർഗങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും പരിസ്ഥിതി സംരക്ഷണമാർഗങ്ങൾ വിശദീകരിക്കാനുമാണ് ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്. ‘നമ്മുടെ ഭൂമിയെ പുനഃസ്ഥാപിക്കാം’ എന്നതാണ് ഇക്കൊല്ലത്തെ പ്രമേയം. 192 രാജ്യങ്ങൾ ദിനാചരണത്തിൽ പങ്കാളികളാണ്. ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കാൻ പ്രകൃതിദത്ത പ്രക്രിയകളിലും ഹരിത സാങ്കേതികവിദ്യയിലും ശ്രദ്ധകേന്ദ്രീകരിക്കാൻ ദിനാചരണം ആവശ്യപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാഠിന്യം കുറയ്‌ക്കുകയോ അതിന് അനുസൃതമായി ജീവിക്കുകയോ ചെയ്യുന്നത് അടക്കമുള്ള അഭിപ്രായങ്ങൾ ദിനാചരണം തള്ളിക്കളയുന്നുണ്ട്.

എങ്ങനെ സംരക്ഷിക്കാം

  • വാഹന ഉപയോഗം കുറയ്‌ക്കാൻ സൈക്കിളോ പൊതുവാഹനങ്ങളോ സ്വീകരിക്കുക
  • കടലാസുകളുടെ ഉപയോഗം കുറയ്ക്കുക
  • മരങ്ങൾ നട്ടുവളർത്തുക
  • മാംസാഹാരം കുറയ്ക്കുക
  • വൈദ്യുതോപകരണങ്ങൾ ആവശ്യമില്ലാത്തപ്പോൾ സ്വിച്ച് ഓഫ് ചെയ്യുക
  • മാലിന്യം വലിച്ചെറിയാതിരിക്കുക
  • പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച് പുനഃചംക്രമണ സാധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കുക.
01. വനനശീകരണം

ലോകത്തിലെ 80 ശതമാനം വനവും ഇതിനകം നശിച്ചിട്ടുണ്ട്. ഓരോ സെക്കൻഡിലും ഒരു ഹെക്ടർ വനം നശിപ്പിക്കപ്പെടുന്നുവെന്നാണ് വേൾഡ് വൈഡ് ലൈഫ് ഫണ്ടിന്‍റെ കണ്ടെത്തൽ. 2016-നുശേഷം 2.8 കോടി ഹെക്ടർ വനമാണ് പ്രതിവർഷം നശിക്കുന്നത്. വനനശീകരണത്തിലൂടെ പ്രതിദിനം 137 ഇനം സസ്യങ്ങളും ജീവികളും ചെറുപ്രാണികളുമാണ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നത്.

02. കാലാവസ്ഥാ വ്യതിയാനം

ആഗോളതാപനമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അനിയന്ത്രിതമായ കാർബൺ ബഹിർഗമനം കാരണം ആഗോള താപനില 2.7 ഡിഗ്രിസെൽഷ്യസിലേറെ ഉയരുന്നതായി പാരിസിലെ കാലാവസ്ഥാ ഉച്ചകോടി കണ്ടെത്തിയിരുന്നു. ഇതിനിയും ഉയരുന്നത് ആർട്ടിക്-അന്റാർട്ടിക് മേഖലയിലെ മഞ്ഞുമലകൾ ഉരുകുന്നതടക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കിയേക്കും.

03. ഉയരുന്ന സമുദ്രനിരപ്പ്

പ്രതിവർഷം 3.3 മില്ലീലിറ്റർ എന്ന നിരക്കിലാണ് സമുദ്രനിരപ്പ് ഉയരുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 18 സെന്റീമീറ്റർ മുതൽ 59 സെന്റീമീറ്റർവരെ സമുദ്രനിരപ്പ് ഉയരാമെന്ന് പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (ഐ.പി.സി.സി.) റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. ഇതോടെ സമുദ്രത്തിനടിയിലാകുന്ന ജനവാസ കേന്ദ്രത്തിൽനിന്ന്‌ 2100-ഓടെ 200 കോടി പേർ ഒഴിഞ്ഞുപോകേണ്ടി വരും.

