
പ്ലാച്ചിമട അന്ന്: ഈറ്റില്ലം- പ്ലാച്ചിമടയിലെ കൊക്ക കോള വിരുദ്ധ സമര സമിതി സമരപന്തലിന്റെ പഴയ മുഖം. പാലക്കാട് മീനാക്ഷി പുരം പാതയില്‍ കോളപ്ലാന്റിന് എതിര്‍വശത്തായി ഇത് നിലകൊള്ളുന്നു.
കേരളത്തിലെ അവകാശ സമരങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത മുഖചിത്രമാണ് പ്ലാച്ചിമടയ്ക്കുള്ളത്. പ്ലാച്ചിമടയുടെ സമരമുഖവും പോരാട്ടങ്ങളും മധുരാജിൻെറ ക്യാമറ കണ്ണിലൂടെ
കേരളത്തിലെ അവകാശ സമരങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഇടമാണ് പ്ലാച്ചിമട. മനുഷ്യാവകാശം, പരിസ്ഥിതി ചൂഷണം തുടങ്ങിയ വിഷയങ്ങളെ തൊടുമ്പോഴും ഇരുപത് വര്‍ഷം മുമ്പ് ആഗോളവല്‍ക്കരണം, അടിസ്ഥാന വിഭവങ്ങൾ എന്നിവയ്ക്ക് മേലെ പ്രാദേശിക ജനതയുടെ അവകാശം തുടങ്ങി നാം അന്ന് വരെ ചര്‍ച്ച ചെയ്യാത്ത നിരവധി പ്രശനങ്ങളെ പോലും അത് മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. 2000 ല്‍ ആരംഭിച്ച കൊക്ക കോള എന്ന ബഹുരാഷ്ട്ര കമ്പനി 2004 മാര്‍ച്ച് 9 ന് പ്രവര്‍ത്തനം അവസാനിപ്പിച്ച് പോകുമ്പോഴേക്കും പ്ലാച്ചിമട എന്ന പാലക്കാട്ടെ കൊച്ചു ഗ്രാമം ലോകത്തിന്റെ ശ്രദ്ധാകേന്ദമായി മാറിയിരുന്നു. കുടിവെള്ളം മുട്ടിയ ഗ്രാമീണര്‍ അത് മുട്ടിച്ചവര്‍ക്കതിരെ നടത്തിയ ചെറുത്തു നില്‍പ്പിന് ഇതിഹാസ തുല്യമായ മാനങ്ങള്‍ കൈവന്നു.
സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപട്ട ആദിവാസികളാണ് ഇതിന് തുടക്കം ഇട്ടത് എന്നത് സമരത്തിന് വലിയ സാമൂഹിക മാനം നല്‍കി. തുടക്കത്തില്‍ മുഖം തിരിച്ച മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പില്‍ക്കാലത്ത് സമരത്തോട് കൈകോര്‍ക്കേണ്ടി വന്നു. മറവിക്ക് കുഴിച്ച് മൂടാനാവാത്ത ഭൂതകാലത്തിന്റെ ഓര്‍മകള്‍. പ്ലാച്ചിമടയും ഭൂതവും വര്‍ത്തമാനവും ചിത്രങ്ങളിലൂടെ...
(1 മുതല്‍ 22 വരെയുള്ള ചിത്രങ്ങള്‍ പ്ലാച്ചിമടയുടെ 20 വർഷം മുമ്പുള്ള ചിത്രമാണ്. 23 മുതല്‍ 33 വരെയുള്ളത് ഇപ്പോളത്തെ ചിത്രം.)
പ്ലാച്ചിമട അന്ന്: ഈറ്റില്ലം- പ്ലാച്ചിമടയിലെ കൊക്ക കോള വിരുദ്ധ സമര സമിതി സമരപന്തലിന്റെ പഴയ മുഖം. പാലക്കാട് മീനാക്ഷി പുരം പാതയില്‍ കോളപ്ലാന്റിന് എതിര്‍വശത്തായി ഇത് നിലകൊള്ളുന്നു.
പ്ലാച്ചിമട കൊക്കകോള പ്ലാന്റ്
കുടിവെള്ളത്തിനു വേണ്ടി കിലോമീറ്ററുകള്‍ താണ്ടുന്ന സ്ത്രീകള്‍.
മഴക്കാലത്തും വറ്റി വരണ്ട കിണര്‍
കുളിച്ചാൽ കണ്ണു ചുവക്കുന്ന കുടി വെള്ളത്തിനു മുന്നിൽ സമര പന്തലിലെ ഒരു കുട്ടി.
കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് വേണ്ടി ക്യൂ നില്‍ക്കുന്നവര്‍
ടാങ്കര്‍ ലോറിക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന കുട്ടി
പ്ലാച്ചിമടയില്‍ 2003 ല്‍ NAPM ന്റെ ആഭിമുഖ്യത്തില്‍ മേധാ പട്കറുടെ നേതൃത്വത്തില്‍ നടന്ന റാലി.
സമര പന്തലിനു മുന്നില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന പ്ലാച്ചിമട കോളനി അന്തേവാസികളിയ ആദിവാസികള്‍.
ഭൂമി ദിനത്തില്‍ ആദിവാസി ഗോത്ര സമിതി നേതാവ് ജാനു ഉല്‍ഘാടനം ചെയ്ത സമരം പില്‍ക്കാലത്ത് ലോകത്തിന്റെ ശ്രദ്ധ ഏറ്റുവാങ്ങിയ പ്രക്ഷോഭമായി വളര്‍ന്നു.
മാതൃഭൂമിയുടെ നേതൃത്വത്തില്‍ 2004-ല്‍ പ്ലാച്ചിമടയില്‍ നടന്ന ലോക ജലസമ്മേളനത്തിന്റെ ഭാഗമായി കോള പ്ലാന്റിനു മുന്നിലെ പ്രതിഷേധ പ്രകടനം.
ലോക ജല സമ്മേളന വേദിയില്‍ പരിസ്ഥിതി പ്രവര്‍ത്തകയും ഗ്രന്ഥകാരിയുമായ വന്ദന ശിവ.
കുടി വെള്ളം മുട്ടുമ്പോള്‍- പ്രക്ഷോഭ പന്തലിലെ സത്രീകള്‍.
ഗാന്ധിമാര്‍ഗ്ഗത്തിലൂടെ നടന്ന സഹന സമരത്തില്‍ പന്തലിനകത്ത് ഒത്തുകൂടിയ പ്രവര്‍ത്തകര്‍
പ്ലാന്റിലേക്ക് നടക്കുന്ന ഒരു പ്രതിഷേധ മാര്‍ച്ച്
ഉപയോഗ ശൂന്യമായ തന്റെ കിണറിനു മുന്നില്‍ പ്ലാച്ചിമട സമര നായിക മയിലമ്മ
പ്രതിഷേധത്തിന്റെ പല മുഖങ്ങള്‍- കോള പ്ലാന്റിനു മുന്നില്‍ ചിത്രം വരച്ച് പ്രതിഷേധിക്കുന്ന ഒരു ചിത്രകാരന്‍
സമര പ്രവര്‍ത്തകരുടെ തണലും താവളവുമായ ഓല പന്തല്‍
2012 ല്‍ സമരത്തിന്റെ പത്താം വാര്‍ഷികത്തില്‍ സമരപന്തലില്‍ ആദിവാസികളായ കന്നി അമ്മ, പാപ്പാള്‍ അമ്മ എന്നിവര്‍.
പ്ലാച്ചിമടയിലെ കൊക്ക കോള വിരുദ്ധ സമര സമിതി സമരപന്തലിനകത്ത് പ്രവര്‍ത്തകയായ ആദിവാസി പാപ്പാള്‍ അമ്മ.
കോള കമ്പനി പൂട്ടിയതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുടിവെള്ളത്തിനായി ടാങ്കര്‍ ലോറിക്ക് കാത്തു നില്‍ക്കുന്നവര്‍. പ്ലാച്ചി മടയിലെ 2012 ലെ ദൃശ്യം.
ടാങ്കര്‍ ലോറിയിലെ വെള്ളം സൂക്ഷിച്ചു വച്ചിരിക്കുന്ന പ്ലാച്ചിമട കോളനിയിലെ ഒരു വീട്. 2011 ലെ ഒരു കാഴ്ച.
പ്ലാച്ചിമട ഇന്ന് ; പാലക്കാട്- മീനാക്ഷി പുരം പാതയിലെ കൊക്ക കോള പ്‌ളാന്റ് താല്‍ക്കാലിക കോവിഡ് ആശുപത്രിയായി മാറ്റിയപ്പോള്‍. പാതക്ക് ഇപ്പുറം, ഓലമേഞ്ഞ സമരപ്പന്തല്‍ സിമന്റ് തൂണിനു മീതെ ഷീറ്റിട്ട നിലയില്‍. ചരിത്രത്തിന് സാക്ഷിയായി നില്‍ക്കുന്ന മരുത് മരം.
ചരിത്രത്തിന്റെ ഭാഗമായ സമര പന്തല്‍ ഇന്ന്.
പെരുമാട്ടി പഞ്ചായത്തിലെ ഉപയോഗ ശൂന്യമായ പൊതു കിണര്‍. കോള കമ്പനി വന്നതിനുശേഷമാണ് കിണര്‍ ഈ നിലയില്‍ ആയത്.
പെരുമാട്ടി പഞ്ചായത്തിലെ ഉപയോഗ ശൂന്യമായ പൊതു കിണറിന്റെ മറ്റൊരു ചിത്രം
പാലക്കാട് മീനാക്ഷി പുരം പാതയില്‍ പെരുമാട്ടി പഞ്ചായത്ത്. പെരുമാട്ടി പഞ്ചായത്തില്‍ ആണ് പ്ലാച്ചിമട സ്ഥിതി ചെയ്യുന്നത്.
കോള കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ച പ്ലാന്റിന്റെ കെട്ടിടം. യന്ത്ര ഭാഗങ്ങള്‍ മാറ്റിയ നിലയില്‍.
കുടിവെള്ളം മുട്ടിയ കോളനികളില്‍ ഒന്നായ വിജയ നഗര്‍ കോളനി. മണ്‍പാതക്ക് പകരം ടാര്‍ നിരത്തുകളും പച്ചില വേലിക്ക് പകരം കല്‍ മതിലുകളും കൊണ്ട് പുതുകാലം അതിന്റെ സാന്നിദ്ധ്യം അറിയിക്കുന്നു. ഓല മേഞ്ഞ മണ്‍ വീടുകള്‍ പതുക്കെ മുഖം മിനുക്കി കോണ്‍ക്രീറ്റിലേക്ക് മാറുന്ന കാഴ്ച്ചയും .
മയിലമ്മയുടെ മകള്‍ ദൈവയും മകന്‍ തങ്കവേലുവും കൊച്ചുമകനും വിജയനഗര്‍ കോളനിയില്‍
കോള വിരുദ്ധ പ്രവര്‍ത്തകന്‍ ശക്തി വേലിന് ഓര്‍ക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യം മാത്രം. കാണുന്ന നാമമാത്ര നേട്ടങ്ങള്‍ കോളയെ കെട്ടുകെട്ടിച്ചത് കൊണ്ടാണ് എന്ന് കരുതുന്നു. പോലീസ് കേസും പ്രവര്‍ത്തനങ്ങളുമായി അലഞ്ഞു നടന്ന ഇന്നലെകള്‍ പകല്‍ പോലെ മുന്നിലുണ്ട് ശക്തി വേലിന്റെ ഓര്‍മ്മകളില്‍ ...
യുവന്‍ ഡാനിയേലിന് പ്ലാച്ചിമട പ്രക്ഷോഭം പറഞ്ഞ് കേട്ട കഥ മാത്രമാണ്. 'സമരത്തില്‍ പങ്കെടുത്തവര്‍ ഇവിടെ വരാറുണ്ട്. നാട്ടുകാരുടെ ഐക്യം എന്നെ ആവേശം കൊള്ളിക്കാറുണ്ട്.' അദ്ദേഹം പറയുന്നു. പ്ലാച്ചിമടയിലെ യുവിന്റെ കടയില്‍ ഒരു വക എല്ലാം ഉണ്ട്. ആഗോളവല്‍ക്കരണം വിപണിയില്‍ ഉണ്ടാക്കിയ വൈവിധ്യവും ധാരാളിത്തവും അവിടെയും കാണാം. കോളനി വാസികളാണ് ഇവിടത്തെയും ഉപഭോക്താക്കള്‍.
പക്ഷെ അതേ കോളനിയില്‍ പാര്‍ക്കുന്ന മയിലമ്മയുടെ മകളുടെ ജീവിതം തീര്‍ത്തത് ഇന്നും കഠിന പാതയിലാണ്. രോഗിണിയായ ദൈവ ആടുമേച്ചാണ് ഇന്നും കുടുംബം പുലര്‍ത്തുന്നത്. പണി തീരാത്ത വീട് അവര്‍ക്ക് സഫലമാകാത്ത ഒരു സ്വപനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..