ചുറ്റുമുള്ള മാലിന്യങ്ങൾ അപായമണി മുഴക്കി; മേഘയുടെ തലയിൽ വിരിഞ്ഞ ആശയമിങ്ങനെ


എൻ. സൗമ്യ

2018-ൽ ചാലപ്പുറം ഗവ. ഗണപത് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് പഠനസമയത്താണ് ജൈവമാലിന്യസംസ്കരണത്തെക്കുറിച്ച് പഠിക്കുന്നത്‌

ഗോവയിലെ ഇന്ത്യ ഇന്റർനാഷണൽ ഇന്നൊവേഷൻ ആൻഡ് ഇൻവെൻഷൻ എക്സ്‌പോയിൽ മേഘാ മോഹൻ

ചുറ്റുവട്ടത്തെ മാലിന്യപ്രശ്നങ്ങൾ, മാലിന്യം സംസ്കരിക്കുന്നതിലെ പോരായ്മകൾ.... ഇതൊക്കെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മേഘ ചിന്തിച്ചത് എങ്ങനെ ഒരു മാറ്റം കൊണ്ടുവരാമെന്നായിരുന്നു. സ്കൂൾപഠനകാലത്ത് തുടങ്ങിയ ആ ചിന്തയാണ് ജൈവമാലിന്യസംസ്കരണരംഗത്ത് നിലവിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി മാറ്റിയെടുക്കുന്നതിലേക്ക് മേഘയെ നയിച്ചത്. അതുവഴിയാണ് ഇന്ത്യ ഇന്റർനാഷണൽ ഇന്നൊവേഷൻ ആൻഡ് ഇൻവെൻഷൻ എക്സ്‌പോ (ഇനെക്‌സ്-2022) യിൽ മേഘ ഇടംനേടിയതും സിൽവർ അവാർഡ് സ്വന്തമാക്കിയതും.

സംസ്ഥാനത്തുനിന്ന് ‘ഇനെക്സി’ൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക വിദ്യാർഥിനിയെന്ന ബഹുമതിയും കോഴിക്കോട് സ്വദേശിയായ മേഘ മോഹന് അവകാശപ്പെട്ടതാണ്. കൊല്ലം അമൃതപുരി കാമ്പസിലെ അമൃത സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിദ്യാർഥിനിയാണ് മേഘ. കാരപ്പറമ്പിലെ എ. മോഹൻദാസിന്റെയും ഡോ. കെ. ശ്രീജയുടെയും മകൾ.2018-ൽ ചാലപ്പുറം ഗവ. ഗണപത് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് പഠനസമയത്താണ് മേഘ ഗ്രൂപ്പ് ലീഡറും പ്ലസ് വൺ വിദ്യാർഥിനി ടി.കെ. അമൃത മെമ്പറായും ജൈവമാലിന്യസംസ്കരണത്തെക്കുറിച്ച് പഠിച്ചത്. ഫിസിക്കൽ സയൻസ് അധ്യാപിക കെ.കെ. നിഷ വഴികാട്ടിയായി. അന്ന് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാനതലത്തിൽ ആ പ്രോജക്ടുമായി മത്സരിച്ചു. പിന്നീട് 2021-ൽ മേഘയുടെ അമ്മയും ബോട്ടണി അധ്യാപികയുമായ ഡോ. ശ്രീജയുടെ കൂടി മാർഗനിർദേശത്തോടെ കൂടുതൽ പഠനങ്ങൾ നടത്തി. കോളേജിലെ ബയോടെക്‌നോളജി അധ്യാപകരും സഹായം നൽകി.

പൈപ്പ് കമ്പോസ്റ്റിന്റെ (മൾട്ടിപ്പിൾ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ്)യും പോർട്ടബിൾ കമ്പോസ്റ്റിന്റെയും പുതുമാതൃകയാണ് മേഘ തയ്യാറാക്കിയത്. നഗരത്തിലെ പല വീടുകളിലും സർവേ നടത്തി പ്രശ്നങ്ങളും സാധ്യതകളും മനസ്സിലാക്കി. ചുരുങ്ങിയ സ്ഥലത്ത് വെറുതേ കളയുന്ന പ്ലാസ്റ്റിക് കൂടി പ്രയോജനപ്പെടുത്തി ഒരു യൂണിറ്റായാണ് മാതൃക ഒരുക്കിയത്. ചെലവുകുറഞ്ഞതും എളുപ്പത്തിൽ അറ്റകുറ്റപ്പണി നടത്താവുന്നതുമായ മാതൃകയാണ് അവതരിപ്പിച്ചത്. കമ്പോസ്റ്റിന് സമീപമുള്ള മണ്ണിന്റെ രാസ-ഭൗതികഘടനയെല്ലാം മേഘ പഠനവിധേയമാക്കി. ജൈവവളമെന്നരീതിയിൽ സംസ്കരണരീതി ഫലപ്രദമാണെന്നും കണ്ടെത്തി.

ഇന്ത്യൻ യങ്ങ് ഇൻവന്റേഴ്‌സ് ആൻഡ് ഇന്നൊവേറ്റേഴ്‌സ് ചലഞ്ച് മത്സരത്തിൽ ദേശീയതലത്തിൽ വിജയിച്ചശേഷമാണ് ഗോവയിലെ അന്താരാഷ്ട്ര എക്സ്‌പോയിലെത്തിയത്. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന വേദിയിലെത്താൻ പറ്റിയതിന്റെ സന്തോഷത്തിലാണ് മേഘ. ഗവേഷണം തുടരാനും ജനോപകാരപ്രദമായരീതിയിൽ ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യസംസ്കരണസംവിധാനം നടപ്പാക്കുകയുമാണ് മേഘയുടെ ലക്ഷ്യം.

Content Highlights: about megha mohan who won silver award in inex 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented