കൊമ്പന്‍മീശയും തടിയും മസിലും; മാരക ലുക്കാണ്; പക്ഷെ ആളത്ര കുഴപ്പക്കാരനല്ല


വിജയകുമാർ ബ്ലാത്തൂർഹോളിവുഡ് സിനിമകളിൽ നായകരെ  കൊല്ലാനായി വില്ലന്മാര്‍ അതുപോലെ കയറ്റി വിടാന്‍ ഉപയോഗിച്ചിരുന്നത്  കടുവാച്ചിലന്തികളെയാണ്. പക്ഷെ ടരന്റുലകള്‍ക്ക് മനുഷ്യരെ അപായപ്പെടുത്താനുള്ള വിഷം ഇല്ല.

ടറന്റുള അഥവാ കടുവാ ചിലന്തി| Getty images

കാഴ്ചയില്‍ ഭയങ്കര ലുക്കാണെന്നേ ഉള്ളൂ, കടുവാച്ചിലന്തി ആളത്ര കുഴപ്പക്കാരനൊന്നും അല്ല. വലിപ്പം കൂടിയ ദേഹം മുഴുവന്‍ രോമമൊക്കെ മൂടി കടുവയുടേതുപോലെ കുറുകെ വരകളൊക്കെ ആയി ഉള്ള ഉഗ്ര രൂപി. മഞ്ഞയും കറുപ്പും വെളുപ്പും വരകളുള്ളതിനാലാണ് Poecilotheria striata എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ( Common tarantula) ചിലന്തിക്ക് നമ്മള്‍ കടുവ എന്ന് പേരിട്ടത്. ഒളിച്ചിരുന്ന് ഇരകള്‍ അടുത്ത് എത്തിയാല്‍ ചാടിവീണ് കടിച്ച് കീഴടക്കി കൊല്ലുന്ന ശൈലിക്കാരാണ് ഇവര്‍ . ലോകത്ത് ഏറ്റവും വലിപ്പമുള്ള ചിലന്തിയിനങ്ങളാണ് ടറന്റുലകള്‍.

ഭീകര ഹോളിവുഡ് സിനിമകളില്‍ നഗരം ആക്രമിക്കാനെത്തുന്ന ചിലന്തി സംഘങ്ങളായി ഇവരെ ആണ് സാധാരണയായി കാണിക്കുക. പ്രേം നസീറിന്റെ കഥാപാത്രത്തെ കൊല്ലാന്‍ മുറിയിലേക്ക് പാമ്പാട്ടികളെകൊണ്ട് മൂര്‍ഖന്‍ പാമ്പിനെ രഹസ്യമായി കടത്തിവിടുന്നതാണല്ലോ പഴയ മലയാള സിനിമകളിലെ ആകാംക്ഷ രംഗങ്ങളില്‍ പ്രധാനം. ജയിംസ് ബോണ്ട് നായകരെ കൊല്ലാനായി വില്ലന്മാര്‍ അതുപോലെ കയറ്റി വിടാന്‍ ഉപയോഗിച്ചിരുന്നത് കടുവാച്ചിലന്തികളെയാണ്. പക്ഷെ ടരന്റുലകള്‍ക്ക് മനുഷ്യരെ അപായപ്പെടുത്താനുള്ള വിഷം ഇല്ല. ഒരു തേനീച്ചയോ വേട്ടാളനോ കുത്തിയാലുണ്ടാകുന്ന വേദനയും നീര്‍ക്കെട്ടും മാത്രമേ ഉണ്ടാകുകയുള്ളു. കൊമ്പന്‍ മീശയും പെരുപ്പിച്ച മസിലും തടിയും ഉള്ള വില്ലന്മാരാകും കൂടുതല്‍ ഭയങ്കരന്‍ എന്ന് സിനിമകളില്‍ നമ്മള്‍ ഒരുകാലത്ത് കരുതിയിരുന്നതുപോലെ രോമം മൂടിയ തടിയന്‍ ശരീരവും നീളന്‍ കാലുകളും ഒക്കെ ഉള്ളതിനാലാവും ഇവരെ എല്ലാവര്‍ക്കും പേടി.

ഉറാമ്പുലി, ഉറൂളി എന്നൊക്കെ പല നാടുകളില്‍ ഇതിന് പേരുണ്ട്.

കൊടും വിഷം ഉള്ളതെന്ന് പറഞ്ഞ് പേടിപ്പിച്ചതിനാല്‍ ഇത് കടിച്ചാല്‍ ആളുകള്‍ വല്ലാതെ ഭയപ്പെടുകയും വിഷവൈദ്യരെ തേടി പരക്കം പായുകയും ചെയ്തിരുന്നു. സത്യത്തില്‍ പ്രത്യേകിച്ച് ചികിത്സ ഒന്നും ചെയ്യാതെ തന്നെ കടുവ ചിലന്തി കടി കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ താനേ കുറയും. അപൂര്‍വം ചിലര്‍ക്ക് ഉണ്ടാകുന്ന അലര്‍ജിക്ക് റിയാക്ഷനുകള്‍ മാത്രമേ ഗൗരവമായി പരിഗണിക്കേണ്ടതായുള്ളൂ.

Also Read

സർവതും കരളുന്ന തുരപ്പനാണീ എലികൾ, ശപിക്കരുത്; ...

bandhukkal mithrangal

പ്രസവിക്കും,വർഷങ്ങളോളം മുലയൂട്ടും,ഒറ്റക്കണ്ണ് ...

പ്രസവിക്കും മുമ്പെ കുഞ്ഞിന് പാൽ നൽകുന്ന, ...

Bandhukkal Mithrangal

ഏത് മൃദുല ഹൃദയരും ഇവരെക്കണ്ടാൽ ചവിട്ടി ...

BANDHUKAL MITHRANGAL

ഒരു വർഷം പട്ടിണി കിടന്നാലും ചാവില്ല, ശല്യമായി ...

BANDHUKAL MITHRANGAL

പ്ലാനിങ്ങും സംഘടനാ സംവിധാനവും, കുലത്തെ ...

കടുവയെയും ആനയെയും വിറപ്പിച്ച് നിർത്തും, ...

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

Theraphosidae എന്ന വിഭാഗത്തിലാണ് ഈ എട്ടുകാലികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെകൂടാതെ വലിപ്പം കൂടിയ മറ്റ് ചിലന്തികളേയും തെറ്റായി ടറന്റുല എന്ന് തന്നെ ചിലപ്പോള്‍ വിളിക്കാറുണ്ട്. ഇറ്റാലിയന്‍ നഗരമായ ടറന്റോയില്‍ നിന്നും കണ്ടേത്തിയ Lycosa tarantula എന്ന വോള്‍ഫ് സ്‌പൈഡര്‍ ഇനത്തിനായിരുന്നു ആദ്യം ടറന്റുല എന്ന് പേര് നല്‍കിയിരുന്നത്. അവ പക്ഷെ Theraphosidae ഇനമോ, ശരിയായ കടുവാച്ചിലന്തിയോ അല്ലായിരുന്നു. പേര് പിന്നെ അങ്ങിനെതന്നെയായി എന്നു മാത്രം.

മാളത്തിനരികിൽ കടുവാ ചിലന്തി | By Pete unseth - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=41450069

ചിലന്തികളെല്ലാം വല നെയ്യുന്നവരല്ല

വല നെയ്ത് ഇരകളെ പിടിക്കുന്നവരാണ് എല്ലാ ചിലന്തികളും എന്ന ഒരു ധാരണ പൊതുവേ ഉണ്ട്. എന്നാല്‍ വളരെ കുറച്ച് ഇനം ചിലന്തികള്‍ മാത്രമാണ് നമ്മള്‍ കഥകളില്‍ കേട്ട മാതിരി കൃത്യമായ മനോഹര വലകള്‍ കെട്ടി ഇരകള്‍ക്കായി കാത്തിരിക്കുന്നവരായുള്ളു. ഓര്‍ബ് വീവര്‍മാര്‍ എന്നാണ് അവരെ വിളിക്കുക. ടറന്റുലകള്‍ അങ്ങിനെ വല കെട്ടുന്നവയല്ല. മണ്ണില്‍ മാളങ്ങളുണ്ടാക്കിയും മണ്‍ തിട്ടുകളിലും മരപ്പൊത്തുകളിലും ഒക്കെയാണ് ഇവര്‍ കൂടൊരുക്കുക. കൂടിനുള്ളില്‍ നൂലുകൊണ്ട് ആവരണം ഉണ്ടാക്കി ചൂടു നിയന്ത്രിക്കുകയൊക്കെ ചെയ്യും. കൂടാതെ ഇരകള്‍ കടന്നുപോകുമ്പോള്‍ തട്ടി വിവരം അറിയിക്കാനായി നൂലുകൊണ്ട് ട്രിപ്പ് വയറുകള്‍ ഉണ്ടാക്കി വെക്കുന്ന ശീലം ഉണ്ട്. അഞ്ച് സെന്റീ മീറ്റര്‍ മുതല്‍ പതിനൊന്ന് സെന്റീ മീറ്റര്‍ വരെ ശരീര വലിപ്പം ഉള്ള കടുവാച്ചിലന്തികള്‍ ഉണ്ട്. മുങ്കാലിന്റെ അഗ്രം മുതല്‍ പിങ്കാലിന്റെ അഗ്രം വരെ എട്ടു മുതല്‍ മുപ്പത് സെന്റീ മീറ്റര്‍ വരെ കാലകലം ഉള്ളവരാണിവര്‍ .എട്ടുകാലിനുപകരം മുന്നിലെ പെഡിപാള്‍സ് എന്ന അവയവവും കാലുപോലെ നീണ്ട് കിടക്കുന്നതിനാല്‍ ഒറ്റനോട്ടത്തില്‍ പത്ത് കാലുണ്ടെന്ന് തോന്നും. കൂടാതെ മുഖത്ത് നേരെ കീഴോട്ട് ഞാഴ്ന്ന് വിഷപ്പല്ലുകളുള്ള രവലഹശരലൃമല എന്നു വിളിക്കുന്ന അവയവം ഉണ്ടാകും. മറ്റ് ചിലന്തികളുടെ വിഷപ്പല്ലുകള്‍ ഇങ്ങനെ നേരെ താഴോട്ട് അല്ല ഉണ്ടാവുക. വെനുസുലയിലും ബ്രസീലിലും കാണുന്ന ഗോലിയത്ത് പക്ഷിത്തീനി കടുവാച്ചിലന്തി- goliath birdeater (Theraphosa blondi) ആണ് ഏറ്റവും വലിയ കടുവാച്ചിലന്തി.അതിന് 170 ഗ്രാം വരെ തൂക്കം ഉണ്ടാകും.

Goliath bird eater spider | By Sheri (Bellatrix on Flickr) - https://www.flickr.com/photos/bellatrix6/106010853,
CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=30593560

കേരളത്തില്‍ തിരിച്ചറിഞ്ഞത് 21 ഇനം കടുവാ ചിലന്തി

ലോകത്തെങ്ങുമായി156 ജനുസുകളിലായി 1040 ഇനം കടുവ ചിലന്തികളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആകെ അന്‍പത് ഇനങ്ങള്‍ ഉണ്ട്. കേരളത്തില്‍ 10 ജനുസുകളിലായി 21 ഇനം കടുവ ചിലന്തികളെയാണ് ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുള്ളതെങ്കിലും നമ്മുടെ കാടുകളില്‍ ഇനിയും കടുവാച്ചിലന്തികള്‍ ഉണ്ടാവാന്‍ ഏറെ സാദ്ധ്യത ഉണ്ട്. Poecilotheria striata എന്ന കടുവാചിലന്തിയ്ക്ക് മൈസൂര്‍ അലങ്കാര ചിലന്തി എന്നും പേരുണ്ട്. ഇവയെ പെറ്റായി വളര്‍ത്താന്‍ യൂറോപ്പിലേക്ക് വലിയ തോതില്‍ നിയമ വിരുദ്ധമായി കള്ളക്കടത്ത് നടത്തികൊണ്ടുപോയതിനാല്‍ ഇവയുടെ വംശനാശത്തിനടുത്ത് വരെ എത്തിയിരുന്നു. രാത്രിയാണ് കടുവാച്ചിലന്തികള്‍ സാധാരണയായി ഇരതേടുക. കുശാലായി ഒരുതവണ ഭക്ഷണം കിട്ടിയാല്‍ പിന്നെ ഒന്നും കിട്ടിയില്ലെങ്കിലും ദിവസങ്ങളോ മാസങ്ങളോ അവ അതിജീവിക്കും. കൂടുതല്‍ ഊര്‍ജ്ജ നഷ്ടം ഉണ്ടാകാത്തവിധം അനങ്ങാതെ കഴിയാന്‍ അറിയും. എലികളേപ്പോലുള്ള വലിയ ജീവികളെയടക്കം കീഴടക്കാന്‍ ഇവര്‍ക്ക് പറ്റുന്നത് ശക്തിയേറിയ താടികള്‍ ഉള്ളതിനാലാണ്. അതുപയോഗിച്ച് കടിച്ച് പിടിച്ച് ,വിഷം കുത്തിച്ചെലുത്തി ചലനരഹിതമാക്കിയാണ് ഇരയെ കീഴ്‌പ്പെടുത്തുന്നത്. ദഹനരസങ്ങള്‍ തൂവി ഇരയെ പുറത്ത് നിന്ന് ദഹിപ്പിച്ച്, വാകൊണ്ട് മാത്രമല്ലാതെ നീളന്‍ വയറുകൊണ്ടു മൊത്തമായി ശക്തിയില്‍ വലിച്ച്കുടിക്കുകയാണ് ചെയ്യുക. ഭക്ഷണത്തില്‍ ദ്രാവകരൂപത്തിലല്ലാതെ അകത്ത്‌പോയ ഖരവസ്തുക്കള്‍, രോമങ്ങള്‍ ഒക്കെ ഒരു ഉണ്ടപോലെയാക്കി പുറത്ത്കളയും. നരയന്‍ കടുവാചിലന്തി (poecilotheria regalis ), കറുത്ത കടുവാച്ചിലന്തി ( plesiophrictus millardi) , തവിട്ട് കടുവാച്ചിലന്തി (Chilobrachys hardwickeri ), ഇരുണ്ട കടുവാച്ചിലന്തി (Haploclastus kayi ) തുടങ്ങിയവയാണ് നമ്മുടെ നാട്ടില്‍ ഉള്ള മറ്റ് പ്രധാന കടുവാച്ചിലന്തികള്‍.

മൈസൂര്‍ അലങ്കാര ചിലന്തി മോൾട്ടിങ് കഴിഞ്ഞ ഉടനുള്ള ദൃശ്യം | By Poecilotheria36 - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=49264469

ദേഹത്തുള്ള പ്രത്യേകതരം രോമങ്ങള്‍ പിന്‍ കാലുകള്‍ കൊണ്ട് തട്ടി തെറിപ്പിക്കാനുള്ള കഴിവ് ഉണ്ട്. ശല്യം ചെയ്യുന്ന ഇരപിടിയന്മാരെ അകറ്റാനുള്ള രക്ഷാതന്ത്രമാണത്. urticating hairs എന്നു വിളിക്കുന്ന ഇവ ദേഹത്ത് കൊണ്ടാല്‍ ചെറു ജീവികള്‍ പിന്തിരിയും. വെറും ശല്യം മാത്രം ആകുന്ന രോമങ്ങള്‍ മുതല്‍ ഗുരുതര അലര്‍ജി ഉണ്ടാക്കുന്ന വിധം ഉള്ളവ പോലും ചില ഇനങ്ങളില്‍ ഉണ്ട്. മണക്കുകയോ മറ്റോ ചെയ്താല്‍ മൂക്കില്‍ കയറി അവര്‍ക്ക് ഗുരുതര പ്രശനങ്ങള്‍ ഉണ്ടാകുന്നതും , കണ്ണില്‍ അകപ്പെട്ടാല്‍ കണ്ണിന് കേടുപാടുകള്‍ ഉണ്ടാക്കുന്ന ഇനങ്ങളും ഉണ്ട്. .ഇവയില്‍ചിലവയുടെ രോമങ്ങള്‍ നമുക്കും കടുത്ത ചൊറിച്ചിലും അലര്‍ജിയും ഉണ്ടാക്കും .നമ്മുടെ കണ്ണില്‍ ആയാലും സ്ഥിരമായ തകരാറുകള്‍ ഉണ്ടാക്കും. ഇവയുടെ വിഷത്തേക്കാള്‍ ഭയക്കേണ്ടത് ചില ഇനങ്ങളുടെ രോമങ്ങളെയാണ് എന്ന് സാരം. ഉപദ്രവിക്കാന്‍ വരുന്നവരെ ഓടിച്ച് വിടാനായാണ് രോമം തൂവല്‍ പരിപാടി പ്രധാനമായും ഉപയോഗിക്കുന്നത്. കാലുകള്‍ കൊണ്ട് തെറിപ്പിച്ച് പൊഴിക്കുന്ന അത്തരം രോമങ്ങല്‍ പിന്നെ വളരില്ലെങ്കിലും ഉറപൊഴിക്കല്‍ എന്ന മോള്‍ട്ടിങ്ങ് കഴിയുമ്പോള്‍ ആ രോമങ്ങളോടെയുള്ള ശരീരം തിരിച്ച് കിട്ടും എന്നതിനാല്‍ രോമ നഷ്ടം ഒരു പ്രശ്‌നമല്ല.

ഇവയുടെ പ്രധാന ഭക്ഷണം തേരട്ടകള്‍, പഴുതാരകള്‍ , പലതരം പ്രാണികള്‍, മറ്റ് ചിലന്തികള്‍, പല്ലികള്‍ , ഓന്തുകള്‍, തവളകള്‍, എലികള്‍ എന്നിവയൊക്കെയാണ്. ചില വലിയ ഇനങ്ങള്‍ പക്ഷിക്കൂടുകളില്‍ കയറി പക്ഷിക്കുഞ്ഞുങ്ങളേയും വാവലുകളേയും, ചിലപ്പോള്‍ ചെറിയ പാമ്പുകളേപ്പോലും ഭക്ഷണമാക്കാറുണ്ട്.

എല്ലാ കടുവാച്ചിലന്തികള്‍ക്കും സില്‍ക്ക് ഉത്പാദിപ്പിക്കാനുള്ള കഴിവ് ഉണ്ട്.

പ്രായപൂര്‍ത്തിയായ ആണ്‍ ചിലന്തി പരന്ന പ്രതലത്തില്‍ നൂല്‍നെയ്ത് ഒരു മെത്തപോലെ ഉണ്ടാക്കും. അതില്‍ ബീജം തൂവി വെയ്ക്കും. എന്നിട്ട് വായ്ക്ക് മുന്നിലായി തൂങ്ങി നില്‍ക്കുന്ന കാലുപോലുള്ള പെഡിപാള്‍സ് എന്ന അവയവം അതില്‍ മുക്കി ബീജം കൊണ്ട് കുതിര്‍ത്ത് വെച്ചാണ് ഇണചേരാന്‍ ഒരുങ്ങുക. പെണ്‍ ചിലന്തി സമ്മതമറിയിച്ചാല്‍ പെഡിപ്പാള്‍സ് പെണ്‍ ചിലന്തിയുടെ ലൈംഗീക അവയവത്തിനുള്ളിലേക്ക് കടത്തി ബീജ കൈമാറ്റം നടത്തും. ഉടന്‍ തന്നെ ഒഴിഞ്ഞ് മാറാന്‍ ശ്രദ്ധിക്കും. അല്ലെങ്കില്‍ വിശപ്പുള്ള പെണ്‍ ചിലന്തി അതിനെ ഭക്ഷണം ആക്കി എന്നിരിക്കും. എങ്കിലും വളരെ അപൂര്‍വ്വമായേ അത് സംഭവിക്കാറുള്ളു. പെണ്‍ ചിലന്തി സില്‍ക്ക് നൂലുകള്‍ കൊണ്ട് മുട്ടകള്‍ക്ക് ഒരു സംരക്ഷണ സഞ്ചിയുണ്ടാക്കും. എന്നിട്ട് അതിന് കാവല്‍ നില്‍ക്കും . ആ സമയം പെണ്‍ കടുവ ചിലന്തികള്‍ വളരെ അക്രമ സ്വഭാവം പ്രകടിപ്പിക്കും. . അടുത്ത് വരുന്നവരെ ഭയപ്പെടുത്താന്‍ രോമങ്ങള്‍ ഉരസി ശബ്ദമുണ്ടാക്കും. പിങ്കാലില്‍ കുത്തി എഴുന്ന് നിന്ന് പേടിപ്പിക്കാന്‍ നോക്കും.

മോൾട്ടിങ്ങിനു ശേഷം ഉപേക്ഷിച്ച തൊലി | By HTO - Self-photographed, Public Domain, https://commons.wikimedia.org/w/index.php?curid=6305737

പലതവണ മോള്‍ട്ടിങ്ങ് നടത്തിയാണ് ഇവ പ്രായപൂര്‍ത്തിയാകുന്നത്. അതിന് പത്ത് വര്‍ഷം വരെ സമയം എടുക്കും. ആണ്‍ ചിലന്തികള്‍ പ്രായപൂര്‍ത്തിയായാല്‍ പിന്നീട് മോള്‍ട്ടിങ്ങ് നടത്തിയാല്‍ അധികവും ചത്തുപോകുകയാണ് പതിവ്. അവയുടെ പുതിയ ലിംഗാവയവവും മറ്റും മോള്‍ട്ടിങ്ങിനു ശേഷം പഴയ ഉറയില്‍ കുരുങ്ങിപ്പോകുകയും അങ്ങിനെ ചത്ത് പോകുകയും ചെയ്യും. നഷ്ടമായ കാലുകള്‍ പോലും മോള്‍ട്ടിങ്ങ് വഴി ഇവര്‍ക്ക് വീണ്ടും ലഭിക്കും. പെണ്‍ ചിലന്തികള്‍ പ്രായപൂര്‍ത്തിയായാലും വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ ഉറപൊഴിക്കല്‍ തുടരും. അതിനാല്‍ പെണ്‍ ചിലന്തികള്‍ക്കാണ് ആയുസ് കൂടുതല്‍. ബീജ മെത്ത നൂലുകൊണ്ട് പണിയേണ്ടതിനാല്‍ ആണ്‍ ചിലന്തിക്ക് നൂലുകള്‍ ഉണ്ടാക്കുന്ന സ്പിന്നറെറ്റുകളുടെ എണ്ണം കൂടുതലാണ്.

എട്ടു കണ്ണുകള്‍ ഉണ്ടാകുമെങ്കിലും ഇവയ്ക്ക് കാഴ്ച കുറവാണ്. പ്രകാശ തീവ്രത, ചലനങ്ങള്‍ എന്നിവയൊക്കെ തിരിച്ചറിയാന്‍ മാത്രമേ ഇവരുടെ കണ്ണുകള്‍ സഹായിക്കൂ.

പക്ഷെ കാലുകളിലെ പ്രത്യേക രോമങ്ങള്‍ ആയിരം കാതുകള്‍ക്ക് തുല്യമായ വിധം കമ്പനങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നവയാണ്. കാറ്റ്, അന്തരീക്ഷത്തിലെ രാസഘടകങ്ങളുടെ അളവ് ഒക്കെ ഇവ ഉപയോഗിച്ച് അറിയാന്‍ കഴിയും. രോമ ശരീരവും വിഷവും ഒക്കെ ഉള്ളതിനാല്‍ ഇവരെ പിടിച്ച് തിന്നുന്ന ജീവികള്‍ പൊതുവെ കുറവാണ്. എങ്കിലും ചില പക്ഷികള്‍, കീരികള്‍ എലികള്‍, തവളകള്‍ എന്നിവരൊക്കെ ഇവയെ തിന്നാറുണ്ട്. ഏറ്റവും വലിയ ഭീഷണി പരാദ ക്കടന്നലുകള്‍ ആണ്. Hemipepsis ustulata പോലുള്ള കടന്നലുകളെ അതിനാല്‍ 'tarantula hawks'. എന്നും വിളിക്കാറുണ്ട്. കടന്നലുകള്‍ കടുവാച്ചിലന്തികളുടെ മുകളില്‍ കയറി കാലുകളുടെ സന്ധികളില്‍ തന്ത്രപരമായി വിഷം കുത്തി നിശ്ചലമാക്കും. എന്നിട്ട് ചിലന്തിയെ വലിച്ച് കൂട്ടില്‍ കൊണ്ടുപോകും. അതിന്റെ ദേഹത്ത് മുട്ടയിട്ട് കൂട്ടില്‍ അടച്ച് വെച്ച് , പുതിയൊരു ചിലന്തിയെ അന്വേഷിച്ച് അവ പറന്ന് പോകും. പരാദക്കടന്നല്‍ ഇട്ടുവെച്ച മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന ലാര്‍വപ്പുഴുക്കള്‍ , ചിലന്തിയുടെ ആന്തരികാവയവങ്ങള്‍ ഭക്ഷണമാക്കി വളരും. അതിന്റെ പൊള്ളയായ ഭാഗത്ത് പ്യൂപ്പയായി കഴിഞ്ഞ് വിരിഞ്ഞ് പുറത്ത് വരും.

രോമം ഒഴിവാക്കി പൊരിച്ചെടുത്ത കടുവാ ചിലന്തി | By Jaiprakashsingh at English Wikipedia, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=49297729

നമ്മള്‍ അറപ്പും ഭയവും കൊണ്ടുനടക്കുന്ന ഇവരെ വെനുസുലയിലും കംബോഡിയയിലും രോമം കരിച്ച് കളഞ്ഞ് തദ്ദേശീയര്‍ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഇവയുടെ ആയുസ് വളരെ കൂടുതലായതിനാലും ഭക്ഷണം നല്‍കാന്‍ വലിയ പ്രയാസം ഇല്ലാത്തതിനാലും , മനുഷ്യര്‍ക്ക് അപകടകരമായ വിഷം ഒന്നും ഇല്ലാത്തതിനാലും ഇവ വ്യാപകമായി പെറ്റായി ചില്ലുകൂടുകളില്‍ വളര്‍ത്താനായി പിടികൂടി കൊണ്ടു പോകാറുണ്ടായിരുന്നു. ഇപ്പഴും ലോകത്ത് പല സ്ഥലങ്ങളിലും ഇവയെ പെറ്റായി വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ട്. ഇത് ഇവര്‍ക്ക് വലിയ ഭീഷണിയാണ്. നമ്മുടെ നാട്ടില്‍ നിയമ വിരുദ്ധവും ആണ്. പെണ്‍ചിലന്തികള്‍ 30- 40 വര്‍ഷം വരെ ജീവിക്കും. വെറും വെള്ളം മാത്രം കിട്ടിയാലും രണ്ട് വര്‍ഷം വരെ ഇവ അതിജീവിക്കും.

Content Highlights: Vijayakumar Blathur,Bandhukkal mithrangal,Tarantula,Goliath,spider,environment,mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented