രാജ്യത്തുള്ളത് 101 ആനത്താരകൾ; ഒരു മാസം നീളുന്ന ഗജോത്സവം ഡിസംബർ ഒന്നിന് തുടങ്ങും


സരിന്‍.എസ്.രാജന്‍

വിറ്റ്‌ലി ഫണ്ട് ഫോര്‍ നേച്വറുമായി സഹകരിച്ചാണ്‌ പരിപാടികള്‍ക്ക് 25 വര്‍ഷം പഴക്കമുള്ള ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ നേതൃത്വം നല്‍കുക

സൈ്വര്യവിഹാരം നടത്തുന്ന ആനകളോടുള്ള താത്പര്യ കുറവും, ചങ്ങലയാൽ ബന്ധിക്കപ്പെട്ട ആനകളോടുള്ള സ്‌നേഹവുമാണ് ഇവിടെ വില്ലനാകുന്നത്, പ്രതീകാത്മക ചിത്രം | ഫോട്ടോ:രാമനാഥ് പൈ

നയെ കുറച്ചുകൂടി ജനകീയമാക്കുക. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുക. ഇത്തരത്തില്‍ രണ്ട് ഉദ്ദേശ്യങ്ങളുണ്ട് ഡിസംബര്‍ ഒന്നിന് ഫോര്‍ട്ട്‌ കൊച്ചിയില്‍ വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (WTI) നേതൃത്വത്തിലൊരുങ്ങുന്ന ഗജോത്സവത്തിന്. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ കല കൂടി സമന്വയിപ്പിച്ചാകും സംഘടിപ്പിക്കുക. വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മറൈന്‍ ഹെഡും കേരളത്തിലെ എലിഫന്റ് പ്രോജ്ക്ടിന്റെ കോ-ഓര്‍ഡിനേറ്ററുമായ സാജന്‍ ജോണ്‍ പറയുന്നത് ഇങ്ങനെ: "ധാരാളം ഭക്ഷണം വേണ്ടിവരുന്ന വന്യജീവിയാണ് ആന. ഭക്ഷണത്തിനായി ചിലപ്പോള്‍ കാതങ്ങള്‍ തന്നെ ഇവ താണ്ടിയേക്കാം. കാടുകള്‍ കഷ്ണങ്ങളായത് ആനയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ആനത്താരയ്ക്ക് സമീപം ഗതാഗാത മാര്‍ഗങ്ങളുള്ളത് പലപ്പോഴും വന്യജീവി സംഘര്‍ഷങ്ങളിലേക്കും നയിക്കുന്നു."

സാജന്‍ ജോണ്‍

ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണ് ഡിസംബര്‍ ഒന്നിന് ഗജോത്സവം എന്ന പേരില്‍ ഫോര്‍ട്ട് കൊച്ചിയില്‍ തുടക്കമാകുക.സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

രാജ്യത്തുള്ളത് 101 ആനത്താരകള്‍

വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ രാജ്യത്ത് 101 ആനത്താരകളുണ്ടെന്നാണ്‌ സ്ഥിരീകരിച്ചത്. ഇതിനെ പ്രതീകാത്മകമായി സംഘടന അവതരിപ്പിക്കുകയുമുണ്ടായി. 2018-ല്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഗജമഹോത്സവം എന്ന പരിപാടിയിലായിരുന്നു പ്രതീകാത്മക പ്രദര്‍ശനം. വിവിധ വസ്തുകള്‍ കൊണ്ടുള്ള 101 ആനകളുടെ ശില്‍പ്പം വേദിയില്‍ പല മേഖലകളില്‍നിന്നുള്ള കലാകാരന്‍മാര്‍ തീര്‍ത്തു. കാട്ടാനകള്‍ മൂലമുണ്ടാകുന്ന വന്യജീവി-മനുഷ്യ സംഘര്‍ഷത്തിന് എങ്ങനെ പോംവഴി കണ്ടെത്താമെന്ന് ചര്‍ച്ചകളും നടത്തിയിരുന്നു.

തുടര്‍ച്ച

2018-ല്‍ ഡല്‍ഹിയില്‍ നടത്തിയ ഗജമഹോത്സവത്തിന്റെ തുടര്‍ച്ചയെന്ന് വേണമെങ്കില്‍ ഗജോത്സവത്തെ വിശേഷിപ്പിക്കാമെന്നും സാജന്‍ പറയുന്നു. ഗജോത്സവത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ അടുത്ത ഡിസംബര്‍ വരെയുണ്ടാകും. പ്രധാന ലക്ഷ്യം ആനത്താരകള്‍ വഴിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്തുകയെന്നതാണ്. 'കല'യുമായി സമന്വയിപ്പിച്ചാകും ഗജോത്സവം സംഘടിപ്പിക്കുക. കുട്ടികള്‍ക്കായി 'ബാലഗജ' എന്ന് പേരിട്ടിരിക്കുന്ന പരിപാടികളുമുണ്ട്.

ഗജോത്സവത്തില്‍

എലിഫന്റ് ഇന്‍ ആര്‍ട്ട്, എലിഫന്റ് ഇന്‍ ലിറ്ററേചര്‍ പോലെയുള്ള ആശയങ്ങളാണ് ഫോര്‍ട്ട് കൊച്ചിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഗജോത്സവത്തിലുണ്ടാവുക. ആന ശില്‍പ്പങ്ങള്‍, ചിത്രപ്രദര്‍ശനം, കലാകാരന്‍മാര്‍ ലൈവായി ചിത്രം വരയ്ക്കുക പോലെയുള്ളവയുണ്ടാകും. 'ആ ആന' എന്നാണ് പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്.

ROP എന്ന ആശയം

റൈറ്റ് ഓഫ് പാസേജ് (ROP) എന്ന ആശയമാണ് കാട്ടാനകളുടെ വിഷയത്തില്‍ വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ മുന്നോട്ട് വെയ്ക്കുന്ന ആശയം. കാട്ടാനകള്‍ക്ക് അവരുടെ സ്വാഭാവിക വഴികളിലൂടെയുള്ള സഞ്ചാരം ഉറപ്പു വരുത്തുകയാണ് റോപ് ലക്ഷ്യം വെയ്ക്കുന്നത്. ആനത്താരകള്‍ക്ക് സമീപം വാഹനങ്ങൾക്കു പരിമിതമായ വേഗം മാത്രമേ പാടുള്ളൂ എന്ന നിര്‍ദേശമുണ്ട്. എന്നാല്‍, ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. വാളയാര്‍ മേഖലയില്‍ ട്രെയിനിടിച്ച് കാട്ടാനകൾ ചെരിഞ്ഞ സംഭവം ഇതിനുദാഹരണമാണ്. റെയില്‍പാതയ്ക്ക് ഇരുവശത്തും കുമിഞ്ഞു കൂടുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ ആനകളെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കൂടിയാണ്. റെയില്‍വേ മന്ത്രാലയം നടപ്പാക്കിയ നിയമങ്ങള്‍ പോലും കൃത്യമായി പാലിക്കപ്പെടാറില്ല.

വന്യജീവി ഇടനാഴികള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലും അത് നടപ്പാക്കാറില്ല.

പോംവഴി സ്വയം കണ്ടെത്തി സംഘടന

സ്വൈര്യവിഹാരം നടത്തുന്ന ആനകളോട് ജനങ്ങള്‍ക്ക് താത്പര്യം തീരെ കുറവാണ്. ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട ആനകളോട് മാത്രമായുള്ള പ്രണയമാണ് പലര്‍ക്കും പങ്ക് വെയ്ക്കാനുള്ളത്. കാട്ടാനകള്‍ ഈ ചിത്രത്തിലേ എത്തുന്നില്ല. ആനത്താരകളിലൂടെ തന്നെയാണ് മറ്റ് വന്യജീവികളും പലപ്പോഴും സഞ്ചരിക്കുക. ഡബ്ല്യു.ടി.ഐ. നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ വയനാട്ടിലെ ആനത്താരകള്‍ക്ക് സമീപമുള്ള വീടുകള്‍ സാമ്പത്തിക സഹയം നല്‍കി മറ്റൊരിടത്തേക്ക്‌ ഒഴിപ്പിച്ചു. പത്തോളം വരുന്ന വീടുകളാണ് ഇത്തരത്തില്‍ ഒഴിപ്പിച്ചത്. ഇവരുടെ സ്ഥലം സംഘടന വാങ്ങി വനംവകുപ്പിന് നല്‍കുകയായിരുന്നു. ആനകള്‍ മൂലം നിരന്തരം ശല്യം നേരിടേണ്ടി വന്നിരുന്ന ഗ്രാമപ്രദേശമാണ് ഇത്തരത്തില്‍ സംഘടന ഒഴിപ്പിച്ചത്. വന്യമൃഗങ്ങളുടെ ശല്യമില്ലാതെ അവര്‍ക്ക് കുറച്ചു കൂടെ മെച്ചപ്പെട്ട ജീവിതനിലവാരമുണ്ടായതായും സാജന്‍ ജോണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: about gajotsavam which is going to start by december first


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented