സാലിം അലിയെ സ്മരിക്കുമ്പോൾ | 127-ാം ജന്മദിനം ഇന്ന്


ജി.ഷഹീദ്

സാലിം അലിയുടെ സ്മരണയ്ക്കായി ഇറക്കിയ സ്റ്റാമ്പുകൾ | പ്രൊഫ. രാജൻ വർഗീസിന്റെ ശേഖരത്തിൽനിന്ന്‌

കേരളത്തിലെ സൈലന്റ് വാലി മഴക്കാടുകൾ അനശ്വരമാക്കിയ പക്ഷി ഗവേഷകനും പരിസ്ഥിതി സംരക്ഷകനുമായ സാലിം അലിയുടെ 127-ാം ജന്മദിനമാണ് ഇന്ന്. സൈലന്റ് വാലി സംരക്ഷിക്കാൻ സാലിം അലിയുടെ വിലപ്പെട്ട ഉപദേശമാണ് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സ്വീകരിച്ചത്. അതുകൊണ്ട് നമ്മുടെ പൈതൃകസ്വത്തായ മഴക്കാടുകൾ ലോകത്തെ വിസ്മയിപ്പിക്കുന്നു.

1996-ൽ സാലിം അലിയുടെ 100-ാം ജന്മദിനം ആഘോഷിച്ചുകൊണ്ട് കേന്ദ്രസർക്കാർ സ്റ്റാമ്പുകൾ പുറത്തിറക്കി. അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം പക്ഷികളും സ്റ്റാമ്പിൽ മുദ്രണം ചെയ്തു. 11 രൂപയുടെയും 8 രൂപയുടെയും സ്റ്റാമ്പുകൾ. പരിസ്ഥിതി സംരക്ഷണത്തിനായി കോളേജ് വിദ്യാർത്ഥികളെ അണിനിരത്തിയ പ്രൊഫ രാജൻ വർഗീസിന്റെ വിലപ്പെട്ട ശേഖരത്തിൽ ഈ സ്റ്റാമ്പുണ്ട്. യു.സി. കോളേജിലെ മുൻ പ്രിൻസിപ്പലും സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറുമാണ് അദ്ദേഹം.1985-ൽ തേക്കടി സങ്കേതത്തിന്റെ സുവർണജൂബിലി ആഘോഷിച്ച വേളയിൽ സാലിം അലിയുമായി കൂടിക്കാഴ്ച നടത്തിയത് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കേരളത്തിലെ പക്ഷികൾ വനം വകുപ്പ് പുനഃപ്രസിദ്ധീകരിച്ചത് രാജൻ വർഗീസ് ഒരു കോപ്പി വാങ്ങിയപ്പോൾ സാലിം അലി അതിൽ കയ്യൊപ്പ് പതിച്ചു.

പ്രൊഫ. രാജൻ വർഗീസിന്റെ ശേഖരത്തിൽനിന്ന്‌

1962-ൽ അസമിലെ കാണ്ടാമൃഗത്തെ സ്റ്റാമ്പിൽ പതിച്ചുകൊണ്ടാണ് ഇന്ത്യയിലെ ആദ്യത്തെ വന്യജീവി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയത്. പിന്നീട് നിരവധി സ്റ്റാമ്പുകൾ ഭരത്പൂർ പക്ഷി സങ്കേതവും പക്ഷികളും പല വർഷങ്ങളിലായി പ്രത്യക്ഷപ്പെട്ടു. വേഴാമ്പലും നീർപക്ഷികളും കൊക്കും രാജസ്ഥാനിലെ വംശനാശം നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷികളും സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ടു.

കേരളത്തിലെ പക്ഷി സർവെ നടത്താൻ 1933-ൽ സാലിം അലി എത്തി. തട്ടേക്കാട് ഉൾപ്പെടെയുള്ള വനപ്രദേശങ്ങളിൽ താമസിച്ചു. അതിന് ശേഷവും അദ്ദേഹം കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തി. മലമുഴക്കി വേഴാമ്പലുകളാണ് അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചത്. 1986-ൽ അദ്ദഹം വീണ്ടും തട്ടേക്കാട് വന്നപ്പോൾ ഒരൊറ്റ വേഴാമ്പലിനെയും കാണാതെ നിരാശനായി മടങ്ങി. 1987-ൽ അദ്ദഹം അന്തരിച്ചു.

പ്രൊഫ. രാജൻ വർഗീസിന്റെ ശേഖരത്തിൽനിന്ന്‌

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പേര് സാലിം അലി പക്ഷിസങ്കേതമെന്നാക്കി മാറ്റാൻ സർക്കാർ ഇതുവരെ നടപടി എടുത്തിട്ടില്ല. ഗോവയിൽ സാലിം അലിയുടെ പേരിൽ പക്ഷിസങ്കേതമുണ്ട്. സാലിം അലിയുടെ പ്രശസ്തരായ ശിഷ്യന്മാരിൽ മൂന്ന് പേർ മലയാളികളാണ്. ഡോ. ആർ.സുഗതനും ഡോ. വി.എസ്.വിജയനും ഡോ. ഡി.എൻ.മാത്യുവും. വംശം നശിച്ചു എന്ന് കരുതിയിരുന്ന മാക്കാച്ചി കാടയെ (Frogmotuh) വീണ്ടും കണ്ടെത്തിയത് ഡോ. സുഗതനാണ്. സാലിം അലിയുടെ നിർദേശപ്രകാരം, ഒരു വർഷം നീണ്ടുനിന്ന കാൽനടയാത്ര അദ്ദേഹം പശ്ചിമഘട്ടത്തിൽ നടത്തി. സൈലന്റ് വാലിയിൽ കുന്തിപ്പുഴയുടെ തീരത്തുനിന്ന് അതിനെ കണ്ടെത്തി.

സാലിം അലിയുടെ പ്രശസ്തമായ ആത്മകഥയാണ് Fall of a Sparrow. അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്.

Content Highlights: Salim Ali, Bird Watching, Birth Centenary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented