ലവണങ്ങളുടെ 90 ശതമാനവും 'സോഡിയം ക്ലോറൈഡ്': ഉപ്പ് കടലിലെത്തുന്നത് എങ്ങനെ?


സി.ജയകൃഷ്ണന്‍ കീഴറ

കടല്‍വെളളത്തിലെ ഈ ഉപ്പിനെ വേര്‍തിരിച്ച് ഭൂമിയുടെ മുഴുവന്‍ കരയിലും വിതറുകയാണെങ്കില്‍ 40 നില കെട്ടിടത്തിന്റെ ഉയരത്തില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കിയത്

പ്രതീകാത്മക ചിത്രം | Photo-REUTERS

ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനവും ജലമാണെന്ന് നമുക്കറിയാം. അതില്‍ തന്നെ 97 ശതമാനവും കുടിക്കാന്‍ കഴിയാത്ത ഉപ്പുവെള്ളമാണെന്നാണ് സത്യം. കടലിലും കായലിലും പുഴയിലും ഒക്കെയായി ഈ ഉപ്പുവെള്ളം നിറഞ്ഞു കിടക്കുന്നു. കടല്‍വെളളത്തിലെ ഈ ഉപ്പിനെ വേര്‍തിരിച്ച് ഭൂമിയുടെ മുഴുവന്‍ കരയിലും വിതറുകയാണെങ്കില്‍ 40 നില കെട്ടിടത്തിന്റെ ഉയരത്തില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കിയത്. എങ്ങനെയാണ് ഇത്രമാത്രം ഉപ്പ് കടലില്‍ എത്തിച്ചേര്‍ന്നതെന്നറിയുമോ?

ഉപ്പുവരുന്ന വഴി
മഴവെള്ളം, മഞ്ഞുപാളികള്‍ തുടങ്ങിയവയാണ് കടല്‍ ജലത്തിന്റെ പ്രധാന സ്രോതസ്സുകള്‍. മഴവെള്ളം തോടുകളിലൂടെയും പുഴകളിലൂടെയും ഒഴുകി കടലില്‍ എത്തിച്ചേരുമ്പോള്‍ പാറകളിലും മണ്ണിലും അടങ്ങിയ ലവണങ്ങള്‍ ജലത്തിനോടൊപ്പം കടലില്‍ എത്തിച്ചേരുന്നുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് ലയിച്ചു ചേരുന്നതും കൊണ്ട് മഴവെള്ളത്തിനു നേരിയ ആസിഡ് സ്വഭാവമുണ്ട്. ഈ ആസിഡ് സ്വഭാവം ലവണങ്ങള്‍ വെള്ളത്തില്‍ അലിയുന്നതിന് സഹായിക്കുന്നു. ഈ ലവണങ്ങളുടെ 90 ശതമാനവും നാം കറിയുപ്പ് എന്നു വിളിക്കുന്ന സോഡിയം ക്ലോറൈഡാണ്.

ഇതുകൂടാതെ കടലിനടിയില്‍ നടക്കുന്ന അഗ്നിപര്‍വത സ്‌ഫോടനങ്ങളിലൂടെയും മറ്റും ഒട്ടേറെ ലവണങ്ങള്‍ കടലില്‍ ലയിച്ചു ചേരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ ഉദ്ഭവകാലഘട്ടത്തില്‍ തന്നെ തുടങ്ങുകയും ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശം കൊണ്ട് കടല്‍ജലം ബാഷ്പീകരിക്കുന്നതിന്റെ ഫലമായി ലവണത്തിന്റെ സാന്ദ്രത കടല്‍ജലത്തില്‍ വര്‍ധിക്കുകയും ചെയ്യും. ഈ ലവണങ്ങളുടെ കുറെ ഭാഗം കടലില്‍ വളരുന്ന ജീവജാലങ്ങള്‍ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നു. ബാക്കിയുള്ളവ കടലില്‍ തന്നെ നിക്ഷേപമായി തുടരുകയും ചെയ്യും.

ചാവുകടല്‍
മിഡില്‍ ഈസ്റ്റില്‍ ജോര്‍ദാന്‍, ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, എന്നിവയുടെ ഇടയില്‍ കിടക്കുന്ന ഉപ്പുതടാകമാണ് ചാവുകടല്‍. അധികമായ ലവണാംശം കാരണം ഈ ജലത്തില്‍ ജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുകയില്ല. അതിനാലാണ് ചാവുകടല്‍ എന്ന പേരുവന്നത്. സാധാരണ കടല്‍ജലത്തിന്റെ പത്തുമടങ്ങിലധികം ലവണങ്ങള്‍ ചാവുകടലില്‍ അടങ്ങിയിട്ടുണ്ട്. ഈ ജലത്തിന് വളരെയധികം സാന്ദ്രതയുള്ളതിനാല്‍ മനുഷ്യശരീരത്തിന് പൊങ്ങിക്കിടക്കാന്‍ സാധിക്കും. അതിനാല്‍ ചാവുകടല്‍ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്.

Content Highlights: how does salt reach sea

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented