ഏഷ്യന്‍ ആനകളുടെ മരണ കണക്ക്: തമിഴ്‌നാടിന് മുന്നെ കേരളം സൂക്ഷിക്കുന്നെന്ന് അവകാശവാദം


സരിന്‍.എസ്.രാജന്‍

ആനവേട്ട അപൂർവമായതോടെ ഏഷ്യൻ ആനകൾ നേരിടുന്ന പ്രധാന ഭീഷണികള്‍ പലതും അസ്തമിക്കുകയാണുണ്ടായത്. വിദ്​ഗധരിൽ പലരും പ്രസ്തുത കാരണം ചൂണ്ടിക്കാട്ടുന്നുമുണ്ട്. എന്നാല്‍ ആനകളുടെ മരണ കാരണം രേഖപ്പെടുത്തുന്ന ആദ്യത്തെ സംസ്ഥാനമാണോ തമിഴ്‌നാട്‌?

മുതുമല ദേശീയ ഉദ്യാനത്തിലെ ആന, ഫയൽ ചിത്രം | ഫോട്ടോ: അസീസ് മാഹി

ഷ്യൻ ആനകളുടെ സംരക്ഷണോദ്ദേശ്യത്തോടെ തമിഴ്നാട് പുതിയ പദ്ധതി വിഭാവനം ചെയ്ത വാർത്ത അടുത്തിടെയാണ് വന്നത്. രാജ്യത്ത് ഇതാദ്യമായി ഏഷ്യൻ ആനകളുടെ മരണ കാരണം കൃത്യമായി രേഖപ്പെടുത്തുന്നത് തങ്ങളാണെന്നായിരുന്നു എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുളള ഭരണക്കൂടത്തിന്റെ അവകാശവാദം. എലിഫന്റ് ഡെത്ത് ഓഡിറ്റ്‌ ഫ്രെയിംവർക്ക് (EDAF) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി സംസ്ഥാന വനംവകുപ്പ് ബോർഡിന്റെ ചർച്ചയ്ക്കിടെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കേരളത്തിൽ നാലുവർഷങ്ങൾക്ക് മുമ്പ് തന്നെ ഇത്തരത്തിൽ മരണകാരണം സംബന്ധിച്ച് ഡാറ്റാ ബാങ്ക്‌ സൂക്ഷിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp groupഎലിഫന്റ് ഡെത്ത് ഓഡിറ്റ്‌ ഫ്രെയിംവർക്ക് (EDAF) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി തമിഴ്നാട് സർക്കാരിന്റെ വനംവകുപ്പ് ബോർഡ് ചര്‍ച്ചയ്ക്കിടെ ഇക്കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കഴി‍ഞ്ഞ നാലഞ്ചു കൊല്ലമായി പദ്ധതി കേരളം നടപ്പാക്കുന്നുണ്ടെന്നാണ് സംസ്ഥാന വെെൽഡ് ലെെഫ് ചീഫ് 32 വെറ്ററിനറി ഓഫീസറായ ഡോ. അരുൺ സക്കറിയ പറയുന്നത്.

പദ്ധതി ഇങ്ങന

മൂന്ന് ലക്ഷ്യങ്ങളാണ് എലിഫന്റ് ഡെത്ത് ഓഡിറ്റ് ഫ്രെയിംവർക്ക് കൊണ്ടു വിഭാവനം ചെയ്യുന്നത്. കാട്ടാനകളുടെ പോസ്റ്റ്മോർട്ടം സംബന്ധിച്ച് ഒരു പൊതു നിലവാരം പുലർത്തുന്നതാണിതിൽ ആദ്യത്തേത്. പ്രകൃത്യാ അല്ലാതെയുള്ള മരണങ്ങൾക്കിടയാകുന്ന സാ​ഹചര്യങ്ങൾ പഠിക്കുക, ഇത്തരം സാധുതകൾക്ക് തടയിടുക എന്നീ രണ്ടു ലക്ഷ്യങ്ങൾ കൂടി പദ്ധതി ഉന്നംവെയ്ക്കുന്നുണ്ട്.

ഏഷ്യന്‍ ആനകള്‍

ഭൂഖണ്ഡത്തില്‍ ധാരാളമായി കാണപ്പെടുന്ന ഏഷ്യൻ ആനകൾ വംശനാശ ഭീഷണി അഭിമുഖീകരിക്കുന്നതാണോ ഇത്തരമൊരു പദ്ധതിയിലേക്ക് തമിഴ്നാടിനെ കൊണ്ടെത്തിച്ചതിന് പിന്നിലെ കാരണം? അല്ലെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ പക്ഷം. പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത് ഇങ്ങനെ... ഏഷ്യൻ ആനകൾ നിലവിൽ യാതൊരു പ്രതിസന്ധികളും നേരിടുന്നില്ല. നിലവിൽ ഭൂരിഭാ​ഗം വനപ്രദേശങ്ങളിലും ഏഷ്യൻ ആനകളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്‌.

കാടിറക്കം

വേ​ഗത്തിൽ ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ആനകൾ പലപ്പോഴും കാടിറങ്ങുന്നത്. കേരളത്തിൽ ഏഷ്യൻ ആനകളുടെ എണ്ണം പെരുകൽ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതുമായി ചേർത്ത് വേണമെങ്കിൽ വായിക്കാം. ആനവേട്ട അപൂർവമായതോടെ ഇവ നിലവിൽ ഭീഷണികളൊന്നും നേരിടുന്നില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കൃഷിയിടങ്ങളാണ് കാടിനോട് ചേർന്ന പ്രദേശങ്ങളിൽ ആനകളെ ആകർഷിക്കുന്ന ഘടകം. കേരളത്തിലെ വനപ്രദേശങ്ങളിൽ മാത്രം മൂവായിരത്തോളം ആനകളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചെറിയ വനപ്രദേശങ്ങൾ പോലും എണ്ണം പെരുകലിന് സാക്ഷ്യം വഹിച്ചു.

ഭീഷണി നേരിടാത്ത വിഭാ​ഗം

ആനവേട്ട അപൂർവമായതോടെ ഏഷ്യൻ ആനകൾ നേരിടുന്ന പ്രധാന ഭീഷണികൾ പലതും അസ്തമിക്കുകയാണുണ്ടായത്. വിദ്​ഗധരിൽ പലരും പ്രസ്തുത കാരണം ചൂണ്ടിക്കാട്ടുന്നുമുണ്ട്. ആനകളുടെ മരണ കാരണം ആനവേട്ട എന്നതിൽ നിന്ന് സ്വാഭാവിക കാരണങ്ങളിലെത്തി നിൽക്കുകയാണ് നിലവിൽ. ആനകൾ ചെരിയുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്നാണ് വെറ്ററിനറി സർജന്മാരും പറയുന്നത്.

Read more-രാജ്യത്ത് ആദ്യമായി ആനകളുടെ മരണകാരണം രേഖപ്പെടുത്താനൊരുങ്ങുന്നു

കേരളത്തിൽ

കൃഷിയിടങ്ങളിൽ പന്നിയെയും മറ്റും ഓടിക്കാൻ ഉപയോഗിക്കുന്ന പടക്കങ്ങളും മറ്റും കൊണ്ടുള്ള പരിക്കുകളേറ്റ് ആനകൾ ചെരിയുന്നുണ്ട്. ആനയെ തുരത്താൻ ഉപയോ​ഗിക്കുന്ന മാർ​ഗങ്ങളിലൂടെയും ആനകൾക്ക് പരിക്കേൽക്കാമെന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു. വെെദ്യുതാഘാതമേറ്റുള്ള മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആറളം ഭാ​ഗത്ത് തുടർച്ചയായി ആനശല്യം റിപ്പോർട്ട് ചെയ്യുന്നതിന് പിന്നിൽ കൃഷിയിടങ്ങൾ ഒരു പ്രധാന കാരണമാണ്.

ഏഷ്യന്‍ ആനകളുടെ മൂന്നില്‍ രണ്ട് ഭാഗം വരുന്നവയുടെയും വാസസ്ഥലം കൂടിയാണ് ഇന്ത്യ

വാഹനമിടിച്ചും മറ്റുമുള്ള ആനകളുടെ അപകടങ്ങൾ കുറയ്ക്കാൻ വന്യജീവി ഇടനാഴികൾ സഹായകരമായേക്കാം. പക്ഷേ അതിനുള്ള ചെലവാണ് വെല്ലുവിളിയെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

പദ്ധതി ആദ്യത്തേതല്ല

പദ്ധതി രാജ്യത്ത് ആദ്യത്തേതല്ലെന്നാണ് ഈ രം​ഗത്തെ വിദ്​ഗധർ പറയുന്നത്. ആനകളുടെ മരണകാരണം രേഖപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർ​ഗനിർദേശങ്ങളുണ്ട്. നാലഞ്ചു വർഷമായി കേരളത്തിലും പദ്ധതി കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന വെെൽഡ് ലെെഫ് ചീഫ് വെറ്ററിനറി ഓഫീസറായ ഡോ. അരുൺ സക്കറിയ പറയുന്നു.

"എല്ലാ മാസവും മരണകാരണം രേഖപ്പെടുത്തി ചീഫ് വെെൽഡ് ലെെഫ് വാർഡന് മുന്നിൽ അവലോകനത്തിന് വേണ്ടി സമർപ്പിക്കും. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ മാർ​ഗ നിർദേശങ്ങളും നിഷ്കർഷിക്കുന്നത്."

മൂന്ന് മാസം കൂടുമ്പോൾ ആനകളുടെ മരണകാരം സംബന്ധിച്ച് വെെൽഡ്ലെെഫ് ചീഫ് വാർഡന്റെ നേതൃത്വത്തിൽ അവലോകന യോഗവും നടത്തുന്നുണ്ട്. ആനകളെ സംബന്ധിച്ച് മുതിർന്നവയിലും കുഞ്ഞുങ്ങളിലും കാണുന്ന മരണ കാരണം വേറിട്ട് നിൽക്കുമെന്നും ഡോ.അരുൺ സക്കറിയ പറയുന്നു. ആനകളുടെ മരണ കാരണം രേഖപ്പെടുത്താൻ സംസ്ഥാനത്തിന് സ്വന്തമായി ഡാറ്റാ ബാങ്ക് തന്നെയുണ്ട്‌. വെെദ്യുതാഘാതം, വിഷം, രോ​ഗങ്ങൾ പോലെയുള്ള അനവധി കാരണങ്ങൾ ഏഷ്യൻ ആനകളുടെ പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: about edaf plan which have to though to be executed by tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented