ര്‍ദ്രോഷ്ണ മേഖലയിലെ (Tropical humid) കാലാവസ്ഥയാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. കനത്തതോതിലുള്ള മഴയും സമൃദ്ധമായ സൂര്യപ്രകാശ ലഭ്യതയും ഇത്തരം പ്രദേശങ്ങളുടെ പ്രത്യേകതയാണ്. 
3000 മില്ലീമീറ്ററോളം ശരാശരി വാര്‍ഷിക മഴ ലഭിക്കുന്ന സംസ്ഥാനത്ത് വളരെകുറഞ്ഞ അളവിലും (500 മില്ലീമീറ്ററില്‍ കുറവ്) വളരെ കൂടിയ അളവിലും (5000 മില്ലീമീറ്ററില്‍ കൂടുതല്‍) മഴ ലഭിക്കുന്ന ഇടങ്ങളുണ്ട്.പശ്ചിമഘട്ടത്തിന്റെ ഉയരമനുസരിച്ച് തെക്കുനിന്ന് വടക്കോട്ടു പോകുന്തോറും മഴ കൂടുന്നു. 

മേഘവിസ്‌ഫോടനം (Cloud burst)

വളരെ ചെറിയ സമയത്തിനുള്ളില്‍ ഒരു ചെറു ഭൂപ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘവിസ്‌ഫോടനം എന്ന് വിളിക്കുന്നത്.

പലപ്പോഴും മിനിറ്റുകള്‍ മാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കാറുണ്ട്. കാറ്റിന്റെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടെ ആരംഭിക്കുന്ന മഴ പെട്ടെന്ന് ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ പ്രളയത്തിലാക്കുകയും ചെയ്യും. പൊതുവേ മണിക്കൂറില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്ത് ലഭിച്ചാല്‍ അതിനെ മേഘവിസ്‌ഫോടനമെന്ന് കരുതാം.

കാരണം

ക്യൂമുലോനിംബസ് (cumulonimbus) മേഘങ്ങളാണ് മേഘവിസ്‌ഫോടനങ്ങള്‍ക്ക് കാരണമാകുന്നത്. മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ ഇനമാണിവ. സാധാരണയായി ക്യൂമുലോനിംബസ് മേഘങ്ങള്‍ രൂപപ്പെടുമ്പോള്‍ അവ അന്തരീക്ഷത്തിന്റെ താഴെത്തട്ടില്‍നിന്നാരംഭിച്ച് സ്ട്രാറ്റോസ്ഫിയര്‍ മണ്ഡലം വരെയെത്താം. ശക്തമായ കാറ്റും ഇടിയും മിന്നലും ചിലപ്പോഴൊക്കെ ആലിപ്പഴവര്‍ഷവും ഈ മേഘങ്ങളുടെ പ്രത്യേകതയാണ്. ക്യൂമുലോനിംബസ് മേഘങ്ങള്‍ രൂപപ്പെടുന്ന സ്ഥലത്തെ വായുവിന്റെ മേല്‍ത്തള്ളലില്‍ പതിവിലും കൂടുതല്‍ അളവില്‍ ഈര്‍പ്പം സംഭരിക്കപ്പെടാം. വളരെ താഴ്ന്ന അന്തരീക്ഷ താപനിലയില്‍ സ്ഥിതിചെയ്യുന്ന ഈ മേഘങ്ങളുടെ മുകള്‍ഭാഗത്തേക്ക് എത്തിച്ചേരുന്ന വായുപ്രവാഹത്തിലെ ജലാംശം മുഴുവന്‍ ഉറഞ്ഞുകൂടി മഞ്ഞുകണങ്ങളായി വീഴാറുണ്ട്. ഭൂമിയിലേക്കെത്തുന്നതോടെ ഇവ ഉരുകി വലിയ അളവിലുള്ള മഴയായി മാറുന്നു.

മലവെള്ളപ്പാച്ചിലിനും മുന്നറിയിപ്പില്ലാതെയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങള്‍ക്കും മറ്റനേകം നാശനഷ്ടങ്ങള്‍ക്കും ഇത്തരം സാഹചര്യങ്ങള്‍ കാരണമായിത്തീരാം. ഒരു ഭൂപ്രദേശത്തെ വളരെ പെട്ടെന്ന് പ്രളയത്തിലാഴ്ത്താന്‍ ഇതിനു കഴിയും. അത്രയ്ക്ക് വെള്ളമാണ് പെട്ടെന്ന് പെയ്തിറങ്ങുക.

Rain

താപവിസ്‌ഫോടനം (Heat bursts)

2015 ജൂണിലെ കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ ഉണങ്ങിക്കരിഞ്ഞുപോയ സംഭവം ഓര്‍മയുണ്ടോ? അപൂര്‍വമായ അന്തരീക്ഷപ്രതിഭാസമാണിത്. ഇടിയോടുകൂടിയ മഴ നല്‍കുന്ന കൂമ്പാര മഴമേഘങ്ങളാണ് 
താപവിസ്‌ഫോടനത്തിന് കാരണം. അന്തരീക്ഷത്തിലെ അസ്ഥിരത, ഈര്‍പ്പം, വായുവിന്റെ മേല്‍ തള്ളല്‍ എന്നിവമൂലം ഇത്തരം മഴമേഘങ്ങള്‍ സൃഷ്ടിക്കപ്പെടാം. കൂമ്പാര മഴമേഘ(cumulonimbus)ങ്ങളില്‍നിന്ന് ശക്തിയേറിയ ചൂടുകാറ്റ് രാത്രികാലങ്ങളില്‍ വീശിയടിക്കുമ്പോള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം കുത്തനെ കുറയുന്നു. 

ആ സമയത്ത് മേഘത്തില്‍ നിന്ന് താഴോട്ട് പ്രവഹിക്കുന്ന കാറ്റ് ഭൂമിയിലെത്തുമ്പോള്‍ ചൂടുപിടിക്കും. ഈ ചൂടുകാറ്റ് വീശിയടിക്കുന്ന ഘട്ടത്തില്‍ സസ്യങ്ങളുടെ ഇലച്ചാര്‍ത്തുകളിലെ ജലാംശം വറ്റിപ്പോകുന്നു. 

വാതവിസ്‌ഫോടനം (Micro bursts)

വളരെ അപൂര്‍വവും തീക്ഷ്ണവുമായ കാലാവസ്ഥാ പ്രതിഭാസമാണിത്. ഇടിമേഘങ്ങളാണ് ഇത്തരം പ്രതിഭാസങ്ങളുടെയും ഉറവിടം. പരമാവധി നാലുകിലോമീറ്റര്‍ ചുറ്റളവിലിനുള്ളിലാണ് ഇതിന്റെ ആഘാതപരിധി. ഇടിമേഘങ്ങളില്‍നിന്ന് ചെറിയ ഭൂപരിധിയില്‍ വീശിയടിക്കുന്ന ശക്തിയേറിയ കാറ്റാണ് വാതവിസ്‌ഫോടനം. ഇത് രണ്ടുതരത്തിലുണ്ട്. മഴയോടുകൂടിയത്, മഴ ഒപ്പമില്ലാത്തത്.

കരിമുകിലുകള്‍ അഥവാ  കാലവര്‍ഷ മേഘങ്ങള്‍

നിംബോസ്ട്രാറ്റസ് (Nimbotsratus) മേഘങ്ങളാണ് മണ്‍സൂണ്‍ അഥവാ കാലവര്‍ഷ മേഘങ്ങള്‍. മേഘം എന്ന അര്‍ഥം വരുന്ന നിംബസ് എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് നിംബോ എന്ന പദത്തിന്റെ ഉദ്ഭവം. tSratus എന്നാല്‍, പാളി. കരിമുകില്‍ എന്നുപറയുന്ന മേഘങ്ങള്‍ തന്നെയാണിവ. അധികം ഉയരത്തില്‍ വളരാറില്ല. പരമാവധി നാല് മുതല്‍ നാലരക്കിലോമീറ്റര്‍ വരെ ഉയരത്തില്‍ മാത്രമേ കാണൂ. ഇവയുടെ അടിഭാഗം മഴത്തുള്ളികളുടെ ആധിക്യത്താല്‍ ഇരുണ്ടും മേഘപാളികളുടെ ഉയരം കുറഞ്ഞും കട്ടികൂടിയും കാണപ്പെടുന്നു. ഇത്തരം മേഘപാളികളില്‍നിന്ന് ഉതിരുന്ന ശക്തികൂടിയ മഴ ലഭിക്കുന്നത് കാരണം മേഘത്തിന്റെ അടിഭാഗം കാണാന്‍ വയ്യാത്ത രൂപത്തിലായിരിക്കും. ഇത്തരം മേഘങ്ങളുള്ളപ്പോള്‍ ആകാശം മുഴുവന്‍ ഇരുള്‍ മൂടിയിരിക്കും.

സൂര്യനെ ഏറെനേരം മറയ്ക്കാന്‍ ഈ മേഘങ്ങള്‍ക്ക് കഴിയും. മേഘം എത്ര നേരം നിലനില്‍ക്കുന്നു എന്നത് അതിന്റെ വലുപ്പം, വികസനം എന്നിവയെ ആശ്രയിച്ചിരിക്കും. പത്തോ പതിനഞ്ചോ മിനിറ്റുനേരം മിതമായ മഴ നല്‍കാന്‍ ഇത്തരം മേഘങ്ങള്‍ക്ക് കഴിയും. 

rAIN

മഴയളവ്

24 മണിക്കൂറിനുള്ളില്‍ പെയ്യുന്ന മഴയുടെ അളവിനെ അടിസ്ഥാനമാക്കിയാണ് മഴയെ തരംതിരിച്ചിരിക്കുന്നത്.

 • വളരെ നേരിയ മഴ 0.1 mm 2.4 mm
 • നേരിയ മഴ 2.5 mm 15 .5 mm
 • മിതമായ മഴ 15 .6 mm  64.4 mm
 • ശക്തമായ മഴ 64 .5 mm115 .5 mm
 • അതിശക്തമായ മഴ 115.6 mm 204.4 mm
 • അതിതീവ്രമഴ 204.4 mm അതില്‍ കൂടുതല്‍

മഴ ലഭ്യതയുടെ അളവിനെ, ശരാശരിമഴ, കൂടുതല്‍മഴ, മഴക്കുറവ്, വലിയവര്‍ധന, വലിയകുറവ് എന്നിങ്ങനെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തരംതിരിച്ചിട്ടുണ്ട്. 

ഒരു പ്രദേശത്ത്  ലഭിക്കേണ്ട മഴയുടെ (ശരാശരി) അളവില്‍നിന്നും 19 ശതമാനം കൂടിയോ കുറഞ്ഞോ മഴ ലഭിച്ചാലും അത്,  കാലാവസ്ഥാ വകുപ്പിന്റെ കണക്കില്‍ ശരാശരി മഴയായി കണക്കാക്കപ്പെടും.

RAIN

കാലാവസ്ഥാ വ്യതിയാനംകൊണ്ട് പരിസ്ഥിതിയിലുണ്ടാവുന്ന ചില മാറ്റങ്ങള്‍ 

 1. കാലവര്‍ഷത്തിലെ മഴക്കുറവ്
 2. വര്‍ധിച്ചുവരുന്ന അന്തരീക്ഷ താപനില
 3. ആവര്‍ത്തിച്ചുണ്ടാകുന്ന വരള്‍ച്ചവേളകള്‍
 4. വര്‍ധിച്ചുവരുന്ന പ്രളയവേളകള്‍
 5. നെല്‍വയലുള്‍പ്പെടെയുള്ള തണ്ണീര്‍ത്തടങ്ങളുടെയും 
 6. ഉള്‍നാടന്‍ ജലാശയങ്ങളുടെയും ശോഷണം
 7. വനമേഖല വിസ്തൃതിയില്‍വന്ന കുറവ്
 8. ഭൂഗര്‍ഭജലത്തിന്റെ ശോഷണം
 9. കരയിലെയും കടലുള്‍പ്പെടെയുള്ള ജലാശയങ്ങളിലെയും 
 10. ജൈവവൈവിധ്യത്തില്‍വന്ന കുറവ്
 11. വര്‍ധിച്ചുവരുന്ന കാട്ടുതീ വേളകള്‍
 12. ഇടനാട്ടിലും മലനാട്ടിലും വര്‍ധിച്ചുവരുന്ന ഉരുള്‍പൊട്ടല്‍/
 13. മണ്ണിടിച്ചില്‍
 14. ഓരുവെള്ളക്കയറ്റം
 15. കാര്‍ഷികമേഖലയില്‍ അനുഭവപ്പെടുന്ന താപനില 
 16. അന്തരത്തിലെ വര്‍ധന

 

 1. കേരളത്തില്‍ ഉണ്ടായ അസ്വാഭാവികവും തീക്ഷ്ണവുമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍
 2. 2008 മാര്‍ച്ചില്‍ പെയ്ത അസ്വാഭാവികമായ വേനല്‍മഴ
 3. 2010ല്‍ നീണ്ടുനിന്ന് പെയ്ത തുലാവര്‍ഷം
 4. 2010ലെ വേനല്‍ക്കാലം മുതല്‍ അനുഭവപ്പെട്ടുവരുന്ന 
 5. സൂര്യതാപം, സൂര്യാഘാതം
 6. 2016 വേനലില്‍ പാലക്കാട്ടും കോഴിക്കോട്ടും അനുഭവപ്പെട്ട ഉഷ്ണതരംഗം
 7. പലവര്‍ഷങ്ങളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന മേഘവിസ്‌ഫോടനങ്ങള്‍
 8. 2015 കാലവര്‍ഷത്തില്‍ അനുഭവപ്പെട്ട താപവിസ്‌ഫോടനം
 9. വാത വിസ്‌ഫോടനം  പലവര്‍ഷങ്ങളിലും വേനല്‍ മഴയോടൊപ്പമോ, തുലാവര്‍ഷത്തിലോ അസ്വാഭാവികമായ ആലിപ്പഴവീഴ്ച (2010, 2017)
 10. പൊടിച്ചുഴലി (2004, 2016)
 11. മഹാപ്രളയം (ഓഗസ്റ്റ് 2018)
 12. കൊടുംതണുപ്പുകാലം (ജനുവരി 2019)
 13. ഇടുക്കിയിലെ ശൈത്യതരംഗം (ജനുവരി 2019) 
 14. അശാന്തമാകുന്ന അറബിക്കടല്‍ 
 15. 2019ല്‍ തൃശ്ശൂര്‍ മുളംകുന്നത്തുകാവില്‍ പെയ്ത മീന്‍മഴ
 16. 2018ല്‍ വയനാട്ടില്‍ പെയ്ത ചുവന്നമഴ
 17. വര്‍ധിച്ചുവരുന്ന അതിതീവ്ര ചുഴലിക്കാറ്റുകള്‍
 18. ബുറേവി ചുഴലിക്കാറ്റ്
 19. 2019ലെ പ്രളയം
 20. 2020ലെ പെട്ടിമുടി (ഇടുക്കി) യിലെ അതിതീവ്രമഴ. ഉരുള്‍പൊട്ടലില്‍ 65ഓളം പേര്‍ മരിച്ചു
 21. 2021 ജനുവരിയിലെ അസ്വാഭാവിക മഴ
 22. 2021 ഒക്ടോബര്‍  16ലെ അതിതീവ്രമഴയും ഉരുള്‍പൊട്ടലും (കോട്ടയം, ഇടുക്കി)

Content Highlights: About Climate changes