പ്ലാനിങ്ങും സംഘടനാ സംവിധാനവും, കുലത്തെ രക്ഷിക്കാൻ സ്വയം ചാവേറാവൽ; വെറും ഉറമ്പെന്ന് പറയാൻ വരട്ടെ


വിജയകുമാർ ബ്ലാത്തൂർമധുരത്തേന്‍ലഭിക്കാന്‍ ഇവര്‍ അഫിഡുകള്‍ എന്ന കുഞ്ഞ് പ്രാണികളെ ആണ് പ്രധാനമായും  ആശ്രയിക്കുന്നത്. മരനീരൂറ്റിക്കുടിക്കുന്ന അഫിഡുകളുടെ  കോളനികള്‍ക്കടുത്ത് ഇവരും തഞ്ചിനില്‍ക്കും. ഉറുമ്പുകള്‍ അഫിഡുകളെ ഉപദ്രവിക്കില്ല. ആന്റിനകള്‍ കൊണ്ട് പതുക്കെ അഫിഡുകളെ ഉരുമ്മി ഉത്തേജിപ്പിച്ച് മധുരദ്രവം ചുരത്തിപ്പിക്കും.

BANDHUKAL MITHRANGAL

കാർപന്റർ ഉറുമ്പുകൾ | By Muhammad Mahdi Karim - Own work, GFDL 1.2, https://commons.wikimedia.org/w/index.php?curid=8109474

രം കൊണ്ട് പണിത ഫര്‍ണിച്ചറുകളും കട്ടിലകളും തുരന്ന് തിന്ന് നശിപ്പിക്കുമെന്ന് ചിതലുകൾ മാത്രമാണ് എന്നാണ് പൊതുവായ ചിന്ത. എന്നാല്‍ അൽപം നനവും പഴക്കവും കേടും ഉള്ള മരത്തില്‍ ഉള്ളുഭാഗം ചവച്ച് നുറുക്കി തുപ്പി വഴികളും ഗുഹകളും നീളന്‍ മുറികളും ഒക്കെ ഉള്‍പ്പെടുന്ന ഉഗ്ര കോളനി ഗാലറികള്‍ ഉണ്ടാക്കി അതില്‍ ജീവിക്കുന്ന ഇനം ഉറുമ്പുകള്‍ ഉണ്ട്. കാര്‍പെന്റര്‍ ഉറുമ്പുകള്‍ എന്നാണിവര്‍ക്ക് പേര്. Camponotus ജനുസില്‍ പെട്ട ആയിരത്തിലധികം ഇനം ഉറുമ്പുകള്‍ ഈ വിഭാഗത്തില്‍ ഉണ്ട്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

നമ്മുടെ നാട്ടിലും ധാരാളം ഇനം ഉണ്ട്. ഇനിയും കണ്ടെത്താനും ഉണ്ട്. ചിതലുകളെപ്പോലെ തടി ഭക്ഷണമെന്ന വിധത്തില്‍ തിന്നുന്ന ശീലം ഇവര്‍ക്കില്ല. തീറ്റക്കാരല്ല, മരത്തിനുള്ളില്‍ ശില്‍പ്പവേലകള്‍ ചെയ്യുന്ന കലാകാരന്മാരായ പെരുംതച്ചന്മാര്‍ ആണ്. അതിനാല്‍ മനുഷ്യര്‍ക്ക് എട്ടിന്റെ പണികൊടുക്കുന്ന മഹാ ശല്യക്കാരും ഉപദ്രവകാരികളും ആണ് ഈ മരപ്പണിക്കാര്‍.

അവര്‍ ചിലപ്പോഴെങ്കിലും വീട് പണിയുന്നത് നമ്മള്‍ പണിത വീടിന്റെ മരം ഉപയോഗിച്ചാണ് എന്ന വ്യത്യാസം ഉണ്ടല്ലോ. വേഗം നനയാന്‍ സദ്ധ്യത കൂടുതലുള്ള ജാലകപ്പടികള്‍, മച്ചുകള്‍ തുടങ്ങിയ ഇടങ്ങള്‍ ഒക്കെ ഇഷ്ട സ്ഥലങ്ങളാണ്. അതേ സമയം കാട്ടില്‍ അടിഞ്ഞ വന്മരങ്ങള്‍ പോലും ജീര്‍ണ്ണിച്ച് മണ്ണായി മാറാന്‍ ഇവരുടെ തുരപ്പ് സഹായിക്കുന്നുണ്ട് താനും. ഇവര്‍ ഉള്ളില്‍ പണിയെടുത്ത് നുറുക്കി ചവച്ച് പുറത്ത് തള്ളിയിരിക്കുന്നത് ചില മരങ്ങളുടെ ചുവടില്‍ കാണാം. മില്ലില്‍ നിന്നും അറക്കപ്പൊടി പുറത്തിട്ടതുപോലെ കൂനകൂട്ടിയിട്ടിട്ടുണ്ടാകും .

മാളം പണിയാനായി മരം തുരന്ന നിലയിൽ |
By NaCl58 - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=69995488

മണ്ണിനടിയിലൂടെഅനവധി ശാഖകളും ഉപ ശാഖകളും ഉള്ള മഹാ സാമ്രാജ്യം പണിയുന്ന ഇനങ്ങളും ഇവരിലുണ്ട്. സാമൂഹ്യ ജീവിതം നയിക്കുന്ന ഇവരുടെ കോളനിയിലും മുട്ടയിട്ട് കോളനി വളര്‍ത്തുന്ന രാജ്ഞികളും ജോലിക്കാരികളായ പതിനായിരക്കണക്കിന് അംഗങ്ങളും ഉണ്ടാവും. പ്രധാന കേന്ദ്രം കൂടാതെ അതിനോട് അനുബന്ധിച്ച് ചെറിയ സാറ്റലൈറ്റ് കോളനികളും ഉണ്ട്. കൂട്ടിലെ പല വിഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച്‌ കൊണ്ട് ജോലിക്കാര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ സഞ്ചരിക്കാനുള്ള യാത്രാവഴിച്ചാലുകള്‍ മരത്തിനുള്ളില്‍ നീളത്തില്‍ ഉണ്ടാക്കീട്ടുണ്ടാകും.

മരം തുറന്ന ചവച്ചു തുപ്പി, സഞ്ചരിക്കാനായി നീളം വഴിയുണ്ടാക്കിയ കാർപന്റർ ഉറുമ്പുകൾ |
By Nwbeeson - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=42062834

ഭക്ഷ്യലഭ്യത ഉറപ്പ് വരുത്താന്‍, ഭക്ഷണത്തിന്റെ സ്രോതസിലേക്ക് തുറക്കുന്ന വിധം ആകും മാളങ്ങളുടെ അവസാനം. തീറ്റയുടെ അടുത്ത് തന്നെ സബ് കോളനി കേന്ദ്രം സ്ഥാപിച്ച് വളരെ കൃത്യതയോടെ വേഗത്തില്‍ തീറ്റ സ്വന്തമാക്കാന്‍ ഇവര്‍ക്ക് കഴിവുണ്ട്. ഏറ്റവും എളുപ്പമുള്ള, ദൂരം കുറഞ്ഞ വഴി ഇവര്‍ കണ്ടെത്തും, സംശയങ്ങളില്ലാത്ത യാത്രയായതിനാല്‍ ജോലിക്കാര്‍ക്ക് കോളനിയിലേക്ക് തീറ്റ വേഗം എത്തിക്കാന്‍ കഴിയും. മറ്റ് ഇനം ഉറുമ്പുകളോ, വേറെ ഭക്ഷണാര്‍ത്ഥികളോ ഉണ്ടായാലും അവരെല്ലാം തിരിഞ്ഞ്കളിച്ചും ചുറ്റിക്കറങ്ങിയും ഭക്ഷണം പങ്കുപറ്റികൊണ്ടുപോയാലും ചെറിയ അളവേ നഷ്ടമാകൂ. ഭൂരിഭാഗവും ഇവര്‍ തന്നെ സ്വന്തമാക്കും. സംഘടനാസംവിധാനവും പ്ലാനിങ്ങും ഭക്ഷണ മത്സരത്തില്‍ ഇവരെ സഹായിക്കുന്നുണ്ട്.

തേനിനായി അഫിഡുകളെ ആശ്രയിക്കുന്ന കാർപന്റർ ഉറുമ്പുകൾ |
Judy Gallagher, CC BY 2.0 <https://creativecommons.org/licenses/by/2.0>, via Wikimedia Commons

പ്രോട്ടീനുകളും കാര്‍ബോ ഹൈഡ്രേറ്റും ഇവരുടെ ഭക്ഷണത്തിലെ പ്രധാന ഭാഗം ആണ്. മധുരത്തേന്‍ലഭിക്കാന്‍ ഇവര്‍ അഫിഡുകള്‍ എന്ന കുഞ്ഞ് പ്രാണികളെ ആണ് പ്രധാനമായും ആശ്രയിക്കുന്നത്. മരനീരൂറ്റിക്കുടിക്കുന്ന അഫിഡുകളുടെ കോളനികള്‍ക്കടുത്ത് ഇവരും തഞ്ചിനില്‍ക്കും. ഉറുമ്പുകള്‍ അഫിഡുകളെ ഉപദ്രവിക്കില്ല. ആന്റിനകള്‍ കൊണ്ട് പതുക്കെ അഫിഡുകളെ ഉരുമ്മി ഉത്തേജിപ്പിച്ച് മധുരദ്രവം ചുരത്തിപ്പിക്കും. മനുഷ്യര്‍ പാല്‍ കുടിക്കാനായി പശുവിനെ വളര്‍ത്തുന്നതുപോലെ ഇവര്‍ അഫിഡുകളെ വളര്‍ത്തുകയും പരിപാലിക്കുകയും ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ക്ഷീരകര്‍ഷകരെപ്പോലെ ഇവരെ തെളിച്ച് കൊണ്ടുപോയി നല്ലവണ്ണം നീരുകിട്ടുന്ന കൊമ്പുകളില്‍ കൊണ്ടാക്കും. അതിനാല്‍ അഫിഡുകള്‍ ധാരാളം ഉള്ള മരങ്ങള്‍ക്കടുത്താവും ഇവരുടെ കോളനികളുടെ വാതായനം തുറക്കുക. പലതരം ആഫിഡുകളെയും മധുരത്തേനിനായി ഇവര്‍ ആശ്രയിക്കാറുണ്ടെങ്കിലും, ഒരോതരം സ്പീഷിസുകള്‍ക്കും ചില പ്രത്യേക ഇനങ്ങളോട് കൂടുതല്‍ താത്പര്യം ഉള്ളതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഫിഡുകളെ ഇവര്‍ സംരക്ഷിക്കുമെന്നതിനാല്‍ കൃഷിക്കാരുടെ ശത്രുക്കളാണുതാനും.

Also Read

ചതിയനും സൂത്രശാലിയുമാണെന്ന് കഥ; കുറുക്കൻ ...

വൃത്തിയിൽ മുന്നിൽ, അപാര ബുദ്ധി, പക്ഷേ വെറുപ്പാണ് ...

എന്തുകൊണ്ടായിരിക്കാം വവ്വാലുകൾ ശീർഷാസനത്തിൽ ...

സ്വന്തം വാൽ തിന്നും, കുഞ്ഞുങ്ങൾക്ക് മലം ...

മയിലും ഒരുതരം കോഴിയാണ്, കാല്പനിക ഏമ്പക്കം ...

BANDHUKAL MITHRANGAL

മനുഷ്യകോശങ്ങൾ ജ്യൂസാക്കി വലിച്ച് കുടിക്കും,ചോരകുടിച്ച് ...

ബന്ധുക്കൾ മിത്രങ്ങൾ

ഗുഹാകാലം മുതൽ നമുക്കൊപ്പം താമസിച്ചവർ, മൂത്രമൊഴിക്കില്ല, ...

'വാൾ' വീശും, തൊന്തരവെങ്കിൽ ചുരുണ്ട് പന്തുപോലെ, ...

BANDHUKAL MITHRANGAL

നാട്ടിൽ നമ്മൾ കാണുന്നതെല്ലാം കാട്ടണ്ണാൻ, ...

പിടികൂടിയ തേനീച്ചയെ ശാപ്പാടിനായി കോളനിയിലേക്ക് കൊണ്ടു പോകുന്നു |

ശുചീകരണക്കാരും ആണ് കാർപെന്റർ ഉറുമ്പുകൾ

ജീവനുള്ള ഇരകളെ പിടിക്കാന്‍ സമര്‍ത്ഥരാണെന്നതുപോലെ ചത്തവയെ തിന്നു തീര്‍ക്കുന്ന ശുചീകരണക്കാരും ആണ് കാര്‍പെന്റര്‍ ഉറുമ്പുകള്‍. രാത്രിയാണ് ഇരതേടല്‍. അവിടെയും ഇവിടെയും ചത്ത് വീണുകിടക്കുന്ന പ്രാണി ശരീരങ്ങള്‍ ശേഖരിക്കലാണിവരുടെ പ്രധാന ഭക്ഷണാന്വേഷണം. അങ്ങിനെ ഒന്നു കണ്ട് കിട്ടിയാല്‍ ജോലിക്കാരി ഉറുമ്പുകള്‍ വളഞ്ഞ് കൂടി ആ പ്രാണിയുടെ ഉള്ളിലെ ദ്രവം മുഴുവന്‍ ജ്യൂസാക്കി വലിച്ചെടുത്ത് കൂട്ടിലേക്ക് കൊണ്ടുപോകും. കൈറ്റിന്‍ കൊണ്ടുണ്ടാക്കിയ പുറം കവച അവശിഷ്ടം മാത്രം ബാക്കിയുണ്ടാകും. അപൂര്‍വ്വമായി ഇരയുടെ തലയും കൂടി തണ്ണിമത്തന്‍ താങ്ങിപ്പിടിച്ച് കൊണ്ടുവരും പോലെ ഇവര്‍ കൂട്ടില്‍ കൊണ്ടുവരും . എന്നിട്ട് അതിനുള്ളിലെ ദ്രവം കൂടി വലിച്ചെടുക്കും. എവിടെയെങ്കിലും തീറ്റ കണ്ടാല്‍ ജോലിക്കാര്‍ ഉടന്‍ കൂട്ടിലെ മറ്റുള്ളവരെ വിവരം അറിയിക്കും. ഫിറമോണ്‍ രാസ സിഗ്‌നലുകള്‍ ഉപയോഗിച്ച് മാര്‍ക്ക് ചെയ്ത് കൂട്ടില്‍ നിന്ന് ഭക്ഷണ സ്ഥലത്തേക്ക് ഏറ്റവും എളുപ്പമുള്ള വഴി അടയാളപ്പെടുത്തുകയാണ് ആദ്യം ചെയ്യുക. . ആദ്യം കുറച്ച്‌പേര്‍ ഇത് പിന്തുടര്‍ന്ന് ഒരു ഉറുമ്പ് ചാല്‍ ഉണ്ടാക്കും. പതുക്കെ പതുക്കെ അതില്‍ അംഗങ്ങള്‍ കൂടും. അവസാനം നൂറുകണക്കിന് പേര്‍ അങ്ങോട്ടും ഇങ്ങോട്ടും ധൃതിയില്‍ വഴിമാറാതെ നടക്കുന്ന ഒരു ട്രാക്ക് ആയി മാറും.

ജോലിക്കാരായ കാർപെന്റർ ഉറുമ്പുകൾ |
By Muhammad Mahdi Karim - Own work, GFDL 1.2, https://commons.wikimedia.org/w/index.php?curid=16723117

ബോംബുറുമ്പ്

മലേഷ്യയിലും ബ്രൂണൈയിലും ഒക്കെയുള്ള Colobopsis saundersi, ( Camponotus saundersi) എന്ന ഇനം കാര്‍പെന്റര്‍ ഉറുമ്പുകള്‍ ചാവേറുകളായി പൊട്ടിത്തെറിച്ച് നാശം വരുത്താന്‍ കഴിവുള്ളവരാണ്.

സ്വന്തം കോളനിയുടെ രക്ഷക്കായി അവസാനത്തെ, ഏറ്റവും കടുത്ത പ്രതിരോധ ആക്രമണമാണ് ഈ ആത്മഹത്യാസ്‌ഫോടനം

ഇവരുടെ താടിയിലെ ഗ്രന്ഥി മറ്റ് ഉറുമ്പുകളേ അപേക്ഷിച്ച് പലമടങ്ങ് വലിപ്പം കൂടിയതാണ്. ഈ ഗ്രന്ഥി ശരീരത്തിന്റെ മൊത്തം ഭാഗത്തേക്കും നീണ്ട് വളര്‍ന്നിട്ടുണ്ടാകും. ഇതില്‍ ഒട്ടിപ്പിടിക്കുന്ന വിഷാംശം ആണ് ഉത്പാദിപ്പിക്കുക. Autothysis എന്നാണ് ഇത്തരം പൊട്ടിത്തെറി മരണങ്ങള്‍ക്ക് പറയുക. സ്വന്തം കോളനിയുടെ ടെറിട്ടറിയില്‍ കടന്നുകയറുന്ന മറ്റ് കോളനിക്കാരേയും , പുളിയുറുമ്പുകള്‍ പോലുള്ള മറ്റ് സ്പീഷിസ് ഉറുമ്പുകള്‍ , ചിലന്തികള്‍ തുടങ്ങിയവയേയും തടയാനും കൊല്ലാനും ഓടിച്ച് വിടാനും ആണ് ഈ ചാവേര്‍ ആക്രമണം. ഇവയുടെ തലഭാഗാം പിളര്‍ന്ന് ഗ്ലൂപോലുള്ള ദ്രവം ചുറ്റും തെറിപ്പിച്ച് ചാവും. ഈ വിഷപ്പശ ദേഹത്ത് ആയ ശത്രുക്കള്‍ പിന്നെ ചലിക്കാനാകാതെ കുരുങ്ങും. സ്വയം ഇല്ലാതായാലും കോളനിയുടെ നിലനില്‍പ്പിന് ഈ മരണം ഗുണം ചെയ്യും.

സ്വയം പൊട്ടിത്തെറിക്കുന്ന ചാവേറുകളായ കാർപന്റർ ഉറുമ്പുകൾ |
By The photographer and www.AntWeb.org, CC BY 4.0, https://commons.wikimedia.org/w/index.php?curid=8110318

പൂപ്പല്‍ ചതി

മരം തുരപ്പന്മാരായ കാര്‍പെന്റര്‍ ഉറുമ്പുകളിലെ ചില ഇനങ്ങളെ ചതിക്കുന്ന പൂപ്പലുകള്‍ ഉണ്ട് . ഒഫിയോകോര്‍ഡിസെപ്‌സ് ലാറ്ററാലിസ് (Ophiocordyceps unilateralis ) പോലുള്ള പൂപ്പലുകള്‍ അവയുടെ പ്രത്യുത്പാദനത്തിനായി ഉറുമ്പുകളെ സമര്‍ത്ഥമായി ഉപയോഗിക്കുന്നവരാണ്. കാമ്പോനോട്ടസ് ലിയോനാര്‍ഡി (Camponotus leonardi) പോലുള്ള ഉറുമ്പുകളാണ് ഇത്തരത്തില്‍ ചതിയില്‍ പെടുന്നവ. ഒഫിയോകോര്‍ഡിസെപ്‌സ് പൂപ്പലുകളുടെ വിത്തുകളായ പൊടിപോലുള്ള സ്‌പോറുകള്‍ കാറ്റില്‍ പറന്ന് ഈ ഉറുമ്പുകളുടെ ദേഹത്ത് അബദ്ധത്തില്‍ പറ്റിയാല്‍ മതി , ഉറുമ്പ് കുടുങ്ങി എന്ന് പറയാം. ദേഹത്ത്ഇത്തിരിപ്പോന്ന പൊടി വിത്ത്പറ്റിയത് ഒന്നും അറിയാതെ, മഹാദുരന്തം തന്നെ പിടികൂടിക്കഴിഞ്ഞു എന്ന കാര്യം ഒന്നും അറിയാതെ, കോളനിയിലേക്ക് ഭക്ഷണം എത്തിക്കല്‍ മുതലുള്ള പണികള്‍ ചെയ്ത് അതങ്ങിനെ കഴിയുകയാവും . അനുകൂല സ്ഥലങ്ങളില്‍ വീണ ഫംഗസ് സ്‌പോറുകള്‍ വളരാന്‍ അധികം സമയം വേണ്ട. കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ അവ പൊട്ടി മുളക്കുകയും വിത്തില്‍ നിന്നും ചെറിയ പൂപ്പല്‍ നാരുകള്‍ (Hyphae) റൊട്ടിയുടെ പുറത്തൊക്കെ പടരും പോലെ ഉറുമ്പിന്റെ പുറത്ത് മുഴുവന്‍ പടരുകയും ചെയ്യും. അതിനു ശേഷം ഈ ചെരുനാരുകള്‍ കാമ്പോനോട്ടസ് ഉറുമ്പിന്റെ പുറംകവചം (Exoskeleton) തുളച്ച് ശരീരത്തിന് അകത്ത് കയറി അവിടെ വളരാന്‍ തുടങ്ങും. ഈ നേരമത്രയും ഒന്നുമറിയാതെ പാവം ഉറുമ്പ് ഓടിനടന്ന് പണികള്‍ ചെയ്യുകയാവും. പൂപ്പല്‍ നാരുകള്‍ ഉള്ളില്‍ വളര്‍ന്ന് ഉറുമ്പിന്റെ തലച്ചോറില്‍ എത്തിയാല്‍ കഥമാറും. പിന്നെ നിയന്ത്രണം പൂപ്പലിനാകും. അപ്പോഴേക്കും ഒഫിയോകോര്‍ഡിസെപ്‌സ് പൂപ്പല്‍ അതിന്റെ വളര്‍ച്ച പൂര്‍ത്തിയാക്കീട്ടുണ്ടാകും. തലച്ചോറില്‍ ചില രാസ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിച്ച് ഉറുമ്പിന്റെ പൂര്‍ണ്ണ ചിന്താ പ്രവര്‍ത്തി നിയന്ത്രണം കൈക്കലാക്കും. ഉറുമ്പ് പിന്നെ വെറും സോംബി(സോംബി ഉറുമ്പിന്റെ ചിത്രം കാണാം). ആജ്ഞാനുവര്‍ത്തി മാത്രം. പൂപ്പലിന് ഇനി അതിന്റെ പ്രത്യുത്പാദനവും വിത്തുകള്‍ കൂടുതല്‍ സ്ഥലത്തേക്ക് വിതരണം ചെയ്യുകയുമാണ് വേണ്ടത്. അതിന് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ ഭൂനിരപ്പില്‍ നിന്നും ഏകദേശം 25 മുതല്‍ 30 സെന്റിമീറ്റര്‍ വരെ ഉയരത്തിലും 94-95% അന്തരീക്ഷ ഈര്‍പ്പത്ത്തിലും (Humidity) 20-30OC അന്തരീക്ഷ ഊഷ്മാവിലും ആണ്. അങ്ങിനെ ഉള്ള സ്ഥലത്തേക്ക് ഈ ഉറുമ്പിനെ പൂപ്പല്‍ നടത്തിക്കും. സ്ഥലം കണ്ടെത്തും വരെ ഉറുമ്പ് തേരാപാരാ നടക്കും. അനുയോജ്യമായ താപനിലയും ഈര്‍പ്പവും ഉള്ള സ്ഥലം കിട്ടിയാല്‍ അവിടെ ഉള്ള ഏതെങ്കിലും ഒരു കുറ്റിച്ചെടിയില്‍ കാമ്പോനോട്ടസ് പിടിച്ച് കയറും. തറയില്‍ നിന്ന് ഏകദേശം 25 - 30 സെന്റിമീറ്റര്‍ ഉയരത്തില്‍ ഉള്ള ഇലയില്‍ കടിച്ചു തൂങ്ങിക്കിടക്കും. എങ്ങും പോകാതെ, ചലിക്കാതെ ഒരേ കിടപ്പ്. ദിവസങ്ങള്‍ കൊണ്ട് അത് ചാവും. കാമ്പോനോട്ടസ് ഉറുമ്പിന്റെ തല തുളച്ച് ഒഫിയോകോര്‍ഡിസെപ്‌സിന്റെ വിത്തുവാഹകം (Sporangium) പുറത്തുവരികയും ധാരാളം ചെറു പൊടി പോലെയുള്ള വിത്തുകള്‍ (Spores) കാറ്റത്ത് വിതറുകയും ചെയ്യും. വീണുകിടക്കുന്ന ഈ വിത്തുകള്‍ അടുത്ത കാമ്പോനോട്ടസ് ഉറുമ്പിനേയും കാത്ത് കിടക്കുകയാണ്. ഒരു കാമ്പോനോട്ടസ് കോളനിക്കടുത്താണ് ഉറുമ്പ് തലപിളര്‍ന്ന് വളര്‍ന്ന സ്‌പോറുമായി തൂങ്ങിക്കിടക്കുന്നതെങ്കില്‍ എളുപ്പം ധാരാളം കാമ്പോനോട്ടസ് ഇരകളെ കിട്ടുകയും ചെയ്യുമല്ലൊ. .കോളനിയിലെ ഉറുമ്പുകള്‍ക്കും ഈ അപകടം തിരിച്ചറിയാന്‍ കഴിയും. ഇത്തരത്തില്‍ സോംബിയായ ഉറുമ്പിനെ തങ്ങളുടെ കൂട്ടത്തില്‍ കണ്ടാല്‍ ഉടനെ എല്ലാവരും കൂടി അതിനെ പിടിച്ച് കോളനിയില്‍ നിന്ന് ഏറ്റവും ദൂരെ കൊണ്ട് വിടും . അല്ലെങ്കില്‍ കൂട്ടിനടുത്ത് തന്നെ ഉറുമ്പ് നിന്നാല്‍ അതിന്റെ തല പീളര്‍ന്ന് പുറത്ത് വരുന്ന അന്തകവിത്തുകള്‍ ചിലപ്പോള്‍ അവരുടെ കുലം മുടിക്കും എന്ന് അവര്‍ക്കും അറിയാം.

Content Highlights: Bandhukkal mithrangal column on carpenter ants, Vijayakumar Blathur,environment,mathrubhumi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented