മണ്ണില്‍ അലിയും, കത്തിച്ചു ചാരമാക്കാം; ചോളത്തിൽ നിന്നൊരു ക്യാരിബാഗ്


നൈജു.എം.ജോര്‍ജ്‌

കേരളത്തില്‍, അതും വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ നിന്നും, നിലവില്‍ തിരുവനന്തപുരത്തേക്ക് മാത്രം നല്‍കുന്ന ഈ ബാഗുകള്‍ കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഉള്ള ശ്രമത്തിലാണ് നീരജ്.

നീരജ് താൻ നിർമ്മിച്ച കമ്പോസ്റ്റബിൾ ക്യാരിബാഗുമായി

നടവയല്‍: മണ്ണില്‍ അലിയുന്ന കത്തിച്ചു ചാരമാക്കാവുന്ന, പ്ലാസ്റ്റിക് പോലെ പ്രകൃതിക്ക് ദോഷമില്ലാത്ത ഒരു ക്യാരിബാഗിന്റെ നിര്‍മ്മാണത്തിലാണ് നീരജ് എന്ന യുവാവ്. ജൂലായ് ഒന്ന് മുതല്‍ ഇന്ത്യയില്‍ പ്ലാസ്റ്റിക്കിന് പരിപൂര്‍ണ്ണമായ നിരോധനം വന്ന അവസ്ഥയില്‍ ഈ ക്യാരി ബാഗുകള്‍ വിപണി കീഴടക്കുമെന്നതില്‍ സംശയമില്ല. ഒറ്റക്കാഴ്ചയില്‍ പ്ലാസ്റ്റിക്കിന്റെ തനിപ്പകര്‍പ്പായി തോന്നുമെങ്കിലും ചോളം കൊണ്ടാണ് നിര്‍മ്മാണം.

ചോളത്തിന്റെ അസംസ്‌കൃത വസ്തുവായ സ്റ്റാര്‍ച്ചില്‍ നിന്ന് നിര്‍മ്മിക്കുന്ന കമ്പോസ്റ്റബിള്‍ ക്യാരി ബാഗ് വെറും ആറ് മാസം കൊണ്ടു മണ്ണില്‍ അലിഞ്ഞു ചേരും. ആവശ്യമനുസരിച്ച് ഏത് തരത്തില്‍ വേണമെങ്കിലും ഈ ബാഗുകള്‍ നിര്‍മ്മിക്കാനാവും. നിലവിൽ ക്യാരിബാഗുണ്ടാക്കുന്ന ചോളത്തിന്റെ സ്റ്റാർച്ച് ഇന്ത്യക്കു പുറത്തു നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് നീരജ് പറഞ്ഞു. ഇനി മുതൽ ഇറക്കുമതി ഒഴിവാക്കി ഇന്ത്യന്‍ മിലിട്ടറിയുടെ കീഴിലുള്ള ഹൈദരാബാദിലെ 'ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍' (DRDO) ല്‍ നിന്നും സ്റ്റാർച്ച് ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് നീരജ്.

വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ നിന്ന് നിലവില്‍ തിരുവനന്തപുരത്തേക്ക് മാത്രം ബാഗുകള്‍ വിതരണം ചെയ്യുന്നത്. ഇനിയത് കേരളം മുഴുവന്‍ വ്യാപിപ്പിക്കാനും നീരജ് ആലോചിക്കുന്നുണ്ട്. പനമരം പഞ്ചായത്തിലെ നടവയലിനടുത്തുള്ള കായക്കുന്നിലാണ് 'എ.ഡി.എസ് ഗ്രീന്‍ പ്രൊഡ്ക്ട്‌സ്' എന്ന പേരിലുള്ള ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

വ്യവസായ വകുപ്പിന്റെ പി. എം. ഈ. ജീ.പി. പദ്ധതിയില്‍ നിന്നും ലഭിച്ച 25 ലക്ഷം രൂപ ഉള്‍പ്പെടെ 65 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ഏഴു തൊഴിലാളികള്‍ മാത്രം ജോലി ചെയ്യുന്ന ഈ ഫാക്ടറിയുടെ പ്രവര്‍ത്തനം 25 സെന്റ് സ്ഥലത്താണ്. മാനന്തവാടി കാളന്‍ മെമ്മോറിയല്‍ കോളജില്‍ ബി. എസ്. സി. ഇലക്ട്രോണിക്‌സ് പഠിച്ച നീരജ്, ഛത്തീസ്ഗഢില്‍ സ്റ്റീല്‍ പ്ലാന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന നടവയല്‍ സ്വദേശി അനില്‍ ഡേവിസിന്റെയും ലിസിയുടെയും മൂത്തമകന്‍ ആണ്. അനുജന്‍ നിഖിലും നീരജിന്റെ ഒപ്പം പിന്തുണയുമായി ഉണ്ട്.

Content Highlights: neeraj who is a native of wayanad creates compostable carry bag using maize

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented