വശ്യമായ മുന്‍കരുതലുകൾ എഴുത്തില്ലെങ്കിൽ 2050ഓടെ കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ താപനിലയിൽ വന്‍ തോതിലുള്ള വര്‍ധനയുണ്ടാകുമെന്ന് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്. 1951നും 2010നും മധ്യേ ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ താപനില വര്‍ധന രേഖപ്പെടുത്തിയതെന്നും ദക്ഷിണേഷ്യയിലെ താപകേന്ദ്രങ്ങളെ (World Bank report on South Asia's hot spots) കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണേഷ്യയിലെ 80 കോടിയിലേറെ ആളുകള്‍ വസിക്കുന്നത് 2050നുള്ളില്‍ കഠിന താപനിലയിലേക്കുയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലാണെന്നും ദക്ഷിണേഷ്യയിലെ പകുതിയോളം ജനസംഖ്യ ഇതില്‍ ഉള്‍പ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളുടെ അഭാവത്തിലണ് റിപ്പോര്‍ട്ട് പുറത്തു വന്നതെന്നത് ശ്രദ്ധേയമാണ്. 

2015ലെ പാരീസ് ഉച്ചകോടിയില്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാവുന്ന പക്ഷം 2050ല്‍ ഇന്ത്യയിലെ പ്രതീക്ഷിത വാര്‍ഷിക താപനില വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാവാതിരുന്നാല്‍ താപനില വര്‍ധന 1.5 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

ക്ഷിണേഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധന ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇവിടങ്ങളിലെ ജനസംഖ്യയില്‍ ഏതാണ്ട് 75 ശതമാനത്തോളം വരുന്ന കര്‍ഷകരെയാണ്. 

draughtഇന്ത്യയില്‍ താപനില വര്‍ധനയും കാലവര്‍ഷ വ്യതിയാനവും രാജ്യത്തെ കാര്‍ഷിക മേഖലയെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് അടുത്തിടെ നടന്ന ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. 

അരി, ഗോതമ്പ് തുടങ്ങിയ പ്രധാന കാര്‍ഷിക വിളകളെയാണ് ഈ വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇവയോടൊപ്പം തന്നെ ദക്ഷിണേഷ്യയില്‍ പച്ചക്കറി, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ ഉത്പാദനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 

ജലസേചനത്തിനായി വലിയൊരളവോളം മാറ്റിവെക്കപ്പെടുമ്പോള്‍ മറ്റാവശ്യങ്ങള്‍ക്കായി ജലലഭ്യത കുറയുന്നതാണ് പല രാജ്യങ്ങളും നേരിടുന്ന പ്രധാന പ്രശ്‌നം. ആത്യന്തികമായി താപനില വര്‍ധനയും കാലാവസ്ഥാ വ്യതിയാനവും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയേത്തന്നെയാണ് ബാധിക്കുകയെന്ന് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എണ്‍വയോൺമെന്റ് (CSE) പറയുന്നു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴയുടെ ലഭ്യതക്കുറവു മൂലം ഭക്ഷ്യോത്പാദനം കുറഞ്ഞുവരുന്നതും ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. 

Content Highlights: Kerala at the risk of temperature rise