ചുഴലിക്കാറ്റുകൾ വർധിക്കുന്നതെന്ത് കൊണ്ട് ?


ന്യൂനമര്‍ദവും ചുഴലിക്കാറ്റും മൂലമുള്ള പ്രകൃതി ദുരന്തങ്ങള്‍ ഏറിവരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായിതന്നെ ഇവയെയും കാണണമെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.

യാസ് ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമബംഗാളിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ-2021-ലെ ദൃശ്യം | Photo-ANI

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും ഭൂമിയില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളില്‍ ഏറ്റവും അപകടകാരിയാണ് ചുഴലിക്കാറ്റ്. കഴിഞ്ഞ 30-40 വര്‍ഷങ്ങളില്‍ ലോകമെമ്പാടുമുള്ള ചുഴലിക്കാറ്റുകളുടെ മൊത്തത്തിലുള്ള ആവൃത്തിയും കാഠിന്യവും വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങളായി പറയുന്നത് കാലാവസ്ഥാ വ്യതിയാനം (Climate Change), ഹിമവും (Ice) ഹിമാനികളും (Glaciers) ഉരുകുന്നത്. സമുദ്രനിരപ്പ് ഉയരുന്നത് , സമുദ്രജലത്തിന്റെ ചൂട് എന്നിവയാണ്. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) 2019-ല്‍ പുറത്തിറക്കിയ 'Special Report On The Ocean And Cryosphere In A Changing Climate' പ്രകാരം ആഗോളതാപനം കാരണം ഹിമപാളികള്‍ (Ice Sheets), ഹിമാനികള്‍ (Glaciers) എന്നിവയിലുണ്ടാകുന്ന മാറ്റം, ക്രയോസ്ഫിയറിന്റെ വ്യാപകമായ ചുരുങ്ങല്‍, ആര്‍ട്ടിക് സമുദ്രത്തിലെ ഹിമത്തിന്റെ വ്യാപ്തി, പെര്‍മാഫ്രോസ്റ്റുകളുടെ (Permafrost) വര്‍ധിച്ച താപനില, സമുദ്രങ്ങളുടെ താപനിലയിലെ വര്‍ധന (Warming of oceans) തുടങ്ങിയവ സൂചിപ്പിക്കുന്നത് ഉഷ്ണമേഖലാ ചുഴലിക്കാറ്റും മഴയും സമീപകാലങ്ങളില്‍ വര്‍ധിക്കുമെന്നാണ്. സമുദ്രനിരപ്പ് ഉയരുന്നതു കൊണ്ടുള്ള സംഭവങ്ങള്‍ (Extreme Sea Level Rise Events) 2050-ഓടെ പല സ്ഥലങ്ങളിലും പ്രത്യേകിച്ച്, ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പതിവായും സംഭവിക്കുമെന്ന് ഐ.പി.സി.സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മനുഷ്യരുടെയും മറ്റ് ജീവികളുടെയും നിലനില്‍പ്പിന് വന്‍ ഭീഷണിയാകുന്ന ചുഴലിക്കാറ്റുകളെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായും കണക്കാക്കാമെന്ന് ഇത് സംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിലും കിഴക്കന്‍ പസിഫിക് സമുദ്രത്തിലും ഇവ ഹറികെയ്ന്‍ (Hurricane) എന്നും പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തില്‍ ടൈഫൂണ്‍ (Typhoon) എന്നും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍ (Tropical Cyclone) അഥവാ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് എന്നുമാണ് ഈ വിനാശകാരിയായ കാറ്റ് അറിയപ്പെടുന്നത്.

ആഗോളതാപനത്തിന്റെ ഫലമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റുകളുടെയും തീവ്രത വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് ഐ.ഐ.ടി ഖരഗ്പുരിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത് അടുത്തിടെയാണ്. 1979 മുതല്‍ 2019 വരെയുള്ള ചുഴലിക്കാറ്റുകളാണ് ഇവര്‍ പഠനവിധേയമാക്കിയത്. സമുദ്ര നിരപ്പില്‍ ചൂട് വര്‍ധിച്ചതു മൂലം 1979 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നീരാവിയുടെ തോത് 1.93 മടങ്ങ് വര്‍ധിച്ചു. നീരാവിയും ചൂടും ചുഴലിക്കാറ്റുകള്‍ക്ക് അനുകൂലഘടകമാണ്.

മുന്‍കാലങ്ങളില്‍ അനേക ദിവസങ്ങളെടുത്താണ് ഒരു തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നതെങ്കില്‍ ഇപ്പോള്‍ ഈര്‍പ്പത്തിന്റെ അളവു മൂലം കുറച്ചു സമയത്തിനുള്ളില്‍ തന്നെ ചുഴലിക്കാറ്റ് അതിവതീവ്രമാകുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സമുദ്ര നിരപ്പിലെ ചൂട് തന്നെയാണ് നീരാവിയുടെ അളവില്‍ വലിയ വര്‍ധനയുണ്ടാക്കിയത്. പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം തണുപ്പിക്കുന്ന ലാ നിന പ്രതിഭാസവും ചുഴലിക്കാറ്റുകളുടെ തീവ്രത വര്‍ധിപ്പിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കൂടുതല്‍ ഈ ലക്കം ജി.കെ ആന്‍ഡ് കറന്റ് അഫയേഴ്‌സില്‍ വായിക്കാം

Content Highlights: recent events of natural disasters due to cyclone and low pressure area

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented