രാജ്യത്ത് കൃഷി ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുവെന്ന വാദം ശരിയല്ല, COP 27 തുടക്കം


ഡോ. ടി.പി. സേതുമാധവൻ

ഇന്ത്യയില്‍ കൃഷിയും കന്നുകാലിവളർത്തലും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നു എന്ന വികസിതരാജ്യങ്ങളുടെ വാദം അംഗീകരിക്കാവുന്നതല്ല. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള ­കാലാവസ്ഥാ ­ഉച്ചകോടി COP27 ­ഈജിപ്തിലെ ഷറം അൽ ഷെയ്‌ഖിൽ ഇന്ന്‌ ആരംഭം

ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള ­കാലാവസ്ഥാ ­ഉച്ചകോടി COP27 ­ഈജിപ്തിലെ ഷറം അൽ ഷെയ്‌ഖിൽ ഇന്ന്‌ ആരംഭിക്കുകയാണ് | Photo-AP

ഗ്ലാസ്‌ഗോയിൽ 2021-ൽ നടന്ന COP26-നുശേഷം നടക്കുന്ന ഈജിപ്ത്‌ ഉച്ചകോടിക്ക്‌ ഏറെ പ്രാധാന്യമുണ്ട്. 2050-ഓടുകൂടി കാർബണിന്റെ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ചൈന 2060-ലും ഇന്ത്യ 2070-ലും കാർബൺ നെറ്റ് സീറോയിലെത്തിക്കുമെന്നാണ് ഗ്ലാസ്‌ഗോയിൽ പ്രഖ്യാപിച്ചിരുന്നത്. ഏഷ്യ പസഫിക് മേഖലയിൽ കാലാവസ്ഥാവ്യതിയാനം രൂക്ഷമാകുന്ന സമയത്താണ് COP27 നടക്കുന്നത്.

ഉദ്ദേശ്യലക്ഷ്യങ്ങൾഏഷ്യൻ വികസനബാങ്ക് ഈ മേഖലയിൽ ഏഷ്യ പസഫിക് ജലലഭ്യതാ പദ്ധതിക്ക്‌ തുടക്കമിടുന്ന സമയംകൂടിയാണിത്. ആഗോളതലത്തിൽ അന്തരീക്ഷത്തിലേക്കുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കാനും വികസ്വരരാജ്യങ്ങൾക്ക് ഇതിനാവശ്യമായ സാമ്പത്തികവിഹിതം ഉറപ്പാക്കേണ്ടതുമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക്‌ കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്‌ഞ്ചിന്റെ (UNFCC) കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച്‌ തീരുമാനങ്ങളെടുക്കുന്ന സമിതിയാണ് കോൺഫറൻസ് ഓഫ് പാർട്ടീസ് എന്ന പേരിലറിയപ്പെടുന്ന COP.

ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലെ തോത് കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളെയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും കുറയ്ക്കുന്ന നയരൂപവത്‌കരണവുമാണ് COP27-ന്റെ ലക്ഷ്യം. COP27- ന്റെ മുൻഗണന കാലാവസ്ഥാവ്യതിയാനം കുറയ്ക്കൽ, അതിനാവശ്യമായ സാഹചര്യം അനുവർത്തിക്കൽ, സാമ്പത്തിക സ്രോതസ്സ് കണ്ടെത്തൽ, അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തൽ എന്നിവയ്ക്കാണ്.

ഏഷ്യൻ രാജ്യങ്ങളിലെ കടുത്ത വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റ് തുടങ്ങിയവ ജീവനും വസ്തുവകകൾക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിക്കുന്നത്. പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിക്കാനും ആഗോളതാപനിലയിലുള്ള വർധന 1.5 ഡിഗ്രി സെൽഷ്യസിൽ ഉയരാതിരിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള വേദികൂടിയാണ് COP 27.

വികസ്വരരാജ്യങ്ങൾക്ക്‌ ശബ്ദമുണ്ടാകുമോ

കാർബണിന്റെയും ഹരിതഗൃഹ വാതകങ്ങളുടെയും അളവ് കുറയ്ക്കാനുള്ള ചർച്ചകളിൽ വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്. കാർഷികരാജ്യമായ ഇന്ത്യയിൽ തോതുകുറയ്ക്കാൻ കൃഷിയും വ്യവസായ മേഖലയും മാറേണ്ടതുണ്ടെന്ന ചർച്ചകൾ തീർത്തും പ്രാവർത്തികമല്ല. ഇന്ത്യയിൽ കൃഷിയും കന്നുകാലിവളർത്തലും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നു എന്ന വികസിതരാജ്യങ്ങളുടെ വാദം അംഗീകരിക്കാവുന്നതല്ല. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുത്‌പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ 85 ശതമാനവും ചെറുകിട കർഷകരാണ്. ഊർജമേഖലയിൽ കൽക്കരിയാണ് അടുത്ത ശത്രു. കൃഷിയും വ്യവസായവും ഒഴിവാക്കിക്കൊണ്ട് കാർബണിന്റെ അളവുകുറയ്ക്കാൻ എടുക്കുന്ന തീരുമാനങ്ങൾ തീർത്തും അശാസ്ത്രീയമാണ്. ഇത് പട്ടിണിയും തൊഴിലില്ലായ്മയും വിളിച്ചുവരുത്തും. ഇതിനായുള്ള അഡാപ്‌റ്റേഷൻ ഫണ്ടിന്റെ കാര്യത്തിൽ വികസിതരാജ്യങ്ങൾ മൗനംപാലിക്കുന്നു. എന്നാൽ, അമേരിക്ക, യു.കെ., യൂറോപ്യൻ രാജ്യങ്ങളടക്കം വ്യവസായമേഖലയിൽനിന്ന് പുറന്തള്ളുന്ന കാർബണിന്റെ അളവ് പ്രസിദ്ധീകരിക്കാറുമില്ല.

കൃഷി, ജലം, നഗരപ്രദേശങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള നയരൂപവത്‌കരണം ആവശ്യമാണ്. കാലാവസ്ഥാവ്യതിയാനത്താൽ കഷ്ടപ്പെടുന്ന സമൂഹത്തെ സഹായിക്കാനും ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഉറപ്പുവരുത്താനും വികസിതരാജ്യങ്ങൾ തയ്യാറാവുകയാണ്‌ വേണ്ടത്‌. ആരോഗ്യരംഗത്ത്‌ മനുഷ്യനും മൃഗങ്ങൾക്കും പരിസ്ഥിതിയോടു ചേർന്നുള്ള വൺ ഹെൽത്ത് നടപ്പാക്കേണ്ടത്‌ ആവശ്യമാണ്‌. തനത് വിത്തിനങ്ങൾ, ജനുസ്സുകൾ, ആവാസവ്യവസ്ഥ എന്നിവയ്ക്ക് പ്രാധാന്യം നൽകണം. കന്നുകാലിവളർത്തലിൽ ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കാൻ ശേഷിയുള്ള തീറ്റപ്പുല്ലിനങ്ങൾ ഓസ്‌ട്രേലിയ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ രീതിയിലുള്ള ഗവേഷണം ഇന്ത്യയിലും ആരംഭിക്കണം. ജി.എം. വിളകളെക്കുറിച്ചുള്ള ശാസ്ത്രീയപഠനങ്ങൾ വിപുലപ്പെടുത്തണം.

കാലാവസ്ഥാമാറ്റങ്ങൾ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കാനുള്ള പ്രായോഗിക നിർദേശങ്ങളാണ് COP 27-ലൂടെ പ്രതീക്ഷിക്കുന്നത്. വികസിതരാജ്യങ്ങളുടെ വികസന, വിപണന അജൻഡ നടപ്പാക്കാനുള്ള വേദിയായി COP27 മാറരുത്. കോവിഡിനുശേഷം ജന്തുജന്യരോഗങ്ങളുടെ നിയന്ത്രണത്തിൽ ആഗോള നയരൂപവത്‌കരണം ആവശ്യമാണ്. സാംക്രമിക രോഗങ്ങളിൽ 65 ശതമാനവും ജന്തുജന്യ രോഗങ്ങളാണ് എന്ന്‌ ഓർമിക്കാം.

(ബെംഗളൂരുവിലെ ട്രാൻസ്ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ലേഖകൻ)

Content Highlights: about the importance of cop 27, climate conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented