മാറുന്ന കാലാവസ്ഥ മായുന്ന പൈതൃകം


ഡോ. വി. ജയരാജന്‍

ഇന്ന് ലോക പൈതൃക ദിനം. കാലാവസ്ഥയും പൈതൃകവും തമ്മിലുള്ള ബന്ധമെന്ത്?

പ്രതീകാത്മക ചിത്രം | Photo-AP

ല്ലാവര്‍ഷവും ഏപ്രില്‍ പതിനെട്ട് ലോക പൈതൃകദിനമായി ആചരിച്ചുവരുകയാണ്. 1964-ലെ വെനീസ് ചാര്‍ട്ടറിലൂടെയാണ് പൈതൃകസംരക്ഷണത്തിന്റെ പ്രാധാന്യം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇക്കോമോസ് (International Council on Monuments and Sites) എന്ന സംഘടന രൂപവത്കൃതമായതും ഇതിന്റെ തുടര്‍ച്ചയായിട്ടാണ്. ഓരോ വര്‍ഷവും കാലികപ്രധാന്യമുള്ളതും അടിയന്തര ഇടപെടല്‍ ആവശ്യമുള്ളതുമായ വിഷയങ്ങളിലൂന്നിയാണ് പൈതൃകദിനാചരണം സംഘടിപ്പിച്ചുവരുന്നത്.

'സങ്കീര്‍ണമായ ഭൂതകാലം -വൈവിധ്യമാര്‍ന്ന ഭാവികാലം', 'പങ്കിടുന്ന സംസ്‌കാരം പങ്കിടുന്ന പൈതൃകം പങ്കിടുന്ന ഉത്തരവാദിത്വം', 'ഗ്രാമീണ ഭൂപ്രകൃതി', 'പൈതൃകം വരും തലമുറയ്ക്കുവേണ്ടി' തുടങ്ങിയ പ്രമേയങ്ങളിലൂന്നിയായിരുന്നു മുന്‍വര്‍ഷങ്ങളിലെ പൈതൃകദിനാചരണം. പൈതൃകവും കാലാവസ്ഥയും എന്നതാണ് ഈ വര്‍ഷത്തെ പൈതൃകദിന പ്രമേയം.

കാലാവസ്ഥയും പൈതൃകവും തമ്മിലെന്താണ് ബന്ധമെന്ന് ചിന്തിക്കുന്നവരുണ്ടാവും. മൂര്‍ത്തപൈതൃകങ്ങളായ (Tangible heritage) കെട്ടിടങ്ങളും കോട്ടകളും മറ്റ് നിര്‍മിതികളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും വരള്‍ച്ചയിലും കൊടുങ്കാറ്റ് ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍കൊണ്ടും നാമാവശേഷമായ ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. 2008-ല്‍ ലോക പൈതൃക കമ്മിറ്റി 25 രാജ്യങ്ങളിലെ 29 ലോകപൈതൃകങ്ങള്‍ അപകടാവസ്ഥയിലാണെന്ന് രേഖപ്പെടുത്തുകയുണ്ടായി.

ഒരു വര്‍ഷത്തിനുശേഷം അതായത് 2009-ല്‍ ഇതില്‍ 17 പൈതൃകങ്ങള്‍കൂടി ഉള്‍പ്പെടുത്തി. ഇക്കൂട്ടത്തില്‍ തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും അതിലധിവസിക്കുന്ന ­ജീവജാലങ്ങളും ഉള്‍പ്പെടുന്നു. ദിനംപ്രതിയെന്നോണം നഷ്ടപ്പെടുന്ന പൈതൃകമരങ്ങള്‍, ജൈവ വൈവിധ്യകലവറകള്‍, പുല്‍മേടുകള്‍, പരിസ്ഥിതിലോല പ്രദേശങ്ങള്‍, കണ്ടല്‍ വനങ്ങള്‍ എന്നിവയുടെ നാശം ഇന്നത്തെ തലമുറയെ മാത്രമല്ല വരുംതലമുറകളെക്കൂടി ബാധിക്കുന്നതാണ്. പൈതൃകം എന്നാല്‍, മുന്‍ തലമുറ നമുക്കായി ബാക്കിവെച്ചത് മാത്രമല്ല അത് നമ്മള്‍ വരുംതലമുറയ്ക്ക് കൈമാറേണ്ട ഉത്തരവാദിത്വം കൂടിയാണ്. ആര്‍ത്തിപൂണ്ട ഇന്നത്തെ ഉപഭോഗവും വികസനത്വരയും പൈതൃകത്തെ ചവിട്ടിയരച്ച് കടന്നുപോകുന്നു.

17 ശതമാനം വനങ്ങള്‍ കഴിഞ്ഞ അമ്പതുവര്‍ഷത്തിനിടയില്‍ നശിപ്പിക്കപ്പെട്ടതായി കണക്കാക്കുന്നു. വരാനിരിക്കുന്ന എട്ട് വര്‍ഷംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി മൂല്യമുള്ള പതിനൊന്ന് വനങ്ങള്‍ കൂടി ഇല്ലാതാവുമെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 2010-നും 2021-നും ഇടയിലുണ്ടായ വനനാശം 420 ദശലക്ഷം ഹെക്ടറായിരിക്കുമെന്നത് ആസന്നമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണ്.

വനനശീകരണവും പുത്തന്‍ വികസന സങ്കല്പങ്ങളും ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തെ വര്‍ധിപ്പിക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമാകുന്നു. പൈതൃക സമ്പത്ത് മായാനിടയാക്കുന്നു. പൈതൃകത്തിന്റെ മറ്റൊരു ഘടകമാണ് അമൂര്‍ത്ത പൈതൃകങ്ങള്‍. ഈ വിഭാഗത്തില്‍പ്പെടുന്ന രംഗകലകളെയും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നത് നാം നേരിട്ടുകണ്ടു. കേരളത്തില്‍ അനുഭവപ്പെട്ട രണ്ടു പ്രളയങ്ങള്‍ തെയ്യമുള്‍പ്പെടെയുള്ള ഒട്ടേറെ അനുഷ്ഠാന, രംഗകലകളുടെ ഒരു പരിപാടിക്കാലം തന്നെ ഇല്ലാതാക്കിയത് ഉദാഹരണം.

(ഇക്കോമോസ് ഇന്ത്യയുടെ അംഗമാണ് ലേഖകന്‍)

Content Highlights: heritage sites interlinked with climate change

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


marriage

1 min

ഭാര്യ ആദ്യഭര്‍ത്താവിലുള്ള മകനെ വിവാഹം കഴിച്ചു, പണവുമായി മുങ്ങി; പരാതിയുമായി ഗൃഹനാഥന്‍

May 19, 2022

More from this section
Most Commented