ചൂളമടിച്ചു കറങ്ങി നടക്കും 'ചൂളന്‍ എരണ്ടകള്‍'; എരണ്ടക്കൂട്ടം കൊല്ലം ആയിരംതെങ്ങില്‍


എൻവയോൺമെന്റ് ഡെസ്ക്

ഡിസംബര്‍-ജനുവരി സമയത്ത് ഇവയുടെ വലിയ കൂട്ടത്തെ തന്നെ കാണാന്‍ കഴിയും. കാട്ടാമ്പള്ളിയിലാണ് ഇവ അധികവും കാണപ്പെടുന്നത്. 3000-4000 ത്തോളം വരുന്ന കൂട്ടത്തെ കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്

ആലപ്പാട് ആയിരംതെങ്ങിൽ ജലാശയത്തിനു മുകളിൽ രാവിലെ ഇരതേടി പറന്നിറങ്ങുന്ന ചൂളൻ എരണ്ടക്കൂട്ടം. ചൂളമടിക്കുന്നതിനു സമാനമായ ശബ്ദമുണ്ടാക്കുന്നതു കൊണ്ടാണ് ഇവയ്ക്ക് ചൂളൻ എരണ്ട എന്ന് പേരു വന്നത് | ഫോട്ടോ:സി.ആർ ഗിരീഷ്‌കുമാർ

നുവരി നാല് ബുധനാഴ്ച. സമയം രാവിലെ 7.30 ആലപ്പാട് ആയിരംതെങ്ങ് മറ്റൊരു സംഭവത്തിനു കൂടി സാക്ഷ്യം വഹിച്ചു. ഇരതേടിയിറങ്ങിയ ചൂളന്‍ എരണ്ടകളുടെ കൂട്ടം. ചൂളമടിക്ക് സമാനമായ ശബ്ദമാണ് ഇവയക്ക് ചൂളന്‍ എരണ്ടകളെന്ന പേര് സമ്മാനിച്ചത്. കാട്ടുതാറാവ് വിഭാഗക്കാരാണ് ചൂളന്‍ എരണ്ടകളെന്ന് പക്ഷി നിരീക്ഷനായ സി.ശശികുമാര്‍ പറയുന്നു. അധികം എരണ്ടകളും ദേശാടനം ചെയ്‌തെത്തുന്നവരാണ്. എന്നാല്‍ രാജ്യത്ത് തന്നെ സ്ഥിരം താമസക്കാരാണ് ചൂളന്‍ എരണ്ടകള്‍. രണ്ടു മൂന്ന് വിഭാഗത്തില്‍പെടുന്ന എരണ്ടകള്‍ മാത്രമാണ് രാജ്യത്ത് സ്ഥിര താമസക്കാരായുള്ളത്. അക്കൂട്ടത്തിലൊന്ന് കൂടിയാണ് ചൂളന്‍ എരണ്ടകള്‍.

പേരിന് മാത്രമാണ് കാട്ടുതാറാവെന്നുള്ളത്, കാട്ടില്‍ വാസമുറപ്പിക്കുന്ന വിഭാഗക്കാരല്ല ഇവര്‍. എന്നാല്‍ വയനാട് ഒരു പ്രദേശത്ത് തടാകത്തില്‍ താന്‍ ഇവയെ കണ്ടിട്ടുണ്ടെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍-ജനുവരി സമയത്ത് ഇവയുടെ വലിയ കൂട്ടത്തെ തന്നെ കാണാന്‍ കഴിയും. കാട്ടാമ്പള്ളിയിലാണ് ഇവ അധികവും കാണപ്പെടുന്നത്. 3000-4000 ത്തോളം വരുന്ന കൂട്ടത്തെ കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മഴക്കാലത്തും മഴയോടനുബന്ധിച്ചുമാണിവര്‍ പ്രത്യുത്പാദനം നടത്തുക. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് പ്രത്യുത്പാദന കാലയളവായി കണക്കാക്കുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കാട്ടുതാറാവ് വിഭാഗക്കാര്‍ മാത്രമല്ല,ട്രീ ഡക്ക് (Tree Duck) വിഭാഗക്കാര്‍ കൂടിയാണ് ചൂളന്‍ എരണ്ടകള്‍. മരപ്പൊത്തുകളിലാണ് ഇവ അധികവും കൂടൊരുക്കുക. തല പോയ തെങ്ങിന്റെ മുകളിലുമൊക്കെയായി ഇവയുടെ കൂടുകള്‍ കാണാന്‍ കഴിയും. 12 മുതല്‍ 15 വര്‍ഷം വരെയാണ് ചൂളന്‍ എരണ്ടകള്‍ക്ക് ആയുസ്സ് കണക്കാക്കുന്നത്. ഇവയുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താറുണ്ടെങ്കിലും ഇവയെ കുറിച്ചുള്ള പഠനങ്ങള്‍ (കേരളത്തില്‍) തീരെ കുറവാണെന്നും ശശികുമാര്‍ അഭിപ്രായപ്പെടുന്നു. ഇവയുടെ ഡീറ്റെയില്‍ഡ് ബ്രീഡിങ് ബയോളജിയും നന്നേ കുറവാണ്.

ചൂളന്‍ എരണ്ട | ഫോട്ടോ:മാതൃഭൂമി

പടിയൂര്‍ ഭാഗത്ത് ഇവ കരയില്‍ കൂടൊരുക്കിയതായി അറിവുണ്ട്. മലബാര്‍ ട്രാവലില്‍ ഗിരീഷ് മോഹനനാണിത് രേഖപ്പെടുത്തിയത്. തുറന്ന ജലപ്രദേശങ്ങളിലും തണ്ണീര്‍ത്തടങ്ങളിലുമാണ് ഇവയെ കൂടുതലായി കാണാന്‍ കഴിയുക. ബ്രീഡിങ് സീസണില്‍ ഇന്റീരിയര്‍ ആയ പ്രദേശത്ത് ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് റെയിലിന്റെ ഇരുവശത്തുമുള്ള ഇരട്ടകണ്ണന്‍താലം എന്ന സ്ഥലത്തും ഇവയുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രത്യുത്പാദന കാലയളവില്‍ ഉള്‍പ്രദേശങ്ങളില്‍ ഇണകളായി ഇവയെ കണ്ടെത്താന്‍ കഴിയും.

അധികം പക്ഷികളുടെ കേസിലും ഒറ്റ ഇണകളെ തന്നെയാണ് ചൂളന്‍ എരണ്ടകള്‍ മെയിന്റെയിന്‍ ചെയ്തു പോവുന്നത്. ഇണ മരിക്കുകയാണെങ്കില്‍ മാത്രമാണിവ മറ്റൊരു ഇണയെ തേടി പോവുക.

ഇടുന്ന മുട്ടകളുടെ എണ്ണത്തില്‍ കൃത്യമായ കണക്കുകളില്ലെങ്കിലും 8 മുതല്‍ 10 മുട്ടകള്‍ വരെയാണ് സാധാരണയായി കണ്ടെത്താന്‍ കഴിയുക. അപൂര്‍വമായ പക്ഷി വിഭാഗക്കാര്‍ എന്ന ലേബലില്‍ പലപ്പോഴും മാധ്യമങ്ങളിവര്‍ സ്ഥാനം പിടിക്കാറുണ്ട്. തണ്ണീര്‍ത്തടങ്ങളുടെ നാശമാണിവ നേരിടുന്ന പ്രധാന വെല്ലുവിളി. തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി കുറയുന്നത് ഇവയുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നു. കൃതൃമായി കണക്കില്ല. വന്യജീവി സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ് ചൂളന്‍ എരണ്ടകള്‍. ഇവയെ കെണി വെച്ചു പിടിക്കുന്നതുമെല്ലാം കുറ്റമാണ്.

Content Highlights: about Black-bellied whistling duck


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented