'വാള്‍' വീശും, തൊന്തരവെങ്കില്‍ ചുരുണ്ട് പന്തുപോലെ, പിന്നെ സേഫ്: ഇപ്പോള്‍ ചുരുളി സ്റ്റാര്‍


വിജയകുമാർ ബ്ലാത്തൂർ

പശയുള്ള നീളന്‍ നാവ് മാളങ്ങളുടെ ഉള്ളിലേക്കും വിടവുകളിലേക്കും നൂഴ്ത്തിക്കയറ്റി അതിലെ പശയില്‍ ഒട്ടിപ്പിടിപ്പിച്ച് ചിതലിനേയും ഉറുമ്പിനേയും വലിച്ച് അകത്താക്കുന്ന ശീലക്കാരാണ്.ഒരു വര്‍ഷം കൊണ്ട് 100 ദശലക്ഷം ചിതലുകളെ വരെ ഇവര്‍ തിന്നും എന്നതിനാല്‍ , ചിതലുകളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് ഉള്ളവരാണ് ഈനാമ്പേച്ചികള്‍.

ഈനാമ്പേച്ചി | ഫോട്ടോ : AP

ല്ലാവരേയും വഴിതെറ്റിച്ച് വിടുന്ന പെരുമാടനെ പിടിച്ച് കെട്ടാന്‍ തലയില്‍ കൊട്ടയുമായി കാട്ടില്‍പോയ തിരുമേനിയുടെ കഥ പറഞ്ഞാണല്ലോ ചുരുളി സിനിമ ആരംഭിക്കുന്നത്. വഴിയില്‍ പന്ത് പോലെന്തോകിടക്കുന്നത് കണ്ട് പിള്ളേര്‍ക്ക് കളിക്കാന്‍ കൊടുക്കാമല്ലോ എന്നോര്‍ത്ത് തിരുമേനി അതെടുത്ത് കൊട്ടയില്‍ ഇട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ കൊട്ടയിലൊരനക്കം. തലേലിരിക്കുന്നത് മാടനാണെന്ന് തിരുമേനിക്ക് ഇതുവരെ പിടികിട്ടിയിരുന്നില്ല. കൊട്ടയ്കകത്ത് പന്തുപോലെ ചുരുണ്ട് കിടന്ന ഈനാമ്പേച്ചി ആ വഴി പോ, ഈ വഴി പോ എന്നൊക്കെ പറഞ്ഞ് വഴി തെറ്റിച്ച തിരുമേനി ഇപ്പഴും കണ്ട വഴിയെല്ലാം പോയ്‌ക്കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞാണ് സിനിമ തുടരുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

pangolin
മണം പിടിച്ച തീറ്റ തേടുന്നു | AP

ഈനാമ്പേച്ചിയെ നേരിട്ട് കണ്ടവര്‍ കുറവാണെങ്കിലും ആരെയെങ്കിലും കളിയാക്കാന്‍ അവസരം കിടിയാല്‍ 'ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്' എന്ന പ്രയോഗം ഉപയോഗിക്കാത്തവര്‍ കുറവാണ് താനും. സത്യത്തില്‍ ഈ രണ്ട് ജീവികളും തമ്മിലുള്ള സാമ്യം രൂപത്തിലല്ല. മരപ്പട്ടിയും ഈനാമ്പേച്ചിയും ആളുകളുടെ മുന്നില്‍ ഇറങ്ങാന്‍ പേടിയുള്ളവരാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന , പകല്‍ ഇരുളിലും മാളത്തിലും ഒളിച്ച് കഴിയുന്ന രാത്രിഞ്ചരര്‍. മരപ്പട്ടികള്‍ അത്രയൊന്നും ഭീഷണി നേരിടാത്തവരും ഇപ്പോഴും ധാരളം കാണാന്‍ കിട്ടുന്നവരും ആണെങ്കിലും ഈനാമ്പേച്ചികള്‍ വലിയ വംശനാശപ്രതിസന്ധിയില്‍ ഉള്ള സാധു ജീവി ആണ്. ഇവയുടെ സംരക്ഷണം കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഇവ എന്നെന്നേക്കുമായി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിക്കൂടെന്നില്ല.

വയര്‍ ഉരച്ച് നടക്കുന്ന, മുട്ടയിട്ട് വംശവര്‍ദ്ധനവ് നടത്തുന്നഉരഗങ്ങളുടെ കൂട്ടത്തിലല്ല പക്ഷെ ഇവര്‍. നമ്മളേപ്പോലെ പ്രസവിച്ച് കുഞ്ഞിനെ മുലയൂട്ടുന്നസസ്തനി ഇനത്തില്‍ പെട്ട ജീവിയാണ്.

എന്തെങ്കിലും തൊന്തരവ് വന്നാലുടന്‍ചുരുണ്ട് പന്തുപോലെ കിടക്കാനുള്ള കഴിവാണ് ഈനാമ്പേച്ചിയുടെ ഏറ്റവും പ്രധാന പ്രത്യേകത.വളരെ പതുക്കെയാണ്നടന്ന് പോകുക, അത് കണ്ടാല്‍ ഉടുമ്പിന്റേയുംമുതലക്കുഞ്ഞിന്റേയും ഒക്കെ വകയിലെബന്ധുവായ ഒരുതരം ഉരഗം എന്ന് തെറ്റിദ്ധരിക്കും. വയര്‍ ഉരച്ച് നടക്കുന്ന, മുട്ടയിട്ട് വംശവര്‍ദ്ധനവ് നടത്തുന്ന ഉരഗങ്ങളുടെ കൂട്ടത്തിലല്ല പക്ഷെ ഇവര്‍. നമ്മളേപ്പോലെ പ്രസവിച്ച് കുഞ്ഞിനെ മുലയൂട്ടുന്നസസ്തനി ഇനത്തില്‍ പെട്ട ജീവിയാണ്. ശത്രുക്കളില്‍ നിന്നും തടി രക്ഷിക്കാനായി പരിണാമവഴിയില്‍ ആര്‍ജ്ജിച്ച അനുകൂലനം ആണ് ബോളുപോലെ ഉരുണ്ടുള്ള ഈ കിടത്തം. ഇവരേപ്പോലെതന്നെ അര്‍മാഡിലോകളുംശരീരം ഉരുട്ടിപ്പിടിച്ച് കടുപ്പമുള്ള കവചശല്‍ക്കങ്ങള്‍ ഉള്ള പുറം ഭാഗം മാത്രം കാട്ടി രക്ഷപ്പെടുന്നവരാണ്. തേരട്ടകളുടെ കൂട്ടത്തില്‍ ബോളട്ടകളായ പില്‍ മില്ലിപെഡുകളുംഈ ഉരുണ്ട് കിടത്തം ചെയ്യുന്നവയാണ്.

പാംഗോളിന്‍ എന്ന് ഇംഗ്ലീഷ് പേരുള്ള ഇവരുടെ എട്ട് സ്പീഷിസുകളാണ് ലോകത്തെങ്ങുമായി ഉള്ളത് .

ഏഷ്യയില്‍ കാണപ്പെടുന്നത് നാലിനങ്ങള്‍ ആണ്. ഇന്ത്യന്‍ ഈനാംപേച്ചി (Manis crassicaudata), ഫിലിപ്പീന്‍ ഈനമ്പേച്ചി(Manis culionensis), സുണ്ട ഈനാമ്പേച്ചി, (Manis javanica) ചൈനീസ് ഈനാമ്പേച്ചി (Manis pentadactyla). ആഫ്രിക്കയിലും ഇതുപോലെ നാലിനങ്ങള്‍ ഉണ്ട്. കരി വയറന്‍ ഈനാമ്പേച്ചി (Phataginus tetradactyla), വെള്ള വയറന്‍ ഈനാമ്പേച്ചി (Phataginus tricuspis),ഭീമന്‍ നില ഈനാമ്പേച്ചി (Smutsia gigantea) ടെമ്മിനിക്കിന്റെ നില ഈനാമ്പേച്ചി (Temminck's Ground pangolin - Smutsia temminckii).എന്നിവ.

pangolin
ചിതൽപുറ്റുകളും മറ്റും കൂർത്ത നഖങ്ങൾ ഉപയോഗിച്ച് പൊളിച്ചാണ് ഈനാമ്പേച്ചി ചിതലുകളയെും ഉറുമ്പുകളെയും ആഹാരമാക്കുന്നത് | ANI

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഇനമാണ് Manis crassicaudata ( Indian Pangolin). ഇത്കൂടാതെ ചൈനീസ് പാംഗോളിന്‍ ആയ Manis pentadactyla കൂടി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. Pholidota HmÀUdn Manidae കുടുംബത്തിലാണ് ഇവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തടിവാലന്‍ ഈനാമ്പേച്ചി, ചെതുമ്പന്‍ ഉറുമ്പ്തീനി ( thick-tailed pangolin , scaly anteater) എന്നീ പേരുകള്‍ കൂടി ഇവര്‍ക്ക് ഉണ്ട്. ഈനാംപേച്ചി എന്നപേര് നമ്മുടെ മലയാളത്തില്‍ എങ്ങനെ വന്നു എന്നറിയില്ല. ഉറുമ്പ് ചിതല്‍ എന്നിവയെയും അവയുടെ മുട്ടകളും ലാര്‍വകളുംആണ് ഇവരുടെ ഏറ്റവും ഇഷ്ടമുള്ള തീറ്റ. അതിനാല്‍ ഉറുമ്പ് തീനി എന്ന പേരിലും ഈനാമ്പേച്ചി അറിയപ്പെടുന്നുണ്ട്. ശരീരം മുഴുവന്‍ കടുപ്പമേറിയ ശല്‍ക്കങ്ങള്‍ ഉള്ള ഇവയുടെ വല്ലാത്ത രൂപം സൂചിപ്പിക്കാനാവും ഈനാമ്പേച്ചി എന്ന മെനകെട്ട പേര് പണ്ടാരോ ഇട്ടത്.

കെരാറ്റിന്‍ കൊണ്ട് നിര്‍മ്മിച്ചഉറച്ച കവച ശല്‍ക്കങ്ങള്‍ ഒന്നിനു മേല്‍ ഒന്നായി നിരയൊപ്പിച്ച് ക്രമീകരിച്ചിരിക്കുന്ന പുറം ഭാഗംആണ് ഈ സാധുക്കളുടെരക്ഷ. 11 മുതല്‍ 13 വരെ നിര ശല്‍ക്കങ്ങള്‍ പുറത്ത് ഉണ്ടാകും. ശരീരം മൊത്തം 160 മുതല്‍ 200 വരെ ശല്‍ക്കങ്ങള്‍ കാണും.ഇന്ത്യന്‍ ഈനാമ്പേച്ചിക്ക് ഉള്ള ഏറ്റവും അഗ്രത്തിലെഒരു ശല്‍ക്കം ചൈനീസ് ഈനാമ്പേച്ചിക്ക് കാണില്ല.

pangolin
By U.S. Fish and Wildlife Service Headquarters - Manis temminckii, CC BY 2.0,
https://commons.wikimedia.org/w/index.php?curid=56589227

കടുവകളെ കുഴപ്പിക്കും പൊതിയാ തേങ്ങകള്‍

ശത്രുക്കളുടെ മുന്നില്‍ പെട്ടാല്‍ നീളന്‍ നഖങ്ങളുള്ള മുങ്കാലുകൊണ്ട് തല പൊതിഞ്ഞുപിടിക്കും, ശരീരം മൊത്തം ലോഹ കവചം പോലുള്ള പുറം ശല്‍ക്കങ്ങള്‍ മാത്രമാണ് പുറമേക്ക് കാണാന്‍ ഉണ്ടാകൂ. പൈനിന്റെ വിത്ത് പോലെയുണ്ടാകും ആ രൂപം. വാലഗ്രത്തിലെ വാള്‍മൂര്‍ച്ചയുള്ള ശല്‍ക്കം കൊണ്ട് ഗുണ്ടകള്‍ കത്തിവീശുമ്പോലെ ശത്രുവിനെ തട്ടിമാറ്റാനും ശ്രമിക്കും. ഒരു രക്ഷയും ഇല്ലെങ്കില്‍ മൊത്തം ചുരുട്ടി പന്തുപോലെ ആക്കി ചത്തപോലെ കിടക്കും. ചുരുണ്ട് കൂടാന്‍ കഴിയുന്നതുപോലെ തന്നെ ഇവയുടെ ശല്‍ക്കങ്ങളുടെ നിറവും ഒളിഞ്ഞ് കഴിയാന്‍ സഹായിക്കുന്നതാണ്. പൊടിമണ്ണിന്റെ നിറമായതിനാല്‍ അനങ്ങാതെ കിടന്നാല്‍ ചിലപ്പോള്‍ ഇരപിടിയന്മാര്‍ കാണാതെ രക്ഷപ്പെടും. പ്രധാന ശത്രുക്കളായ പുലികളും കടുവകളും കാട്ട് നായകളും ഒക്കെപൊതിയാ തേങ്ങ കിട്ടിയപോലെ കുറച്ച് നേരം തട്ടിക്കളിച്ച് ഉപേക്ഷിക്കും. കടിച്ചിട്ടും മാന്തീട്ടും ഒന്നും കാര്യമില്ല. പല്ലും നഖവും പോയത് മിച്ചം. ഉരുക്ക് പാളികള്‍പോലെയാണ് പുറം കവചം. ആകെ പതം ഉള്ള അടിവയറും മുഖത്തിന്റെ കീഴ്ഭാഗവും ചുരുളലില്‍ ഉള്ളില്‍ ഒളിപ്പിച്ച് സുരക്ഷിതമാക്കീട്ടുണ്ടാകും. ശരീരത്തില്‍ ഇത്തരത്തില്‍ ശല്‍ക്കങ്ങള്‍ ഉള്ള ഏക സസ്തനി ഇനം ഈനാമ്പേച്ചിയാണ്.

pangolin
പെണ്‍ ഈനാമ്പേച്ചിയ്ക്ക് ആണിനേക്കള്‍ വലിപ്പം കുറവാണ്, അവയ്ക്ക് ഒരു ജോഡി മുലകള്‍ കൂടി ഉണ്ടാകും

പെറുക്കി തിന്നില്ല, തലയേക്കാള്‍ നീളമുള്ളനാവുകൊണ്ടാണ് തീറ്റ

pangolin
ചിതലരിച്ച കെട്ടിടത്തിൽ ഇരതേടുന്ന ഈനാമ്പേച്ചി

ഏകാന്ത ജീവിതം നയിക്കുന്നവരും നാണംകുണുങ്ങികളും രാത്രിസഞ്ചാരികളും ആണ് ഇവര്‍. ഒരു മീറ്ററിനടുത്ത് നീളവും പത്ത് പതിനഞ്ച് കിലോ ഭാരവുമുണ്ടാകും ഒരു ഈനാമ്പേച്ചിക്ക്. പെണ്‍ ഈനാമ്പേച്ചിയ്ക്ക് ആണിനേക്കള്‍ വലിപ്പം കുറവാണ്, അവയ്ക്ക് ഒരു ജോഡി മുലകള്‍ കൂടി ഉണ്ടാകും. കോണ്‍ രൂപത്തിലുള്ള നീണ്ട തലയും കുഞ്ഞ് കണ്ണുകളുമാണുണ്ടാകുക. മുങ്കാലുകളില്‍ പല വലിപ്പത്തിലുള്ള, ഉറപ്പും മൂര്‍ച്ചയും ഉള്ള മൂന്ന് നീളന്‍ നഖങ്ങളുണ്ടാകും. മുങ്കാലുകളും പിങ്കാലുകളും രൂപത്തിലും സ്വഭാവത്തിലും ഉപയോഗത്തിലും വ്യത്യാസമുള്ളവയാണ്. ചെറിയ മൂര്‍ച്ച കുറഞ്ഞ നഖങ്ങളുള്ളതും അടിഭാഗത്ത് തടിച്ച തൊലിയുള്ളതുമാണ് പിന്‍കാലുകള്‍. മുങ്കാലുകളിലെ കൂര്‍ത്ത ഉഗ്രന്‍ നഖങ്ങള്‍ കൊണ്ട് ഉറപ്പുള്ള ചിതല്‍ പുറ്റുകളും ഉറുമ്പില്‍ മാളങ്ങളും മരത്തടികളും കുത്തി മറിച്ചും മാന്തിപ്പൊളിച്ചും ഒപ്പംപിങ്കാലുകള്‍ കൊണ്ട് മണ്ണ് പിറകോട്ട് തെറിപ്പിച്ചും ഇവര്‍ ഇരതേടും. അരിമണി വണ്ണമുള്ള ചിതലുകളെയും ഉറുമ്പുകളെയും എത്ര തിന്നണം ഇതിന്റെ വയര്‍ ഒന്ന് നിറയാന്‍ എന്ന് നമ്മള്‍ അമ്പരക്കും. വിരലുകൊണ്ട് പെറുക്കി തിന്നാനൊന്നും കഴിയില്ല. തലയേക്കാള്‍ നീളമുള്ള നാവുകൊണ്ടാണ് തീറ്റ.

pangolin
By Shukran888 - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=80616668

ഒരു വര്‍ഷം അകത്താക്കുന്നത് 10 കോടി ചിതലുകളെ

പശയുള്ള നീളന്‍ നാവ് മാളങ്ങളുടെ ഉള്ളിലേക്കും വിടവുകളിലേക്കും നൂഴ്ത്തിക്കയറ്റി അതിലെ പശയില്‍ ഒട്ടിപ്പിടിപ്പിച്ച് ചിതലിനേയും ഉറുമ്പിനേയും വലിച്ച് അകത്താക്കുന്ന ശീലക്കാരാണ്. ചിലതരം വണ്ടുകളേയും പാറ്റകളേയും തിന്നാന്‍ ഇഷ്ടമാണ്. ഉറുമ്പുകളുടേയും അതുപോലുള്ള തീറ്റകളുടേയും ജീവന്മരണ പോരാട്ടത്തിനിടയില്‍ അവര്‍ക്ക് കടിക്കാന്‍ കിട്ടുന്ന ഏക മൃദുല സ്ഥലം ഇവരുടെ കണ്ണാണല്ലോ. അത്തരം കടികള്‍ തടയാനുള്ള കണ്‍പോളകള്‍ ഇവര്‍ക്ക് ഉണ്ട്. വായില്‍ പല്ലില്ലാത്തതിനാല്‍ ചവയ്ക്കാതെ നേരെ വയറ്റിലേക്കാണ് ഭക്ഷണം എത്തുക. നാവില്‍ പറ്റിയ ചെറിയ ചരല്‍ കല്ലുകളും മണ്ണും മണലും സസ്യഭാഗങ്ങളും ഒക്കെ വയറ്റില്‍ എത്തും. വയറിലെ ശക്തമായ മസിലുകള്‍ മണലും കല്ലും ഒക്കെ കൂട്ടി ഉരച്ച് അരച്ച് ഭക്ഷണം നന്നായി ദഹിപ്പിക്കും . രാത്രിഞ്ചരന്മാരായ ഇവര്‍ക്ക് നല്ല ഘ്രാണശക്തിയുണ്ട്. അതിനാല്‍ മണ്ണിനടിയിലെ ചിതല്‍, ഉറുമ്പ് കൂടുകള്‍ മണത്ത് കണ്ട് പിടിക്കാന്‍ ഒരു വിഷമവും ഇല്ല. കുറ്റിച്ചെടികളുടെ മുകളില്‍ കൂട് കൂട്ടുന്ന പുളിയുറുമ്പുകളേയും ഇവര്‍ വെറുതെ വിടുകയില്ല. പകല്‍ മണ്ണില്‍ മാളങ്ങളുണ്ടാക്കി അതില്‍ഒളിച്ച് കഴിയുകയാണ് ശീലം. ഒരു വര്‍ഷം കൊണ്ട് 100 ദശലക്ഷം ചിതലുകളെ വരെ ഇവര്‍ തിന്നും എന്നതിനാല്‍ , ചിതലുകളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് ഉള്ളവരാണ് ഈനാമ്പേച്ചികള്‍.

ഔഷധത്തിനായുള്ള വേട്ടയാടല്‍

ഈനാമ്പേച്ചിയെ മാംസത്തിനായും ഇവയുടെ കവച ശല്‍ക്കങ്ങള്‍ക്കും തൊലിക്കും വേണ്ടി വ്യാപകമായി വേട്ടയാടുന്നുണ്ട്. വളരെ പണ്ടു മുതലേ ചൈനക്കാര്‍ ലൈംഗീക ഉത്തേജക ഔഷധം എന്ന വിശ്വാസത്തിലാണ് ഇതിനെ പ്രധാനമായും കൊന്നു തിന്നുന്നത്. ഇവയുടെ ശല്‍ക്കങ്ങള്‍ക്കും ആ കഴിവ് ഉണ്ടെന്നാണ് തെറ്റായ വിശ്വാസം . പക്ഷെ അത്തരത്തില്‍ ഇവയ്ക്ക് ഔഷധ ഗുണമുള്ളതായി ഒരു തെളിവും ഇല്ല. ഇവയുടെ തൊലി ഉപയോഗിച്ച് ഷൂകളും ബാഗുകളും ഉണ്ടാക്കാന്‍ വേണ്ടി പോലും ഇവയെ കൊല്ലുന്നുണ്ട്. ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് നടക്കുന്ന സസ്തനി മൃഗം ഇതാണ്.

pangolin
വിവിധ ആവശ്യങ്ങൾക്കായി അനധികൃതമായി വേട്ടയാടിയ ഇനാമ്പേച്ചിയുടെ തൊലിയും ശൽക്കങ്ങളും | Getty images

പരമ്പരാഗത വൈദ്യത്തില്‍ ഇവയ്ക്ക് വന്‍ ശക്തിയുണ്ട് എന്ന ചൈനീസ് , വിയറ്റ്‌നാം വിശ്വാസം ആണ് ഇവരെ ലോകത്ത് ഏറ്റവും നിര്‍ഭാഗ്യവാന്മാരായ ജീവി ആക്കിയത്. 2019 ല്‍ മാത്രം ചൈനയിലേക്ക് 195000 ഈനാമ്പേച്ചികളെ അവയുടെ ശല്‍ക്കങ്ങള്‍ക്ക് വേണ്ടി കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. പാരമ്പര്യ ചികിത്സയില്‍ മരുന്നായി ഇവയുടെ കവച ശല്‍ക്കങ്ങള്‍ ഉപയോഗിക്കുന്നത് ചൈന നിരോധിച്ചുവെങ്കിലും ഇവയുടെ വേട്ടയും കള്ളക്കടത്തും ഇപ്പോഴും നിര്‍ബാധം തുടരുന്നുണ്ട്.

കൊറോണ വൈറസ് വാവലുകളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിയത് ഈനാമ്പേച്ചികളിലൂടെ ആണ് എന്ന് ആദ്യം കരുതപ്പെട്ടിരുന്നെങ്കിലും പൂര്‍ണ്ണമായ ജിനോം പരിശോധനയില്‍ ഇവയുടെ ഉള്ളിലെ വൈറസും മനുഷ്യരുടെ ഉള്ളിലെ വൈറസും തമ്മില്‍ അവയുടെ ആര്‍.എന്‍.എ യില്‍ 92% സാമ്യം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു. അതോടെ ആ തെറ്റിദ്ധാരണ മാറി. സാര്‍സ് രോഗം പടര്‍ന്ന കാലത്ത് മരപ്പട്ടികളിലൂടെ ആണ് ഇവ പരക്കുന്നത് എന്ന ഭീതിയേത്തുടര്‍ന്ന് വ്യാപകമായി അവയെ കൊന്നൊടുക്കിയിരുന്നത് പോലെഈനാമ്പേച്ചികളേയും ആളുകള്‍ കൊല്ലാന്‍ തുടങ്ങിയേനെ. എങ്കില്‍ ഇവയുടെ വംശം കുറ്റിയറ്റ് പോകാനും കൂടി കോവിഡ് ഒരു കാരണമാകുമായിരുന്നു.

content highlights: Specialities of pangolin

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented