ചെവിക്ക് പിന്നിലെ ചുവപ്പ് സമ്മാനിച്ച പേര് 'ചെഞ്ചെവിയൻ'; നിറം പോലെ തന്നെ അപകടകാരിയും


സരിന്‍.എസ്.രാജന്‍

അധിനിവേശ സ്വഭാവത്തില്‍പെട്ടവ ആമകളുടെ ആദ്യയിനമായിരിക്കും ഒരു പക്ഷേ, ചെഞ്ചെവിയന്‍ ആമകള്‍. തൃശ്ശൂരില്‍ തുടങ്ങി ഇന്നവയുടെ സാന്നിധ്യം വയനാട് പോലും എത്തിനില്‍ക്കുന്നു. മനം മയക്കുന്ന രൂപഭംഗിയാണിവയ്ക്ക് വളര്‍ത്തുമൃഗമെന്ന ലേബല്‍ ലോകമൊട്ടാകെ സമ്പാദിച്ചു നല്‍കിയതും.

റെഡ് ഇയെഴ്ഡ് സ്ലൈഡർ ടർട്ടിൽ, ചെഞ്ചെവിയൻ ആമ | Photo-Wiki/By Greg Hume - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=17397881

ണ്ണുകളോട് ചേർന്ന് ചെവിപോലെ കടുംചുവപ്പ്. ശരീരത്തിൽ ​പച്ചനിറത്തിന് മുകളിൽ മഞ്ഞ വരകള്‍. പരിസ്ഥിതി വിനാശകരായ ചെഞ്ചെവിയൻ ആമകളെ ഇങ്ങനെ വിശേഷിപ്പിക്കാം. പരിസ്ഥിതിക്ക് നാശം വരുത്തുന്ന ഇവ അധിനിവേശ സ്വഭാവമുള്ളവ കൂടിയാണ്. കാഴ്ചയിൽ അതിമനോഹരമെങ്കിലും ജലാശയത്തിലെ മറ്റ് ജീവജാലങ്ങൾക്ക് ഇവ മാരകമാണ് . വടക്കെ അമേരിക്കയിലെ മിസിസിപ്പി താഴ്‌വരയില്‍ സ്വാഭാവികമായി കണ്ടുവന്നിരുന്ന ചെഞ്ചെവിയൻ ആമകൾ ഇന്ന് അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലെയും സ്ഥിരം സാന്നിധ്യമായി മാറി കഴിഞ്ഞു. കേരളത്തില്‍ ഇവയുടെ വ്യാപനം പരമാവധി തടയാനുള്ള ശ്രമങ്ങളിലാണ് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട്‌.

ടെക്രീമിസ് സ്‌ക്രിപ്റ്റ എലഗൻസ് (Trachemys scripta elegans) എന്ന ശാസ്ത്രീയനാമമുള്ള ഇവയുടെ പ്രാദേശിക നാമമാണ് ചെഞ്ചെവിയൻ ആമ. ചെവിക്ക് സമാനമായ ചുവപ്പ് നിറമാണിവയ്ക്കീ പേര് സമ്മാനിച്ചത്. മൂവാറ്റുപുഴ ആനിക്കാട് ചിറയോട് ചേർന്ന കരഭാഗത്ത് രണ്ടെണ്ണത്തെ കണ്ടെത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്. പുനരധിവാസ കേന്ദ്രങ്ങളിലേക്ക് ഇവയെ മാറ്റാനുള്ള നടപടികളും പീച്ചി വനഗവേഷണ കേന്ദ്രം അധികൃതർ ആരംഭിച്ചു കഴിഞ്ഞു. വളർത്തുമൃഗ വ്യവസായമാണ് ഇവയുടെ വ്യാപനത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്. അതിമനോഹരമായ ശരീരഭംഗിയാണ് ഇവയ്ക്ക് പുറംരാജ്യങ്ങളിലുള്‍പ്പെടെ പ്രിയമേറാനുള്ള കാരണം.

അധിനിവേശ വിഭാഗങ്ങളില്‍പ്പെട്ടവയുടെ കണ്ണി ആദ്യം മുറിച്ചില്ലെങ്കില്‍ ആവാസവ്യവസസ്ഥ തന്നെ താറുമാറാകുമെന്നത് തീര്‍ച്ചയാണെന്നും വിദ്ഗധര്‍

വിനാശകരാകുന്നതിങ്ങനെ

സാൽമൊണല്ല ബാക്ടീരിയയുടെ വാഹകരാണിവർ. വളർത്തുമൃഗമായും മറ്റും വളർത്തി പോന്നിരുന്ന ഇവയുടെ അപകടകസാധ്യത വെെകിയാണ് പുറം രാജ്യങ്ങളിൽ തിരിച്ചറിയപ്പെട്ടത്. സാൽമൊണല്ല ബാക്ടീരിയാൽ (Salmonella Bacteria) ബാധിക്കപ്പെടുന്നവരുടെ എണ്ണം ശ്രദ്ധയിൽപെട്ടതോടെയാണ് അമേരിക്കയില്‍ ഇവയുടെ വില്‍പനയും നിരോധിച്ചത്. 1975-ൽ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് നിരോധനം നടപ്പാക്കിയത്. എഷ്യൻ രാജ്യങ്ങളായ സിങ്കപ്പൂർ, മലേഷ്യയിൽ പോലും ഇവയുടെ കച്ചവടം വലിയ തോതിൽ നടക്കുന്നുണ്ടെന്നാണ് നിഗമനമെന്നും കെ.എഫ്.ആർ.ഐ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.വി സജീവ് പറയുന്നു.

ആനിക്കാട് ചിറയില്‍ കണ്ടെത്തിയ ചെഞ്ചെവിയന്‍ ആമ

ഇന്ത്യയില്‍

രാജ്യത്ത് ഇവയുടെ സാന്നിധ്യം കണ്ടെത്താൻ തുടങ്ങിയിട്ട് നാലോ അഞ്ചോ വർഷമായിട്ടുള്ളൂ. പക്ഷേ 10 വർഷങ്ങൾക്കും മുമ്പെ ഇവയുടെ സാന്നിധ്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കേരളത്തിൽ 2012-ൽ തൃശ്ശൂർ മൃഗശാലയിൽ ഇവയുടെ മുട്ട വിരിഞ്ഞത് വലിയ വാർത്തയായിരുന്നു. 2020-ലും ഇവയെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള ജലാശയങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു. 2021-ൽ തൃശ്ശൂർ കാളതോട് ഭാഗത്തു നിന്നും ചൂണ്ടയിട്ട കുട്ടികൾക്ക് ഇവയെ ലഭിച്ചിരുന്നു. ഇത്തരത്തിൽ ചെഞ്ചെവിയൻ ആമകളുടെ സാന്നിധ്യം ഏറി വന്ന പശ്ചാത്തലത്തിലായിരുന്നു തുടർ പഠനങ്ങൾക്ക് ഗവേഷണ കേന്ദ്രമൊരുങ്ങിയത്. മലങ്കര ഡാം, കോഴിക്കോട് തിരുവാച്ചിറ എന്ന തടാകത്തിൽ ആറ് ചെഞ്ചെവിയൻ ആമകളുടെ കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണ് ഇവ തടാകത്തില്‍ എത്തിപ്പെട്ടതെന്നത് ഇപ്പോഴും ദുരൂഹതയാണ്‌. നാല് മാസങ്ങൾക്ക് മുമ്പ് വയനാട് റേഞ്ച് ഓഫീസിൽ നിന്നും ചെഞ്ചെവിയൻ ആമകളെ കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.

വാങ്ങുമ്പോൾ മൂന്നിഞ്ച് മാത്രം

കടകളിൽ നിന്നോ മറ്റോ വാങ്ങുമ്പോൾ മൂന്നിഞ്ച് മാത്രം വലിപ്പമേ ഇവയ്ക്കുണ്ടാകൂ. മൂന്നോ നാലോ വർഷത്തിന് ശേഷം വലുപ്പം പതിന്മടങ്ങാകുമ്പോൾ വാങ്ങുന്നവർക്ക് തന്നെ പോറ്റാനുള്ള തോന്നൽ നഷ്ടപ്പെടും. ഓമനത്വം മൂന്ന് വർഷം കൊണ്ടില്ലാതാകുമെന്ന് ചുരുക്കം. ഉരഗ വിഭാ​ഗങ്ങളായതിനാല്‍ (Reptile) തന്നെ ആവശ്യങ്ങളും വേറെയായിരിക്കും. ആഹാരങ്ങൾക്കും അതേ കണക്കുണ്ടാകും. കാൽസ്യം പോലെയുള്ളവ അനിവാര്യമാണ്. അക്വേറിയങ്ങളിൽ ഇവയ്ക്ക് നിലനിൽപ് സാധ്യമാകണമെന്നില്ല. ഭക്ഷ്യലഭ്യതയ്ക്ക് വേണ്ടി ഇവ അക്വേറിയം പൊട്ടിച്ചു രക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ വളർത്തുമ്പോൾ ഇവയ്ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ല.

വളര്‍ത്തു മൃഗങ്ങള്‍ക്ക് അവര്‍ക്കാവശ്യമായവയെല്ലാം പ്രദാനം ചെയ്യുകയെന്നതാണ് മുഖ്യം

ദോഷമേറെയും നാടന്‍ ആമകള്‍ക്ക്‌

ജലാശയങ്ങളിൽ എത്തുമ്പോൾ അധിനിവേശ സ്വഭാവമുള്ള ഇവയ്ക്ക് നദികളിലെ ആവാസവ്യവസ്ഥ താറുമാറാക്കാൻ കഴിയും. നാടൻ ആമകൾക്കാണ് ഇവ അധികവും ദോഷം ചെയ്യുക. ആഹാരം തേടലിൽ നാടൻ ആമകളെക്കാൾ മുൻപന്തിയിലാണ് ഇവയുടെ സാന്നിധ്യം. പുറം രാജ്യങ്ങളിൽ കൂടുതൽ പഠനങ്ങളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. ചെഞ്ചെവിയൻ ആമകൾ നിരവധി രോഗാണുക്കളുടെ വാഹകരായി വർത്തിക്കുന്നു. നാട്ടിലെ തനത് ജീവജാലങ്ങളുമായി കടുത്ത മത്സരത്തിലേർപ്പെടുന്ന ഇവയ്ക്ക് ഭക്ഷ്യശൃംഖലയെ തകിടം മറിക്കാനും സാധിക്കും.

ഏത് കാലാവസ്ഥയോടും പൊരുത്തപ്പെടാനുള്ള കഴിവ് ഇവിടെ ഇവര്‍ വിനിയോഗിക്കുന്നു. ഇത്തരത്തില്‍ പൊരുത്തപ്പെടുന്നതിനാല്‍ പ്രത്യുത്പാദനം അതിവേഗത്തിലായിരിക്കും. ജലാശയങ്ങളെ കേന്ദ്രീകരിച്ച് പ്രത്യുത്പാദനമെന്നതിനാൽ നിരീക്ഷണം സാധ്യമല്ലന്നാണ് വിദ്ഗധര്‍ പറയുന്നത്. എണ്ണം കൂടുന്നത് ആവാസവ്യവസ്ഥയ്ക്ക് കാര്യമായ ദോഷം ചെയ്യും.

അധിനിവേശ സ്വഭാവക്കാരുടെ കടന്നു വരവ്‌

അധിനിവേശ സ്വഭാവമുള്ള ഇവയെ തടയാനുള്ള ശ്രമത്തിലാണന്നും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിലെ ഗവേഷകൻ കൂടിയായി മനീഷ് അമ്മാട്ടിൽ പറയുന്നു. ഇത്തരം പ്രശ്നങ്ങൾ വേഗത്തിൽ അഭിമുഖീകരിക്കേണ്ടതുണ്ട്. പെറ്റു പെരുകിയാൽ വലിയ തരത്തിലുള്ള ദോഷമാകും ഉണ്ടാവുക. ഇത്തരത്തിൽ അധിനിവേശ വർഗ്ഗങ്ങളെ തുടച്ചു നീക്കാൻ വൻ തുകകൾ പല രാജ്യങ്ങളും ചെലവിട്ടുവെന്ന ചരിത്രം കൂടി ഇവിടെ ഓർമിക്കപ്പെടേണ്ടതാണ്. നിലവിൽ റെഡ് ഇയേർഡ് ടർട്ടിൽ മാത്രമേ ആമ വിഭാഗത്തിൽപെട്ടവയുടെ അധിനിവേശ പട്ടികയിലുള്ളൂ. അതേ സമയം സമാന സ്വഭാവമുള്ള കോമണ്‍ സ്‌നാപിങ് ടർട്ടിൽ (Common Snaping turtle) പോലെയുള്ളവ വടക്കെ ഇന്ത്യയിലെത്തി കഴിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പോലും സാമൂഹിക മാധ്യമങ്ങളിലുണ്ട്. മെല്ലെ ഇവയും തെക്കെ ഇന്ത്യയിലേക്ക് കടന്നു വരികയാകും ചെയ്യുക.

അധിനിവേശ സ്വഭാവമുള്ള കോമണ്‍ സ്‌നാപിങ് ടര്‍ട്ടില്‍| Photo-Wiki/By D. Gordon E. Robertson - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=15873301

പരിപാലനം മുഖ്യം

അക്വേറിയങ്ങളില്‍ കൊള്ളാന്‍ പറ്റാത്ത വിധം വലിപ്പം വെയ്ക്കുമ്പോള്‍ ചെഞ്ചെവിയന്‍ ആമകളെ ജലാശയങ്ങളില്‍ ഉപേക്ഷിക്കുന്നതാണ് വ്യാപന തോത് കൂട്ടുന്നത്. പ്രായമാകുമ്പോഴാ രൂപ ഭംഗി നഷ്ടപ്പെടുമ്പോഴോ വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നതാണ് പ്രധാന പ്രശ്‌നം. വളര്‍ത്തു മൃഗങ്ങളുടെ പരിപാലവും ശുശ്രൂഷയും ഉടമസ്ഥര്‍ ഉറപ്പു വരുത്തുകയാണ് ആദ്യം വേണ്ടതെന്ന് അധികൃതര്‍ പറയുന്നു. അധിനിവേശ വിഭാഗങ്ങൾ മൂലം നാടൻ ഇനങ്ങൾ പൂർണമായും ആവാസവ്യവസ്ഥയിൽ നിന്നും മറയുന്ന അവസ്ഥയാണുള്ളത്.

അധിനിവേശ വർഗ്ഗങ്ങളുടെ തീവ്രത തിരിച്ചറിയപ്പെടേണ്ടതുണ്ട്. മഴക്കാലം കഴിയുമ്പോഴേക്കും വീട്ടിൽ വളർത്തുന്നവ കൂടുതലായി ജലാശയങ്ങളിലെത്താനുള്ള സാധ്യതയുണ്ട്. ഇത് കൂടി മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കെ.എഫ്.ആര്‍.ഐ നടത്തുന്നത്. ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പാരിപ്പിള്ളി, നിലമ്പൂർ, പീച്ചി എന്നിവിടങ്ങളിലുള്ള പുനരധിവാസ കേന്ദ്രങ്ങളിൽ ഇവയെ വളർത്തുന്നവർക്ക് കൈമാറാനുള്ള ഹെല്‍പ്‌ലൈന്‍ നമ്പറും അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിലുള്ളവയെ കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാകും. സ്വഭാവ രീതികളും ഇര തേടല്‍ രീതിയും മറ്റും മനസിലാക്കുന്നതിനാണിത്.

അധിനിവേശങ്ങളുടെ പ്രഥമ കണ്ണിയെ തന്നെ ഇല്ലാതാക്കുകയാണ് പോംവഴി. ആമകളെ തുറസ്സായ ജലാശയങ്ങളുടെ സമീപത്തും മറ്റും ഉപേക്ഷിക്കുന്നത് തടയുന്നത് വഴി ചെഞ്ചെവിയൻ ആമകളുടെ വ്യാപനം തടയാം. അധിനിവേശ ജീവികളെ കുറിച്ചും അവ സൃഷ്ടിക്കുന്ന ആഘാതങ്ങളെ കുറിച്ചുമുള്ള ബോധവത്കരണം അനിവാര്യമാണ്. വളർത്തു മൃഗ വ്യവസായവും അത് വഴിയുള്ള ജീവികളുടെ അധിനിവേശവും തടയുന്നതിനവശ്യമായ ശക്തമായ നിയമ സംവിധാനങ്ങളും ഉണ്ടാവേണ്ടതുണ്ടെന്നാണ് വിദ്ഗദര്‍ പറയുന്നത്.

കെ.എഫ്.ആർ.ഐയുടെ പാരിപ്പിള്ളി, നിലമ്പൂർ, പീച്ചി എന്നിവിടങ്ങളിലുള്ള പുനരധിവാസ കേന്ദ്രങ്ങളിൽ ഇവയെ വളർത്തുന്നവർക്ക് കൈമാറാനുള്ള നമ്പറും ലഭ്യമാണ്. 0487 2690222

Content Highlights: red eared slider turtles become a new threat among the invasive species

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022

Most Commented