04. ജലമലിനീകരണം

70 ശതമാനവും വെള്ളത്താൽ മൂടപ്പെട്ടതാണെങ്കിലും മൂന്നുശതമാനം മാത്രമാണ് ശുദ്ധജലം. അതിൽത്തന്നെ നമുക്ക് ലഭ്യമായത് 0.33 ശതമാനം മാത്രം. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2030-ൽ ശുദ്ധജലത്തിന്റെ ആവശ്യകത 40 ശതമാനം വർധിക്കും. ജലസ്രോതസ്സുകൾ മലിനമാകുന്നതും ഭൂഗർഭജലത്തിന്റെ അമിത ഉപയോഗവും ഭൂമിയെ മരുഭൂമിയാക്കി മാറ്റും.

05. ജനസംഖ്യാവർധന

2050-ഓടെ ലോകജനസംഖ്യ 767 കോടിയിൽനിന്ന്‌ 980 കോടിയായി ഉയരുമെന്നാണ് യു.എൻ. റിപ്പോർട്ട്. എന്നാൽ, ലോകത്ത് ഏഴിലൊരാൾ പട്ടിണിയിലാണ്. ജനപ്പെരുപ്പത്തിന്റെ ഭാഗമായി ഓരോവർഷവും എട്ടുകോടി ജനങ്ങൾക്കാണ് ഭക്ഷണം നൽകേണ്ടിവരുന്നത്.

06. വായു മലിനീകരണം

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്തെ 92 ശതമാനം ജനങ്ങളും വായുമലിനീകരണം നേരിടുന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഓരോ മണിക്കൂറിലും 800 പേരും മിനിറ്റിൽ 13 പേരും മലിനമായ വായു ശ്വസിക്കുന്നതിലൂടെ മരിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾക്കും വായുമലിനീകരണം കാരണമാകുന്നുണ്ട്.

07. പ്ലാസ്റ്റിക് മാലിന്യം

830 കോടി പ്ലാസ്റ്റിക് മാലിന്യമാണ് 1950-നുശേഷം ഭൂമിയിൽ നിർമിക്കപ്പെട്ടത്. ഇതിൽ ഒമ്പതുശതമാനം മാത്രമാണ് പുതുക്കി ഉപയോഗിക്കാനായത്. 12 ശതമാനം കത്തിച്ചത് വായുമലിനീകരണത്തിനും കാരണമായി. ബാക്കി 79 ശതമാനം മണ്ണിൽ ലയിക്കാതെ അവശേഷിക്കുന്നുണ്ട്.

08. അമ്ലമഴ

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡും നൈട്രസ് ഓക്സൈഡും ഉൾപ്പെടെയുള്ളവ മഴവെള്ളത്തിൽ ലയിച്ചുച്ചേരുകയും വെള്ളത്തിന് അമ്ലസ്വഭാവം കൈവരുകയും ചെയ്യും. വായുമലിനീകരണം കൂടുന്നതിനനുസരിച്ച് ആസിഡ് ഗുണവും വർധിക്കും. അമ്ലമഴ മണ്ണിന്റെ ഫലപുഷ്ടിയെയും ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കും.

09. ഓസോൺ പാളിയിലെ വിള്ളൽ

സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി ഭൂമിയെ സംരക്ഷിക്കുന്ന പാളിയാണ് ഓസോൺ. ഇലക്‌ട്രോണിക് ഉപകരണങ്ങളിൽനിന്നു പുറത്തുവരുന്ന ക്ലോറോ ഫ്ളൂറോ കാർബണുകൾ ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്നത് തുടർന്നാൽ സർവനാശമാകും ഭൂമിക്ക് സംഭവിക്കുക.

10. കാർബൺ മാലിന്യം

വർഷംതോറും 70 ലക്ഷം ടൺ കാർബൺഡൈ ഓക്‌സൈഡാണ് ഭൗമാന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. 2030-ഓടെ Co2-വിന്റെ നിർഗമനം 540 ppm(Parts Per Million) വരെയാകും. ആഗോളതാപനം കൂടുന്നതാകും ഇതിന്റെ ഫലം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented