കടുവകളുടെ കാടിറക്കത്തിന് പിന്നില്‍ എണ്ണത്തിലെ വര്‍ധനവ്


ടി.ജെ ശ്രീജിത്ത്

കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയില്‍ ആകെ 981 കടുവകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രതീകാത്മക ചിത്രം | ഫോട്ടോ:അസീസ് മാഹി

കേരളത്തില്‍ വയനാട്ടിലാണ് ഏറ്റവുമധികം കടുവകള്‍ കാടിറങ്ങുന്നത്. വയനാടന്‍ കാടുകള്‍ കര്‍ണാടക, തമിഴ്‌നാട് കാടുകളുമായി ഇഴ ചേര്‍ന്നാണ് കിടക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം 'കടുവസഞ്ചാരം' രേഖപ്പെടുത്തുന്ന വനമേഖലയാണിത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയില്‍ ആകെ 981 കടുവകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമഘട്ടത്തില്‍ തന്നെ ഏറ്റവുമധികം കടുവകളുള്ളത് കര്‍ണാടകയിലും (524), തമിഴ്‌നാട്ടിലുമാണ് (264). ഒരുപക്ഷേ ഇതിന്റെ ഇരട്ടിയായിരിക്കാം യഥാര്‍ഥ കണക്കെന്നാണ് ഗവേഷകര്‍ പറയുന്നത്. 12 വര്‍ഷത്തിനിടെ പശ്ചിമഘട്ടത്തില്‍ 579 കടുവകള്‍ കൂടിയിട്ടുണ്ട്.

കടുവകള്‍ക്ക് വയസ്സാകുമ്പോള്‍

ആരോഗ്യമുള്ള കടുവ ഒരിക്കലും കാടിറങ്ങില്ല. കടുവകളുടെ ആയുസ്സ് സാധാരണഗതിയില്‍ 14 മുതല്‍ 17 വയസ്സു വരെയാണ്. പ്രായമേറുന്തോറും കടുവകള്‍ എളുപ്പത്തില്‍ വീഴ്ത്താവുന്ന ഇരകളിലേക്ക് തിരിയും. അതിലൊന്നാണ് കന്നുകാലികള്‍. കാഴ്ച ശക്തി കുറയുന്നതും കടുവകളെ മനുഷ്യവാസമേഖലകളോട് അടുപ്പിക്കും. കാടിനുള്ളിലെ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നതും കടുവകള്‍ക്ക് നാട്ടിലേക്കുള്ള വഴി തുറക്കുന്നു. കഴിഞ്ഞവര്‍ഷം വയനാട് കുറക്കന്‍മൂലയില്‍ ജനവാസമേഖലകളിലിറങ്ങി ആഴ്ചകളോളം ഭീതി സൃഷ്ടിച്ച കടുവയുടെ കഴുത്തില്‍ വലിയ മുറിവുണ്ടായിരുന്നു.

മനുഷ്യ-മൃഗ സംഘര്‍ഷം

ഓരോതവണ കടുവകള്‍ നാട്ടിലിറങ്ങുമ്പേഴും പിടികൂടി മറ്റൊരു കാട്ടില്‍ തുറന്നു വിടുന്നത് പ്രായോഗികമല്ല. വന്യജീവി സംരക്ഷണത്തിന് നല്ലൊരു മാതൃകയല്ലിത്. കടുവ സംരക്ഷിതയിടങ്ങള്‍ക്കരികിലുള്ള ജനവാസമേഖല ഘട്ടംഘട്ടമായി കുറച്ചു കൊണ്ടു വരുകയാണ് വിദ്ഗധര്‍ നിര്‍ദേശിക്കുന്ന ഒരു പരിഹാരം. കേരളം പോലുള്ള ചെറിയ സംസ്ഥാനത്തിന് ഇത് പ്രായോഗികമായി നടപ്പാക്കാന്‍ പ്രയാസമാണ്. കാടിറങ്ങുന്ന കടുവകളില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയും ജനവാസമേഖലയ്ക്ക് യഥാസമയം മുന്നറിയിപ്പു നല്‍കുന്നതും പരീക്ഷിക്കാവുന്നതാണ്. അതിനും പ്രായോഗിക പ്രശ്‌നങ്ങളുണ്ട്.

Content Highlights: reason behind tiger leaving forest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented