നീല, ഓറഞ്ച്, ചുവപ്പ്... ഓന്തുകള്‍ നിറം മാറുന്നതിന് പിന്നിലെന്ത്?


റിജി വിജയന്‍

ഓന്തുകളുടെ നിറംമാറാനുള്ള കഴിവ് മനുഷ്യർക്ക് എപ്പോഴും കൗതുകമാണ്. ഉയരമേറിയ മരങ്ങളിൽ തവിട്ടുനിറത്തിലുള്ള ശാഖകൾക്കും പച്ച ഇലകൾക്കും ഇടയിലാണ് ഓന്തുകൾ കൂടുതൽ സമയം ചെലവഴിക്കുന്നത്

Indian chameleon | Photo-Wiki/By Girish Gowda - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=113414482

ഭിപ്രായങ്ങൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഒരാളെക്കുറിച്ച് അയാൾ ഓന്തിനെപ്പോലെയാണെന്ന് നമ്മൾ പറയാറുണ്ട്. ഇടയ്ക്കിടെ നിറംമാറുന്ന സ്വഭാവവിശേഷമാണ് ഓന്തിനെ ഇത്തരത്തിൽ പലഘട്ടങ്ങളിലും ഓർമിപ്പിക്കുന്നത് ഉരഗവർഗത്തിലെ പല്ലികുടുംബത്തിൽപ്പെടുന്ന ജീവിവിഭാഗമാണ് ഓന്ത്. ഇവയുടെ നിറംമാറാനുള്ള കഴിവ് പ്രസിദ്ധമാണ്. മുന്നിലേക്കും പിന്നിലേക്കും തിരിഞ്ഞിരിക്കുന്ന വിരലുകളാണ് ഓന്തുകളുടേത്. ഒരുമിച്ചല്ലാതെ പ്രത്യേകമായി ചലിപ്പിക്കാൻ കഴിയുന്നതും കാഴ്ചയിലുള്ള വസ്തുക്കളുടെ അകലം മനസ്സിലാക്കാൻ കഴിയുന്നതുമായ കണ്ണുകൾ, നീളമേറിയ നാവ്, ചുറ്റിപ്പിടിക്കാൻ സാധിക്കുന്ന വാൽ തുടങ്ങിയവയൊക്കെ ഓന്തിന്റെ പ്രത്യേകതയാണ്. ഓന്തുകൾ കൂടുതലായി കാണപ്പെടുന്നത് ആഫ്രിക്കയിലും മഡഗാസ്കറിലുമാണ്. പകൽസഞ്ചാരികളാണ് ഇവ . മരം കയറുന്നതിനും കാഴ്ചയെ ആശ്രയിച്ച് ഇരപിടിക്കുന്നതിനും പരിണാമത്തിലൂടെ കഴിവുനേടിയ ജീവിവർഗമാണ് ഓന്തുകൾ.

Read more-പുഷ് അപ്പും തൊണ്ട വീര്‍പ്പിക്കലും വെറും 'ഷോ'; നിറം മാറ്റല്‍ പേടിപ്പിക്കാനും ആകര്‍ഷിക്കാനും

നിറം മാറുന്നതിന്റെ ശാസ്ത്രം

ഓന്തുകളുടെ നിറം മാറാനുള്ള കഴിവ് മനുഷ്യർക്ക് എപ്പോഴും കൗതുകമാണ്. ഉയരമേറിയ മരങ്ങളിൽ തവിട്ടുനിറത്തിലുള്ള ശാഖകൾക്കും പച്ച ഇലകൾക്കും ഇടയിലാണ് ഓന്തുകൾ കൂടുതൽ സമയം ചെലവഴിക്കുന്നത്. അവരുടെ സ്വന്തം പച്ച, തവിട്ട് നിറങ്ങൾ ഇലകളുടെയും ശാഖകളുടെയും പശ്ചാത്തലത്തിൽ ലയിപ്പിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും നിറം മാറാനുള്ള അവയുടെ കഴിവ് അതിനായി രൂപപ്പെട്ടതല്ല. സമീപകാല ഗവേഷണങ്ങൾപ്രകാരം, ഓന്ത് നിറം മാറുന്നത് പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കാണ്. ആശയവിനിമയത്തിനും താപനില നിയന്ത്രിക്കുന്നതിനും. ഹോർമോണുകൾ, താപനില, സ്വതന്ത്രനാഡീവ്യൂഹം തുടങ്ങിയവയുടെ സങ്കീർണമായ പ്രതിപ്രവർത്തനമാണ് ഇവയുടെ ഒരു പ്രത്യേകസമയത്തെ നിറം നിയന്ത്രിക്കുന്നത്.

നിറമാറ്റം നിർണയിക്കുന്നത് പ്രകാശം, താപനിലപോലുള്ള പാരിസ്ഥിതികഘടകങ്ങളും ഭയം, മറ്റൊരു ഓന്തുമായുള്ള യുദ്ധത്തിലെ വിജയപരാജയങ്ങൾ, ഇണയെ ആകർഷിക്കൽ തുടങ്ങിയ വൈകാരിക ഘടകങ്ങളുമാണ്. ഓന്തുകളുടെ തൊലിയിൽ ഇറിഡോഫോറുകൾ എന്ന സവിശേഷതരത്തിലുള്ള രണ്ടു പാളികോശങ്ങൾ കാണപ്പെടുന്നു. ഈ ഇറിഡോഫോറുകളിൽ വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന പിഗ്മെന്റുകളും നാനോക്രിസ്റ്റലുകളും ഉണ്ട്. ഇവയ്ക്ക് ചർമത്തെ വികസിപ്പിക്കുന്നതിനും സങ്കോചിപ്പിക്കുന്നതിനും സാധിക്കും. ഇറിഡോഫോറുകൾ കൂടാതെ മഞ്ഞനിറം നൽകുന്ന സാന്തോഫോറുകൾ (Xanthophore), ചുവപ്പുനിറം നൽകുന്ന എറിത്രോഫോറുകൾ, ചർമത്തിന്റെ മുകളിലെ പാളിയിൽ വരെ വിപുലീകരിക്കാൻ കഴിയുന്ന മെലാനോഫോറുകൾ തുടങ്ങിയ പിഗ്മെന്റുകളും കാണപ്പെടുന്നു.

നീല, ഓറഞ്ച്, ചുവപ്പ്...

ഓന്ത് വിശ്രമാവസ്ഥയിൽ ആയിരിക്കുമ്പോൾ ചർമത്തിലെ നാനോക്രിസ്റ്റലുകൾ പരസ്പരം അടുത്തുനിൽക്കുന്നു. അപ്പോൾ നീലപോലെ കുറഞ്ഞ തരംഗദൈർഘ്യമുള്ള നിറം പ്രതിഫലിപ്പിക്കുന്നു. ഉത്തേജിതാവസ്ഥയിൽ നാനോക്രിസ്റ്റലുകൾ തമ്മിലുള്ള അകലം വർധിക്കുകയും അവ ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെ തരംഗദൈർഘ്യം കൂടുതലുള്ള നിറം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഓന്തിന്റെ പച്ചനിറത്തിന് കാരണം സാന്തോഫോറിൽനിന്ന് പ്രതിഫലിക്കുന്ന മഞ്ഞനിറവും ഇറിഡോഫോറിൽനിന്ന് പ്രതിഫലിക്കുന്ന നീലനിറവും ചേരുന്നതാണ്. ഒളിഞ്ഞിരിക്കുന്ന സന്ദർഭങ്ങളിൽ ഓന്തുകൾ ഇരുണ്ട തവിട്ടുനിറത്തിലേക്ക് മാറുന്നു. ഇതിനുകാരണം മെലനോഫോറുകൾ മുകളിലെ പാളികളിലേക്ക് വിപുലീകരിച്ച് പിഗ്മെന്റ് വിതരണംചെയ്യുന്നതാണ്. അന്തരീക്ഷത്തിലെ താപനിലയ്ക്കനുസരിച്ചും ഓന്തിന്റെ നിറംമാറുന്നു. ഇതൊക്കെയാണെങ്കിലും ഓന്തുകളുടെ നിറമാറ്റത്തെക്കുറിച്ച് ഇനിയും പൂർണമായി ശാസ്ത്രലോകത്തിന് അറിയാൻ സാധിച്ചിട്ടില്ല. ഓന്തുകൂടാതെ ചില മത്സ്യങ്ങൾ, എട്ടുകാലി, നീരാളി, പക്ഷികൾ തുടങ്ങിയ ജീവികളും നിറം മാറാറുണ്ട്. മിക്ക ജീവികളിലും ഈ നിറമാറ്റം നടക്കുന്നത് അവ നിൽക്കുന്ന ചുറ്റുപാടിനനുസരിച്ചാണ്.

Content Highlights: about all you need to know about Chameleons


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented