റമ്പിക്കുളത്തെ കാട് കുലുക്കുന്ന കരിമലപോലുള്ള കൊമ്പനും നാഗര്‍ഹോളയിലെ ഒറ്റക്കൊമ്പനും കാഴ്ചക്കാര്‍ക്ക് പരിചിതരാണ്. പറമ്പിക്കുളത്ത് പലപ്പോഴും പോകാറുള്ള പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫര്‍ ഷഫീഖ് ബഷീര്‍ അഹമ്മദ് കഴിഞ്ഞ ആഴ്ചയാണ് നാഗര്‍ഹോള (കര്‍ണാടക) യിലെ ഒറ്റക്കൊമ്പനെ തേടിപ്പോയത്. 

കാട്ടില്‍ അധികം ചുറ്റിത്തിരിയേണ്ടിവന്നില്ല. ഒറ്റക്കൊമ്പന്‍ അതാ മുന്നില്‍ നില്‍ക്കുന്നു. ക്യാമറയെടുത്ത് ഒറ്റക്കൊമ്പനെ അദ്ദേഹം പലതവണ പകര്‍ത്തി. അതിലൊന്നാണ് ഈ ചിത്രം. ഒറ്റക്കൊമ്പന്‍ ഒട്ടും ഉപദ്രവകാരിയല്ല. വന്യജീവിപ്രേമികളെ നന്നായി അറിയാം. അതിനാല്‍ കുറച്ചുനേരം പോസ് ചെയ്തശേഷം കാട്ടിലേക്ക് തിരിക്കും. കാഴ്ചക്കാര്‍ക്ക് സന്തോഷം.

പറമ്പിക്കുളത്തെ കാടുകുലുക്കി ഒറ്റക്കൊമ്പന്‍ കാഴ്ചയില്‍ ആരെയും ആകര്‍ഷിക്കും. പക്ഷേ ശല്യക്കാരനല്ല. ക്യാമറയുമായി നില്‍ക്കുന്നവരെ ഒന്ന് ശ്രദ്ധിച്ചുനോക്കും. അത്രമാത്രം. അതിന് ശേഷം ശാന്തനായി മേഞ്ഞുനടക്കും.

tusker
ഫോട്ടോ: ഷെഫീഖ് ബഷീര്‍ അഹമ്മദ്

 

കൊച്ചിയില്‍ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഷെഫീഖിന് ഫോട്ടോഗ്രാഫിക്ക് രണ്ട് തവണ സംസ്ഥാന വനംവകുപ്പിന്റെ ഒന്നാം സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. പറമ്പിക്കുളത്തെ ആനക്കൂട്ടങ്ങളുടെ നീരാട്ട് ഷെഫീഖിനെ പ്രത്യേകം ആകര്‍ഷിച്ചിട്ടുണ്ട്. അതിന്റെ ഒരു ഫീച്ചര്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അദ്ദേഹം.