'സംസ്ഥാനത്ത് മൂന്ന് നദികളില്‍ അതിതീവ്ര പ്രളയസാധ്യത; വരുന്ന രണ്ട് ദിവസം നിര്‍ണായകം'


സിനി മേനോഷ് / അഖില്‍ ശിവാനന്ദ്വടക്കന്‍ കേരളത്തിലെ നദികളില്‍ നിലവിൽ പ്രളയ സാധ്യത കാണുന്നില്ലെന്നും മഴ പെയ്തു തുടങ്ങിയാല്‍ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും സിനി മേനോഷ്

സിനി മേനോഷ്

കേരളത്തില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മൂന്ന് നദികളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്രജല കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മേനോഷ്. മണിമല, കരമന, നെയ്യാര്‍ നദികളില്‍ രൂക്ഷ പ്രളയ സാധ്യതയാണെന്നും തൊടുപുഴ, അച്ചന്‍കോവില്‍ നദികളില്‍ സാധാരണയില്‍ കവിഞ്ഞ പ്രളയ സാഹചര്യമാണുള്ളതെന്നും സിനി മേനോഷ് പറഞ്ഞു. നദികളില്‍ പ്രളയ സമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വരുന്ന രണ്ട് ദിവസം നിര്‍ണായകമാണെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ നദികളുടെ സാഹചര്യത്തെക്കുറിച്ച് സിനി മേനോഷ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

കേരളത്തില്‍ അതിതീവ്ര മഴ തുടരുകയാണ്. പല നദികളിലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ഏതെങ്കിലും നന്ദികളില്‍ പ്രളയസാധ്യയുണ്ട് എന്ന വിലയിരുത്തല്‍ കേന്ദ്ര ജലകമ്മീഷനുണ്ടോ?

കേന്ദ്ര ജലകമ്മീഷന് കേരളത്തില്‍ 44 സ്‌റ്റേഷനുകളുണ്ട്. മണ്‍സൂണ്‍ സീസണില്‍ ഒരോ മണിക്കൂറും ഇടവിട്ട് എല്ലാ ദിവസവും ഇവിടങ്ങളില്‍ നിന്ന് വിവരം ശേഖരിക്കുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് നോക്കിയാല്‍ കേരളത്തിലെ മൂന്ന് നദികളില്‍ പ്രളയസാധ്യതയുണ്ട്. കരമന, നെയ്യാര്‍, മണിമല നദികളില്‍ അതിതീവ്ര പ്രളയസാധ്യതയാണുള്ളത്. അതുകൂടാതെ സാധാരണയില്‍ കവിഞ്ഞ പ്രളയ സാഹചര്യവും ചില നദികളിലുണ്ട്. തൊടുപുഴ, അച്ചന്‍കോവില്‍ നദികളിലാണ് സാധാരണയില്‍ കവിഞ്ഞ പ്രളയ സാഹചര്യം നിലനില്‍ക്കുന്നത്. മീനച്ചിലാറിലും ഗുരുതരമായ സാഹചര്യമാണുള്ളത്.

മുണ്ടക്കയം ക്രോസ്‌വേയില്‍ വെള്ളം കയറിയനിലയില്‍| ഫോട്ടോ: മാതൃഭൂമി

മഴ ഇതുപോലെ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സ്ഥിതി എത്രത്തോളം ഗുരുതരമായേക്കും?

നദികളില്‍ പ്രളയസമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തന്നെ വരുന്ന രണ്ട് ദിവസം നിര്‍ണായകമാണ്. ഇന്നലെ വരെ അതിതീവ്രമഴ മുന്നറിയിപ്പ് ദക്ഷിണ കേരളത്തിലായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് ദക്ഷിണ കേരളത്തിലെ നദികളില്‍ ജലനിരപ്പിന്റെ കാര്യത്തില്‍ നിര്‍ണായകമാണ് എന്ന് പറഞ്ഞിരുന്നത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നദികളില്‍ ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു.

ഇപ്പോള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച് മഴ കുറച്ച് വടക്കന്‍ കേരളത്തിലേക്ക് മാറിയിട്ടുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് റെഡ് അലേര്‍ട്ട് കൂടുതലായും പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, വടക്കന്‍ കേരളത്തിലെ നദികളില്‍ ഇപ്പോള്‍ പ്രളയ സാധ്യത കാണുന്നില്ല. പക്ഷേ, അതിന്റെ ഒരു റിസള്‍ട്ട് കിട്ടിക്കൊണ്ടിരിക്കുന്നേയുള്ളൂ. മഴ പെയ്തു തുടങ്ങിയാല്‍ മാത്രമേ അത്തരം വിവരങ്ങള്‍ ലഭിക്കുകയുള്ളു.

കേരളത്തില്‍ എറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതാണ് പെരിയാറിലെ ജലനിരപ്പും അതുമായി ബന്ധപ്പെട്ട ആശങ്കകളും. നിലവില്‍ പെരിയാറിലെ സ്ഥിതി എത്രത്തോളം ആശങ്കാജനകമാണ്?

ഇതുവരെ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പെരിയാറില്‍ വലിയ പ്രശ്‌നങ്ങളില്ല. പക്ഷേ, മഴ തുടരുന്ന കോട്ടയം ജില്ലയിലെ മീനച്ചിലാറ്റില്‍ കുറച്ച് പ്രശ്‌നമുണ്ട്. ഇതുവരെയുള്ള വിവരം അനുസരിച്ചാണ് പെരിയാറിലെ ജലനിരപ്പില്‍ പ്രശ്‌നമില്ല എന്ന് പറയുന്നത്. പക്ഷേ, മഴ മധ്യകേരളത്തില്‍ കേന്ദ്രീകരിച്ചാല്‍ സ്ഥതി ഗുരുതരമാകുമോ എന്ന് പറയാന്‍ സാധിക്കില്ല. എത്ര മഴ ലഭിക്കുന്നു എന്നതനുസരിച്ചിരിക്കും അക്കാര്യങ്ങള്‍. ഇതുവരെയുള്ള വിവരം അനുസരിച്ച് പ്രശ്‌നമില്ലെങ്കിലും നാളെ അത് മാറിക്കൂടെന്നില്ല. മഴ ആ ഭാഗത്ത് കേന്ദ്രീകരിക്കും എന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മഴ കുറഞ്ഞാല്‍ നദികളിലെ ജലനിരപ്പ് സാധാരണ നിലയിലേക്ക് എത്താന്‍ എത്രത്തോളം സമയമെടുക്കും?

കേരളത്തിലെ നദികളില്‍ അധികവും പെട്ടെന്ന് വെള്ളം വന്ന് പോകുന്ന സ്വഭാവമുള്ളതാണ്. അച്ചന്‍കോവിലാര്‍ ഉള്‍പ്പെടെ ചില നദികള്‍ മാത്രമാണ് ജലനിരപ്പ് താഴാന്‍ സമയം എടുക്കുന്നത്. മറ്റുള്ള നദികളില്‍ മഴ തുടര്‍ന്നാല്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുമെങ്കിലും മഴ മാറിയാല്‍ പെട്ടന്ന് നിരപ്പ് താഴും. പക്ഷേ, ഉള്ളിലേക്ക് വെള്ളം കയറിക്കഴിഞ്ഞാല്‍ മാത്രമേ ജലനിരപ്പ് താഴാന്‍ അധികം സമയം എടുക്കുകയുള്ളൂ.

സാധാരണ നിലയില്‍ രണ്ട് മൂന്ന് ദിവസം കൊണ്ട് മാത്രമേ, നദികള്‍ സാധാരണ നിലയിലേക്ക് എത്തുകയുള്ളൂ. ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നാല്‍, വെള്ളം ഇറങ്ങാന്‍ അധികം സമയമെടുക്കും. പക്ഷേ, ഇപ്പോള്‍ പ്രളയ സമാന സാഹചര്യമുള്ള മണിമല അടക്കമുള്ള നദികളെല്ലാം വന്നപോലെ പെട്ടന്ന് വെള്ളം താഴുന്നവയാണ്.

കനത്തമഴയിൽ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി.

2018-ലെ പ്രളയം ഡാം മാനേജ്‌മെന്റില്‍ വന്ന വീഴ്ചയാണ് എന്നതരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ അത്തരം സാഹചര്യങ്ങളെ നേരിടാന്‍ നമ്മള്‍ എത്രത്തോളം സജ്ജരാണ് ?

അത്തരം സാഹചര്യങ്ങളില്‍ നിന്നെല്ലാം നമ്മള്‍ ഒരുപാട് മുന്നോട്ട് പോയി. 2018-ല്‍ ആദ്യമായാണ് അത്തരത്തില്‍ വലിയ ഒരു പ്രളയത്തെ സംസ്ഥാനം അഭിമുഖീകരിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ പല മേഖലകളിലും വലിയ മാറ്റമുണ്ടായി. നിലവില്‍ ഇടുക്കി, ഇടമലയാര്‍, കക്കി, ബാണാസുര എന്നിവിടങ്ങളിലെല്ലാം 65 ശതമാനത്തോളം വെള്ളം മാത്രമേയുള്ളൂ. പല ഡാമുകളിലും സംഭരണ ശേഷിയുടെ അറുപത് ശതമാനത്തോളം വെള്ളം മാത്രമേയുള്ളൂ.

പ്രളയ സാധ്യത സംബന്ധിച്ച് കേന്ദ്ര ജലകമ്മീന്‍ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ഒപ്പം പ്രളയസാഹചര്യ റിപ്പോര്‍ട്ട് കൊടുക്കാറുണ്ട്. അണക്കെട്ടുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാനത്തോട് അഭ്യര്‍ഥിക്കാറുണ്ട്. നിറയുന്ന അണക്കെട്ടുകളില്‍ ഇത് പാലിക്കണമെന്നും എല്ലാ ദിവസവും അഭ്യര്‍ഥിക്കാറുണ്ട്. അതുകൂടാതെ ജലനിരപ്പ് അപകടകരമായ നിരപ്പിന് മുകളിലേക്ക് പോകുകയാണെങ്കില്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് വരാന്‍ സാധ്യതയുണ്ടെങ്കില്‍ മുന്നറിപ്പ് കൊടുക്കാറുണ്ട്. അത്രയൊക്കെ നമുക്ക് ഇടപെടാന്‍ കഴിയുകയൂള്ളൂ.

Content Highlights: Extreme flood risk in three rivers in the state, next two days will be crucial

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented