ആലപ്പുഴ മുഹമ്മ സ്വദേശിയായ കെ.വി ദയാൽ
പുല്ല് പോലും കിളിര്‍ക്കാന്‍ മടിക്കുന്ന പഞ്ചാരമണലില്‍ കാടൊരുക്കി വ്യത്യസ്തനാവുകയാണ് ആലപ്പുഴ മുഹമ്മ സ്വദേശി കെ.വി ദയാല്‍. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണത്തിലൂടെയാണ് ദയാല്‍ തന്റെ ഒന്നര ഏക്കറോളം വരുന്ന പുരയിടം വനഭൂമിയാക്കി മാറ്റിയത്. ഒരു ഏക്കറോളം സ്വാഭാവിക വനവും അര ഏക്കര്‍ ഭക്ഷണം വിളയുന്ന കാടെന്ന പേരിലൊരു കാടുമാണ് ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ തെങ്ങിന്റെ നാശത്തെ പറ്റി പഠിച്ചപ്പോഴാണ് കാടും കൃഷിയും തമ്മിലുള്ള ബന്ധമെന്താണെന്ന് തനിക്ക് മനസിലായതെന്ന് ദയാല്‍ പറയുന്നു. കൃഷിക്ക് ഒട്ടും അനുയോജ്യമല്ലാത്ത മേഖലയാണ് ചേര്‍ത്തല താലൂക്ക്.
ഒന്നും കിളിര്‍ക്കാത്ത ഭൂമിയായതിനാല്‍ കൃഷി ചെയ്യണമെങ്കില്‍ ആദ്യം കാടുണ്ടാകണമെന്ന് ദയാല്‍ മനസിലാക്കുകയായിരുന്നു. കാട് സൃഷ്ടിച്ച കന്നി മണ്ണിലെ കൃഷി തുടങ്ങുവാന്‍ സാധിക്കു. ഇത് വ്യക്തമായി മനസിലാക്കുന്നതിന് തന്റെ ഭൂമി തന്നെ ദയാല്‍ തിരഞ്ഞെടുക്കുകയായിരുന്നു. 25 വര്‍ഷം സമയമെടുത്തു ഇന്ന് കാണുന്ന നിലയില്‍ ഭൂമി മാറാന്‍. 200 ലധികം ജൈവവൈവിധ്യങ്ങളുള്ള ചെടികളുണ്ട് ഇന്ന് ദയാലിന്റെ സ്വകാര്യ വനത്തില്‍. ഒപ്പം ആവശ്യമായ പ്ലാവ്, മാവ് എന്നിവയും നട്ടു.
1985-ല്‍ പയ്യന്നൂര്‍ കോളേജിലെ സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവനായ പ്രൊഫസര്‍ ജോണ്‍സി ജേക്കബാണ് കേരളത്തില്‍ പരിസ്ഥിതി എന്നൊരു വിഷയം പാഠ്യവിഷയമാക്കിയത്. ഒന്ന് മുതല്‍ പത്തു വരെ ക്ലാസിലെ കുട്ടികള്‍ക്ക് പ്രകൃതി ക്യാമ്പുകളും അന്ന് നടത്തിയിരുന്നു. അന്ന് തന്റെ കുട്ടികള്‍ക്കൊപ്പം ദയാലും ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയി. അന്നാണ് കാടിന്റെ പ്രാധാന്യം ആദ്യമായി മനസിലാക്കുന്നത്. ഇന്ന് ഒരുപാട് ആളുകള്‍ ഇത് മാതൃകയാക്കാന്‍ തുടങ്ങി കഴിഞ്ഞുവെന്നും ദയാല്‍ കൂട്ടിച്ചേര്‍ത്തു.
2011 മുതല്‍ മഹാത്മഗാന്ധി സര്‍വകലാശായില്‍ ഓര്‍ഗാനിക് ഫാമിനെ പറ്റി കോഴ്‌സുകള്‍ ആരംഭിച്ചു തുടങ്ങി. ഇന്ന് മഹാത്മഗാന്ധി സര്‍വകലാശാലയില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകന്‍ കൂടിയാണ് ദയാല്‍. കോഴ്‌സ് പഠിച്ച കുട്ടികള്‍ക്കെല്ലാം ഇതിന്റെ പ്രാധാന്യം മനസിലായി. ഇതാണ് നമ്മള്‍ക്ക് വേണ്ടതെന്ന തോന്നലുണ്ടായി. ഇന്ന് 2000-ത്തോളം കുട്ടികള്‍ തനിക്കുള്ളതായും ദയാല്‍ പ്രതികരിച്ചു. ഉപയോഗ ശൂന്യമായ പ്രദേശങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിന് വേണ്ടി ഇറങ്ങി തിരികാന്‍ കാത്തിരിക്കുകയാണ് ഇവരെല്ലാം. ഇതൊരു തൊഴില്‍ അവസരം കൂടിയാണെന്നും ദയാല്‍ കൂട്ടിച്ചേര്‍ക്കുന്നു. കാര്‍ബണ്‍ ഫാമിനെക്കാള്‍ അഡ്വാന്‍സ്ഡ് ആണിതെന്നും ദയാല്‍ പറയുന്നു.
Content Highlights: about the forestman of kerala, k v dhayal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..