പ്രസവിക്കും,വര്‍ഷങ്ങളോളം മുലയൂട്ടും,ഒറ്റക്കണ്ണ് മാത്രമടച്ച് ഉറങ്ങും; ഇമോഷണലായ,ബുദ്ധിയുള്ള ഡോള്‍ഫിന്‍


വിജയകുമാർ ബ്ലാത്തൂർ


Published:

Updated:


പന്ത്രണ്ട് മാസമാണ് ഗര്‍ഭകാലം. കുഞ്ഞുങ്ങളെ എടുത്ത് നടക്കുന്നില്ല എന്നേയുള്ളു. എപ്പോഴും കൂടെ തട്ടിയും മുട്ടിയും മുകളിലേക്ക് ശ്വാസം കഴിക്കാന്‍ ഉയര്‍ത്തിയും അമ്മ ശ്രദ്ധയോടെ മാസങ്ങള്‍ വളര്‍ത്തും

bandhukkal mithrangal

കുപ്പിമൂക്കൻ അഥവാ Bottlenose Dolphin | Photo: NASA, Public domain, via Wikimedia Commons

ഡോള്‍ഫിന്റെ 'സ്ഥിര മന്ദഹാസമുഖം' ആശയക്കുഴപ്പം ഉണ്ടാക്കുമെങ്കിലും അത് ഒരു മത്സ്യം ആണെന്നാണ് പലരും കരുതുന്നത്. കടലിലും നദികളിലും കുതിച്ച് നീന്തി മറിഞ്ഞ് കസര്‍ത്തുകള്‍ കാണിക്കുന്നത് പലപ്പോഴും കണ്ടിട്ടുള്ളതിനാലും ,അതിന്റെ ശരീര രൂപത്തിലെ മീന്‍സാമ്യവും ഒക്കെകൊണ്ട്- ഡോള്‍ഫിന്‍ വലിയൊരിനം മീന്‍ എന്ന് തന്നെ ഉറപ്പിച്ച് പോകും. നീലത്തിമിംഗിലവും ഡോള്‍ഫിനും സസ്തനികള്‍ ആണെന്നൊക്കെ പാഠപുസ്തകത്തില്‍ പഠിച്ചിട്ടുണ്ടെങ്കിലും അതത്ര മനസില്‍ കയറീട്ടില്ല പലര്‍ക്കും. 'ഡോള്‍ഫിന്‍' എന്ന് പേരിട്ടത് തന്നെ ഈ തെറ്റിദ്ധാരണ ഉള്ളതുകൊണ്ടാണ്. 'delphís' എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് dolphin എന്ന പദം ഉരുത്തിരിഞ്ഞത്. 'ഗര്‍ഭപാത്രമുള്ള മീന്‍' എന്നാണിതിനര്‍ത്ഥം. പ്രസവിക്കുന്ന ജീവിയാണെന്ന് പണ്ടുമുതലേ ആളുകള്‍ക്ക് അറിയാമായിരുന്നു. കടല്‍പ്പന്നി എന്നും ഇതിന് പേരുണ്ട്. മേല്‍-കീഴ് ചുണ്ടുകള്‍ യോജിക്കുന്നയിടത്തെ പ്രത്യേക ആകൃതി മൂലം ഡോള്‍ഫിന്‍ എപ്പഴും ചിരിച്ചുകൊണ്ടിരിക്കുന്നതുപോലെ തോന്നും. അതുകൊണ്ട് തന്നെ ഇവയോട് മനുഷ്യര്‍ക്ക് പ്രത്യേക ഇഷ്ടവും ഉണ്ടായിരുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp groupപൂജ്യം മുതല്‍ മുപ്പത് ഡിഗ്രി വരെ തണുപ്പും ചൂടും ഒക്കെയുള്ള ഒരു വിധം എല്ലാ സമുദ്രങ്ങളിലും ഇവര്‍ ഉണ്ട്. ശുദ്ധ ജലമൊഴുകുന്ന സിന്ധു ഗംഗാ നദികളില്‍ ജീവിക്കുന്ന ഡോള്‍ഫിന്‍ ഇനങ്ങളും ഉണ്ട്. Delphinidae കുടുംബക്കാരായ നാല്പതിലധികം ഇനം ഡോള്‍ഫിനുകള്‍ ലോകത്തെങ്ങുമായി ഉണ്ടെങ്കിലും ബോട്ടില്‍ നോസ് ഡോല്‍ഫിന്‍ എന്ന ഇനത്തേയാണ് എല്ലാവര്‍ക്കും വളരെ പരിചയം. ചിത്രങ്ങളിലും വീഡിയോകളിലും ഒക്കെ കണ്ട് കണ്ട് , ഡോള്‍ഫിന്‍ എന്നാല്‍ കുപ്പി മൂക്കന്‍ ഡോള്‍ഫിന്‍ എന്നായിട്ടുണ്ട് പൊതു ധാരണ. ഒന്നര മീറ്റര്‍ മാത്രം നീളമുള്ള popoto (Cephalorhynchus hectori maui)എന്ന ഇനം മുതല്‍ ഒന്‍പതര മീറ്റര്‍ വരെ നീളം വരുന്ന killer whale (Orcinus orca) വരെ കടലില്‍ ഉണ്ട്. (ചെറു തിമിംഗിലങ്ങളെ വേട്ടയാടി കൊല്ലുന്നവര്‍ എന്ന ഉദ്ദേശത്തില്‍ പണ്ട് നാവികര്‍ പ്രചരിപ്പിച്ച whale killer പ്രയോഗം ആണ് തലതിരിഞ്ഞ് killer whale എന്നായത്. അവര്‍ മനുഷ്യരെ ആക്രമിക്കുന്ന ഭീകരര്‍ ഒന്നുമല്ല. അവയും പാവം ഡോള്‍ഫിനുകള്‍ ആണ്.)

ഓർക്ക അഥവാ കില്ലർ വെയിൽ | By Robert Pittman - NOAA (http://www.afsc.noaa.gov/Quarterly/amj2005/divrptsNMML3.htm]), Public Domain, https://commons.wikimedia.org/w/index.php?curid=1433661

ഡോള്‍ഫിനുകളും മറ്റ് സസ്തനികളെപ്പോലെതന്നെ പ്രസവിച്ച് മുലയൂട്ടി കുഞ്ഞുങ്ങളെ വളര്‍ത്തുന്നവരാണ്. അതുപോലെ വെള്ളിത്തിനുള്ളില്‍ നിന്നും മത്സ്യങ്ങളെപ്പോലെ ചെകിളകളിലൂടെ ഓക്‌സിജന്‍ ഉള്ളില്‍ എടുക്കാന്‍ കഴിയുന്നവരല്ല. വായു ശ്വാസകോശത്തിലേക്ക് വലിച്ച് കയറ്റി ശ്വസിക്കുന്നവരാണ്. അതായത് വെള്ളത്തിന് മുകളില്‍ ഇടക്ക് വന്ന് ശ്വാസം ഏടുത്താണ് മുങ്ങുന്നത്. Tursiops truncatus, Tursiops aduncus എന്നീ ഇനങ്ങളെയാണ് Bottlenose dolphins എന്ന് വിളിക്കുന്നത്. മേല്‍ചുണ്ടും കീഴ്ചുണ്ടും അല്‍പം നീണ്ട് മൂക്കുപോലെ തോന്നുന്നതിനാലാണ് കുപ്പിമൂക്കന്‍ എന്ന പേര് കിട്ടിയത്. പക്ഷെ ഇതല്ല അവരുടെ മൂക്ക്. ശ്വാസം കഴിക്കുന്ന ദ്വാരം ഉള്ളത് തലയുടെ നെറുകയില്‍ ആണ്. ഒരു അടപ്പ് കൊണ്ട് മൂടാന്‍ പറ്റുന്ന blowhole ആണ് തിമിംഗിലങ്ങളുടേതുപോലെ ഇവരുടെയും മൂക്ക്. അടപ്പ് ഉള്ളതിനാല്‍ വെള്ളത്തില്‍ മുങ്ങുമ്പോള്‍ ശ്വാസകോശത്തില്‍ വെള്ളം കയറാതെ അത് സഹായിക്കും. 5- 8 മിനിറ്റ് സമയം വെള്ളത്തില്‍ മുങ്ങി കഴിയാന്‍ പറ്റും എന്നത് മാത്രമല്ല, ചില ഇനങ്ങള്‍ക്ക്, ചില സമയങ്ങളില്‍ ഈ മുങ്ങിക്കഴിയല്‍ ഇരുപത് മിനുട്ട് വരെ ദീര്‍ഘിപ്പിക്കാനും കഴിയും. ഇവര്‍ക്ക് മണം അറിയാനുള്ള സ്വീകരണികള്‍ മൂക്കില്‍ ഇല്ലാത്തതിനാല്‍ ആ കഴിവ് ഇല്ലെന്നു തന്നെ പറയാം . മൂക്ക് എന്നത് നമ്മളെപ്പോലെ മണക്കാനുള്ളതും കൂടിയല്ല. വെറും ശ്വാസം കഴിക്കാനുള്ള ദ്വാരം മാത്രം. ഡോള്‍ഫിനുകള്‍ക്ക് വളരെ ആഴത്തില്‍ മുങ്ങാനുള്ള കഴിവുണ്ട്. ദേഹത്ത് ഉള്ള blubber എന്നു വിളിക്കുന്ന കൊഴുപ്പ് കവചം മൂലം തണുപ്പിനെ പ്രതിരോധിക്കാനും കഴിയും.

Also Read

നീന്തിത്തുടിച്ച് പിങ്ക് ഡോൾഫിനുകൾ; വീഡിയോയുടെ ...

BANDHUKAL MITHRANGAL

പ്ലാനിങ്ങും സംഘടനാ സംവിധാനവും, കുലത്തെ ...

സർവതും കരളുന്ന തുരപ്പനാണീ എലികൾ, ശപിക്കരുത്; ...

വെള്ളത്തിലെ മീനുകള്‍, സ്‌കിഡുകള്‍, കണവകള്‍, നീരാളികള്‍ തുടങ്ങി പലതരം ജീവികളെയാണ് ഇവര്‍ പ്രധാനമായും ഭക്ഷണമാക്കുന്നത്. കില്ലര്‍ വെയിലുകള്‍ - കൊലയാളി തിമിംഗിലങ്ങള്‍ എന്നു നമ്മള്‍ വിളിക്കുന്നവ സത്യത്തില്‍ ഓര്‍ക്ക വിഭാഗത്തിലുള്ള ഡോള്‍ഫിനുകള്‍ തന്നെയാണല്ലൊ. . അവയൊക്കെ വലിയ ജീവികളായ സ്രാവുകള്‍, പെന്‍ഗ്വിനുകള്‍, തുടങ്ങിയവയെ വരെ തീറ്റയാക്കും. സാമൂഹ്യ ജീവിതം ഇഷ്ടപ്പെടുന്നവരാണ് പൊതുവേ ഡോള്‍ഫിനുകള്‍. കൂട്ടമായി ഇരതേടുന്ന രീതിയും ഉണ്ട്. വായില്‍ ഇഷ്ടം പോലെ പല്ലുകള്‍ ഉണ്ടെങ്കിലും ചവച്ച് കഴിക്കുന്ന പരിപാടിയൊന്നും ഇല്ല. ഭക്ഷണം വിഴുങ്ങലാണ് ഇഷ്ടം. തീറ്റ , വലിയ മീനുകളാണെങ്കില്‍ തലഭാഗം ആണ് ആദ്യം അകത്താക്കുക. ശല്‍ക്കങ്ങളും മുള്ളും തൊണ്ടയില്‍ കുത്തി മുറിവേല്‍ക്കാതിരിക്കാനാണ് ഈ തീറ്റ ശ്രദ്ധ.

ആമസോണ്‍, ഒറീനോകോ നദികളിലായി കണ്ടുവരുന്ന പിങ്ക് ഡോൾഫിനുകൾ

വവ്വാലുകളേപ്പോലെ എക്കോലൊക്കേഷന്‍ രീതി ആണ് ഇവര്‍ ഇരകളെ കണ്ടെത്താനും മറ്റും ഉപയോഗിക്കുന്നത്.

മനുഷ്യരെയും ആള്‍ക്കുരങ്ങുകളെയും പോലെ കണ്ണാടിയില്‍ കാണുന്നത് സ്വന്തം പ്രതിബിംബമാണെന്ന് തിരിച്ചറിയാനുള്ള കഴിവ് ഇവര്‍ക്ക് ഉണ്ട്. ഉയര്‍ന്ന ബുദ്ധിശക്തി പ്രകടിപ്പിക്കുന്ന ഇവര്‍ പരിക്കേറ്റ മറ്റ് ഡോള്‍ഫിനുകളെ രക്ഷിക്കുന്നതു കൂടാതെ കടലില്‍ അപകടത്തില്‍ പെട്ട മനുഷ്യരേയും രക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പരിശീലനം ലഭിച്ചവ ട്രെയ്‌നറുടെ ആംഗ്യങ്ങള്‍ക്ക് അനുസരിച്ച് പല വിക്രിയകളും കാണിക്കുകയും ചെയ്യും. അതിനാല്‍ പല വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഇവരുടെ ഷോകള്‍ ഉണ്ടാവാറുണ്ട്.

ഉറക്ക സമയത്ത് തലച്ചോറിന്റെ ഒരു അര്‍ദ്ധഗോളം ഭാഗം മാത്രം ഷട്ട്ഡൗണ്‍ ചെയ്ത് പാതിയുറക്കം നടത്താന്‍ ഇവര്‍ക്ക് കഴിവുണ്ട്. ആ സമയം വിപരീത ഭാഗത്തെ കണ്ണ് മാത്രം അടയുകയും ചെയ്യും. ഒരു കണ്ണടച്ചുള്ള അര്‍ദ്ധ നിദ്ര. മതികെട്ട് ഉറങ്ങിപ്പോയാല്‍ ശ്വാസം കഴിക്കല്‍ അവതാളത്തിലാവും. കൂടാതെ വലിയ ഇരപിടിയന്മാരുടെ വായിലാവുകയും ചെയ്യും. അതില്‍ നിന്നും രക്ഷപ്പെടാനാണ് പരിണാമപരമായി ഇത്തരം പാതിയുറക്കകഴിവ് ഇവരില്‍ വികസിച്ചത്. ഒരു ദിവസം മാറിമാറി നാലു മണിക്കൂര്‍ വെച്ച് കണ്ണുകള്‍ അടച്ച് എട്ടു മണിക്കൂറോളം ഉറങ്ങും. പലതരം ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ക്ക് കഴിവുണ്ട്. ആശയവിനിമയത്തിന് ഇത്തരം ശബ്ദങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വെള്ളത്തിനുള്ളിലും പുറത്തും വളരെ സൂക്ഷ്മമായി ശബ്ദങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് ഇവര്‍ക്ക് ഉണ്ട്. വവ്വാലുകളേപ്പോലെ എക്കോലൊക്കേഷന്‍ രീതി ആണ് ഇവര്‍ ഇരകളെ കണ്ടെത്താനും മറ്റും ഉപയോഗിക്കുന്നത്. കടലിനടിയിലെ അവസ്ഥകളൊക്കെ ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞ് 'കാണുന്ന'പരിപാടി. കണ്ണിലും പ്രധാന സഹായം കേള്‍വിയാണ് എന്നു പറയാം. അതിനാല്‍ കാഴ്ചശക്തി ഇല്ലാത്തവപോലും അതിജീവിയ്ക്കും.

പരിശീലനം ലഭിച്ച് ഡോൾഫിനുകളിലൊന്ന് Noah Wulf, CC BY-SA 4.0 <https://creativecommons.org/licenses/by-sa/4.0>, via Wikimedia Commons

പ്രസവം വളരെ വ്യത്യസ്തം ആണിവരുടേത്. മറ്റ് സസ്തനികളില്‍ ഭൂരിഭാഗവും പ്രസവിക്കുമ്പോള്‍ കുഞ്ഞിന്റെ തലയാണ് ആദ്യം പുറത്തേക്ക് വരിക. എന്നാല്‍ ഡോള്‍ഫിന്‍ പ്രസവിക്കുമ്പോള്‍ കുഞ്ഞിന്റെ വാല്‍ ഭാഗം ആണ് പുറത്തേക്ക് വരിക. ഉടന്‍ തന്നെ അമ്മ കുഞ്ഞിനെ തള്ളി മുകളിലേക്ക് കൊണ്ടുവന്ന് ശ്വാസം എടുപ്പിക്കും. പ്രസവ സമയത്ത് മറ്റ് ഡോള്‍ഫിനുകളും ഗര്‍ഭിണിയുടെ പ്രസവം എടുക്കാന്‍ മിഡ്‌വൈഫിനെ പോലെ സഹായിക്കും. ജനനേന്ദ്രിയത്തിന് ഇരുഭാഗവുമായി നീളത്തിലുള്ള രണ്ട് കീറുകള്‍ക്ക് അകത്താണ് പെണ്‍ ഡോള്‍ഫിനിന്റെ മുലകള്‍ ഉള്ളത്. കുഞ്ഞ് പാല്‍കുടിക്കാനായി മുട്ടിക്കളിക്കുമ്പോള്‍ ഈ വിള്ളലുകള്‍ അകന്ന് മുലക്കണ്ണ് വ്യക്തമാകും. കുഞ്ഞ് നാവ് ചുഴറ്റി ഡ ആകൃതിയില്‍ കുഴല്‍ പോലെ ആക്കി ആണ് പാല്‍ കുടിക്കുക. വെള്ളത്തിനുള്ളില്‍ നിന്നും പാല്‍ ചുരത്തുമ്പോള്‍ അത് നഷ്ടമാകാനുള്ള സാധ്യതയുള്ളതിനാല്‍ വളരെ കൊഴുത്ത രൂപത്തില്‍ ഉള്ള പാല്‍ കുഞ്ഞിന്റെ വായിലേക്ക് നേരെ ചീറ്റിനല്‍കുകയാണ് ചെയ്യുക. അധിക സമയം പാലുകുടിച്ചുകൊണ്ടിരുന്നാല്‍ ശ്വാസം മുട്ടും എന്നതിനാല്‍ കുഞ്ഞ് ഇത്തിരി നിമിഷം കഴിയുമ്പോഴൊക്കെ മുകളില്‍ തല ഉയര്‍ത്തി ശ്വാസം എടുത്ത് വീണ്ടും മുങ്ങിയാണ് പാല്‍ കുടിക്കുക. മാസങ്ങള്‍, ചിലപ്പോള്‍ വര്‍ഷങ്ങളോളം കുഞ്ഞിന് അമ്മ പാല്‍ നല്‍കും. ഒരു പ്രസവത്തില്‍ സാധാരണ ഒരു കുഞ്ഞ് മാത്രമേ ഉണ്ടാകുകയുള്ളു. പന്ത്രണ്ട് മാസമാണ് ഗര്‍ഭകാലം. കുഞ്ഞുങ്ങളെ എടുത്ത് നടക്കുന്നില്ല എന്നേയുള്ളു. എപ്പോഴും കൂടെ തട്ടിയും മുട്ടിയും മുകളിലേക്ക് ശ്വാസം കഴിക്കാന്‍ ഉയര്‍ത്തിയും അമ്മ ശ്രദ്ധയോടെ മാസങ്ങള്‍ വളര്‍ത്തും. അമ്മ സ്‌നേഹികളായ പെണ്മക്കള്‍ ചിലപ്പോള്‍ അവരുടെ മക്കളെ വളര്‍ത്താനായും തിരിച്ച് വന്ന് അമ്മയുടെ കൂടെ കഴിയാറുണ്ട് .

Photo : dolphin Quest Youtube">
ഡോൾഫിന്റെ പ്രസവ സമയത്ത് ആദ്യം പുറത്ത് വരുന്നത് വാൽ ഭാഗമാണ്. തലയല്ല.| Photo : dolphin Quest Youtube

മനുഷ്യരുടെ വേട്ടയാടല്‍, കടലിലെ ശബ്ദമാലിന്യം, എണ്ണക്കപ്പലുകളില്‍ നിന്നും മറ്റും ഉള്ള അഴുക്കുകള്‍ തുടങ്ങിയ പല കാരണങ്ങളാല്‍ ഡോള്‍ഫിനുകള്‍ അതിജീവന പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. നാല്പതു മുതല്‍ അറുപത് വയസുവരെ ഇവയ്ക്ക് ആയുസുണ്ടെങ്കിലും പലതും അതിനു മുമ്പേ തന്നെ ചത്തുപോകുന്നുണ്ട്. മനുഷ്യരേപ്പോലെ, മനുഷ്യക്കുരങ്ങുകളെപോലെ ഇമോഷനുകളും സ്വത്വബോധവും ഒക്കെ ഉള്ള ഇവരെ വെറും 'മൃഗമായി' മാത്രം കാണുന്നതിനു പകരം കുറേക്കൂടി മനുഷത്വം അവര്‍ അര്‍ഹിക്കുന്നുണ്ട്.

Content Highlights: Incredible life of Dolphin; bandhukkal Mithrangal by vijayakumar blathur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented