ലോകത്ത് തിരിച്ചറിഞ്ഞത് 3,600 ഇനം പാമ്പുകള്‍, 300-ഓളം ഇന്ത്യയില്‍


നവീന്‍ലാല്‍ പയ്യേരി

പ്രകൃതിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മറ്റേതൊരു ജീവിവര്‍ഗത്തെയുംപോലെ പ്രാധാന്യം ഉള്ളവരാണ് പാമ്പുകളും. സ്വാഭാവിക ആഹാരശൃംഖലകള്‍ പലതും മുറിയാതെ കാത്തുപോരാന്‍ ഇവയുടെ സാന്നിധ്യം അനിവാര്യമാണ്. ജൂലെെ 16-ലോക പാമ്പ് ദിനം

വില്ലൂന്നി പാമ്പ്‌ (Bronzeback snake) | Photo: Shamnadh Shajahan

ലോകത്ത് ഇതുവരെ 3600-ത്തോളം ഇനം പാമ്പുകളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവയില്‍ മുന്നൂറോളം ഇനങ്ങളെ ഇന്ത്യയില്‍നിന്നാണ് കണ്ടെത്തിയത്. വിഷമുള്ളവയും അല്ലാത്തതുമായ നൂറിലധികം ഇനങ്ങളെ കേരളത്തിലും കാണാം. പെരുമ്പാമ്പ് (Indian Rock Python), മണ്ണൂലി പാമ്പ് (Common Sand Boa) എന്നിവ ഉള്‍പ്പെടുന്ന ബോയിഡേ (Boidae), ചേര (Rat Snake), ചുവര്‍ പാമ്പ് (Common Wolf Snake) എന്നിവ ഉള്‍പ്പെടുന്ന കൊളുബ്രിഡേ (Colubridae), മൂര്‍ഖന്‍ (Spectacled Cobra) വെള്ളിക്കെട്ടന്‍ (Common Krait) എന്നിവ ഉള്‍പ്പെടുന്ന ഇലാപ്പിഡേ (Elapidae), അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പുകള്‍ ഉള്‍പ്പെടുന്ന വൈപ്പറിഡേ (Viperidae) കുരുടി പാമ്പുകള്‍ (Worm Snakes) ഉള്‍പ്പെടുന്ന ടിഫ്‌ലോപ്പിഡേ (Typhlopidae), കവചവാലന്‍ പാമ്പുകള്‍ ഉള്‍പ്പെടുന്ന യൂറോപെല്‍റ്റിഡേ (Uropeltidae) എന്നീ കുടുംബങ്ങളില്‍പ്പെടുന്ന പാമ്പുകളെയാണ് കേരളത്തില്‍ പ്രധാനമായും കണ്ടുവരുന്നത്.

പ്രകൃതിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മറ്റേതൊരു ജീവിവര്‍ഗത്തെയുംപോലെ പ്രാധാന്യം ഉള്ളവരാണ് പാമ്പുകളും. എന്നാല്‍, ഇവയെക്കൊണ്ട് എന്തുഗുണം എന്ന ചിന്തയും വിഷപ്പാമ്പുകളോടുള്ള പേടിയും കാരണം മനുഷ്യന്‍ ഇവയെ തല്ലിക്കൊല്ലുന്നു.

Read also-പാമ്പുകൾ പുളയുന്ന ദ്വീപുകൾ | Magic of Nature

എലികളെപ്പോലുള്ള ജീവികളെ അവയുടെ മാളത്തിനുള്ളില്‍ കടന്നുകയറി തിന്നൊടുക്കാന്‍ ഇത്ര സമര്‍ഥമായി കഴിയുന്ന മറ്റൊരിനം ജീവിവര്‍ഗമില്ല. അതുകൊണ്ടുതന്നെ പ്രകൃതിയിലെ സ്വാഭാവിക ആഹാരശൃംഖലകള്‍ പലതും മുറിയാതെ കാത്തുപോരാന്‍ പാമ്പുകളുടെ സാന്നിധ്യം ആവശ്യവുമാണ്. ആധുനികസൗകര്യങ്ങളുള്ള ആശുപത്രികളും ശാസ്ത്രീയമായ പ്രതിവിഷ ചികിത്സാരീതിയും ഒരുപരിധിവരെ പാമ്പുകടിയേറ്റുള്ള മരണം കുറച്ചിട്ടുണ്ട്. മനുഷ്യമരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിഷപ്പാമ്പുകളും കാഴ്ചയില്‍ അവയോട് സാമ്യം തോന്നുന്ന വിഷമില്ലാത്ത പാമ്പുകളുമുണ്ട്.

Also Read

പാമ്പുകൾക്ക് ഓർമയില്ല പകയുമില്ല, ഉമിനീരിൽ ...

പരിണാമത്തിൽ ചില വിഷപ്പാമ്പുകൾ പിന്നീട് ...

കാണുന്നതെല്ലാം ഇണചേരലാവണമെന്നില്ല, പലതും ...

പാമ്പ് മണം പിടിക്കുന്നത് മൂക്കുകൊണ്ടല്ല, ...

രാജവെമ്പാലയടക്കമുള്ള ഉരഗ ജീവിവർഗ്ഗങ്ങളുടെ ...

രാജവെമ്പാല, അണലി; കേരളത്തിൽ കഴിഞ്ഞ ഒന്നരവർഷത്തിൽ ...

Read also-രാജവെമ്പാലയടക്കമുള്ള ഉരഗ ജീവിവര്‍ഗ്ഗങ്ങളുടെ 21 ശതമാനവും വംശനാശ ഭീഷണിയില്‍

ചികിത്സ

1800-കളുടെ അവസാനത്തില്‍ കണ്ടുപിടിക്കപ്പെട്ടതും 1950 മുതല്‍ വ്യാപകമായി ഉപയോഗത്തിലുള്ളതുമായ ജീവന്‍രക്ഷാമരുന്നാണ് പാമ്പുവിഷ ചികിത്സയ്ക്കുപയോഗിക്കുന്ന ASV (Anti Snake Venom). ഫ്രാന്‍സിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള ഗവേഷകനായിരുന്ന ആല്‍ബര്‍ട്ട് കാല്‍മെറ്റ് (Albert Calmette ) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിനെതിരേ ആദ്യമായി ഈ മരുന്ന് പ്രയോഗിച്ചത്. പാമ്പിന്‍വിഷം ചെറിയ അളവില്‍ മൃഗങ്ങളില്‍ കുത്തിവെക്കുമ്പോള്‍, വിഷത്തിനെതിരേ അവയുടെ ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന പ്രതിരോധഘടകങ്ങള്‍ (ആന്റിബോഡികള്‍) വേര്‍തിരിച്ച് ശുദ്ധീകരിച്ച് പൗഡര്‍ രൂപത്തിലാക്കിയതാണ് ASV.

ആല്‍ബര്‍ട്ട് കാല്‍മെറ്റ് | Photo-Wiki/By Unknown author - https://wellcomeimages.org/indexplus/image/V0026154.html, CC BY 4.0, https://commons.wikimedia.org/w/index.php?curid=33598510

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണസാധനങ്ങളും മറ്റ് അവശിഷ്ടവും ശരിയായി നിര്‍മാര്‍ജനം ചെയ്യുക. വീടിനടുത്ത് അവ കുന്നുകൂടി കിടക്കുന്നത് ഒഴിവാക്കുക. ഇവ ഭക്ഷിക്കാനെത്തുന്ന എലികളെയും ചെറുജീവികളെയും തേടി പാമ്പുകളെത്തും. എലികളെ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ പാമ്പുകളുടെ സാന്നിധ്യവും കുറയ്ക്കാം. ചകിരി, പലക, വിറക്, കല്ല്, കരിയിലകള്‍ എന്നിവ വീടിനുചുറ്റും കുന്നുകൂടാന്‍ അനുവദിക്കരുത്. ഇവ പാമ്പിന്റെ ഇഷ്ടവാസസ്ഥലങ്ങളാണ്.

Content Highlights: over 3,600 different types of snakes have been identified; world snake day

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented