തളര്‍ന്ന് മരിച്ച് വീഴും വരെ മറ്റൊരാളെ പിന്തുടരുന്നവര്‍, കാഴ്ചയില്ലാത്ത ഉറുമ്പുകളുടെ മരണ ചുറ്റ്


വിജയകുമാർ ബ്ലാത്തൂർഒരു ദിവസം അഞ്ചു ലക്ഷം ഇരകള്‍, 600 മീറ്ററോളം നീളത്തിലുള്ള സംഘമായാണ്   ഫിറമോണ്‍ സഹായത്തോടെ ഇത്തരം യാത്രകള്‍ ചിലപ്പോള്‍ നടത്തുക.

BANDHUKAL MITHRANGAL

പട്ടാള ഉറുമ്പുകൾ | Alex Wild, CC0, via Wikimedia Commons

രെയും അന്ധമായി പിന്തുടരരുത് എന്നൊക്കെ നമ്മള്‍ ഉപദേശിക്കുകയും, 'അന്ധരന്ധരെ നയിക്കുവാന്‍ വിടില്ലിനി' എന്ന് പ്രാസമൊപ്പിച്ചെഴുതിയ മുദ്രാകാവ്യങ്ങൾ രോഷത്തോടെ ഉറക്കെ ചൊല്ലുകയും ചെയ്യാറുണ്ടല്ലോ. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു വന്‍ മൈതാനത്തില്‍ അന്ധര്‍ അന്ധരെ പിന്തുടരുകയും അതൊരു ലൂപ്പ് ആയി മാറുകയുമാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ.. ഇപ്പം തീരും ഇപ്പം ലക്ഷ്യത്തിലെത്തും എന്നു കരുതി മുന്നേ നടക്കുന്ന ആളെ പിന്തുടര്‍ന്ന് ഒടുവില്‍ പിന്തുടരുന്നത് അവരവരെ തന്നെ ആകുമ്പോള്‍ അതൊരു അവസാനമില്ലാത്ത യാത്രയായി മാറും. ഇതുപോലെ ചുറ്റിക്കൊണ്ടേ ഇരിക്കുകയും അവസാനം എല്ലാവരും തളര്‍ന്ന് വീണ് മരിച്ചൊഴിയും വരെയും ആ നടത്തം തുടരുകയും ചെയ്യുന്നവരുണ്ട് ഉറുമ്പ് ലോകത്ത്. ആമസോണ്‍ കാടുകളിലും മദ്ധ്യ അമേരിക്കയിലും ഒക്കെ ധാരാളം കാണുന്ന ആര്‍മി ഉറുമ്പുകള്‍ ചില സന്ദര്‍ഭങ്ങളില്‍ ഈ അവസ്ഥയില്‍ എത്താറുണ്ട്.

ഇത്തരത്തില്‍ ഉണ്ടാകുന്ന കറക്കസംഘ പ്രതിഭാസത്തിന് ആന്റ് മില്‍ എന്നാണ് പേര്

ഫോര്‍മിസിഡെ കുടുംബത്തില്‍ തന്നെ ഉള്‍പ്പെടുന്ന ഇവരില്‍ ഇരുന്നൂറോളം സ്പീഷിസ് പട്ടാള ഉറുമ്പുകള്‍ ഉണ്ട്. 120 ഓളം സ്പീഷിസുകള്‍ ഉള്‍പ്പെടുന്ന Neivamyrmex ജനുസിലാണ് ഏറ്റവും കൂടുതല്‍ ഇനങ്ങള്‍ ഉള്ളത്. അതില്‍ പെട്ട Eciton burchellii എന്ന ഇനമാണ് പൊതുവെ പട്ടാള ഉറുമ്പ് എന്ന പേരില്‍ സാധാരണമായി അറിയപ്പെടുന്നത്.

കാഴ്ചശക്തി ഇല്ലാത്ത ഇവര്‍ ഭക്ഷണം തേടി സംഘമായാണ് ഇറങ്ങുക. മുന്നിലെ ഉറുമ്പുകൂട്ടത്തെ ഫിറമോണ്‍ മണ ട്രാക്ക് പിന്തുടര്‍ന്നാണ് പിറകേയുള്ളവര്‍ സഞ്ചരിക്കുക.

മുന്‍പേ ഗമിക്കുന്നൊരു ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം ' എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ
ഭക്ഷണം കണ്ടെത്തിയാല്‍ വന്ന വഴി മണത്ത് തീറ്റയുമായി അവര്‍ തിരിച്ച് വരും.

Ant mill

ഇത്തരം ഇരതേടല്‍ മഹാസംഘത്തിലെ മുന്നണിക്കാര്‍ എന്തെങ്കിലും കാരണം കൊണ്ട് വഴിതെറ്റാം. സംഘത്തില്‍നിന്ന് അബദ്ധത്തിലോ അപകടത്തില്‍ പെട്ടോ പ്രകൃതി പ്രതിഭാസങ്ങളുടെ ഇടപെടല്‍ കൊണ്ടോ പിരിഞ്ഞ് ഫിറമോണ്‍ ട്രാക്ക് നഷ്ടമായി മുന്നോട്ട് നടന്നുനീങ്ങുന്ന സംഘങ്ങളും ഉണ്ടാവാം. നേരെ പോകുന്നതിനുപകരം കറങ്ങിത്തിരിഞ്ഞ് ഇവര്‍ക്ക് പിറകേ വരുന്നവരെ തന്നെ കൂട്ടിമുട്ടുന്ന അവസ്ഥ ഉണ്ടാകും. അവര്‍ പിന്നെ മുന്നില്‍ നടക്കുന്നവരെ ആണ് പിന്തുടരുക. അതോടെ അതൊരു വിഷമ വൃത്തം ആയിക്കഴിഞ്ഞിരിക്കുമല്ലോ. തുടക്കവും അവസാനവും ഇല്ലാത്ത വൃത്ത പാതയില്‍ തെറ്റ് പറ്റിയതറിയാതെ അവര്‍ വിശ്രമിക്കാതെ നടന്നുകൊണ്ടിരിക്കുന്ന അവസ്ഥ. ദിവസങ്ങളോളം ഈ നടത്തം തുടരുമ്പോള്‍ ക്ഷീണിച്ച് സംഘാംഗങ്ങള്‍ ഓരോന്നായി മരിച്ച് വീഴും.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Also Read

കടുവയെയും ആനയെയും വിറപ്പിച്ച് നിർത്തും, ...

പ്രസവിക്കും മുമ്പെ കുഞ്ഞിന് പാൽ നൽകുന്ന, ...

bandhukkal mithrangal

പ്രസവിക്കും,വർഷങ്ങളോളം മുലയൂട്ടും,ഒറ്റക്കണ്ണ് ...

ഏറ്റവും ശക്തിയുള്ള കടിയുടെ ഉടമ, ചൂട് നിശ്ചയിക്കും ...

പ്രാണിലോകത്തെ ക്രൂരമായ ഇണചേരലുകൾ

ലക്ഷ്യം തെറ്റി പെട്രോൾ കുഴൽ തുരക്കും, ...

BANDHUKAL MITHRANGAL

നാട്ടിൽ നമ്മൾ കാണുന്നതെല്ലാം കാട്ടണ്ണാൻ, ...

പല്ലിയുടെ ബന്ധു, ഗുദമുള്ളുകളായി മാറിയ കാലുകൾ, ...

ഗുളികകളുടെ പുറം മിനുക്കും, ആപ്പിൾ കേടുവരാതെ ...

വളരെ സങ്കീര്‍ണ്ണമായ ഉറുമ്പ് സാമൂഹ്യജീവിതത്തിലെ സ്വഭാവ സവിശേഷതകള്‍ ഉരുത്തിരിഞ്ഞതിന്റെ ഭാഗമായുള്ള സ്വയം സംഘാടനത്തിലെ ദോഷകരമായ പാര്‍ശ്വഫലം ആണ് ഈ അബദ്ധം. ഏതെങ്കിലും ചുറ്റുപാടുകളില്‍ നിന്നുള്ള ഏന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകുന്നിടം വരെ ഒന്നും ആലോചിക്കാതെ മുന്നിലുള്ള ഉറുമ്പിനെ പിന്തുടരുക എന്ന ഒറ്റ കാര്യം മാത്രമേ ഇവര്‍ ചെയ്യുന്നുള്ളു. വില്ല്യം ബീബ് ആണ് ആദ്യമായി ഇത്തരം ഒരു പ്രതിഭാസം ശ്രദ്ധിച്ച് 1921 ല്‍ വിശദീകരിച്ചത്. 1200 അടി ചുറ്റളവില്‍ ഉറുമ്പിന്‍ കൂട്ടങ്ങള്‍ നില്‍ക്കാതെ സഞ്ചാരിക്കുന്ന ആന്റ് മില്‍ ആണ് അദ്ദേഹം അന്ന് കണ്ടത് . രണ്ടര മണിക്കൂര്‍ എടുത്തിരുന്നു ഉറുമ്പുകള്‍ ഒരു തവണ ആ മരണ വൃത്തം ചുറ്റാന്‍.

എണ്ണിയാലൊടുങ്ങാത്തത്ര എണ്ണമുള്ള സംഘമായി ചെറിയ പ്രദേശം ഒന്നിച്ച് പട്ടാളം റെയിഡ് നടത്തുന്നതുപോലെ ഇരതേടി നീങ്ങുന്ന സ്വഭാവം ഉള്ളവരാണ് ഇവര്‍. അങ്ങിനെ കിട്ടിയതാണ് ആര്‍മി ഉറുമ്പുകള്‍ എന്ന പേര്.

പട്ടാള ഉറുമ്പിന്റെ കൂട്ടം | By Pavel Kirillov from St.Petersburg,
Russia - Bivouac of army ants, CC BY-SA 2.0, |wiki common

പട്ടാള ഉറുമ്പുകളിലെ വേലക്കാരുടെതാണ് മഹാ സംഘം. ഇവര്‍ പ്രത്യുത്പാദന കഴിവില്ലാത്ത പെണ്‍ ഉറുമ്പുകള്‍ ആണ്. കാഴ്ചയില്ലാത്തവരോ ചിലപ്പോള്‍ ഒറ്റ ലെന്‍സുമാത്രമുള്ള പേരിന് കണ്ണുള്ളവരോ ആണിവര്‍. ഇവരില്‍ തന്നെ വ്യത്യസ്ത ജോലിയും ശരീരഘടനയുമുള്ളവരുണ്ടാകും. മൈനര്‍മാര്‍, ഇടത്തരക്കാര്‍, പോര്‍ട്ടര്‍മാര്‍, സേനാനികള്‍ ഇങ്ങനെ നാലു വിഭാഗം.. പെണ്ണിനം തന്നെയായ സേനാനി ഉറുമ്പുകള്‍ സാധാ ജോലിക്കാരികളേക്കാള്‍ വലിപ്പം കൂടിയവരാണ് . വലിയ തലയും പടപൊരുതാന്‍ കഴിയുന്ന മാന്‍ഡിബിളും ഒക്കെ ഉള്ളവര്‍. ആണ്‍ ഉറുമ്പുകള്‍ കുറച്ച്കൂടി വലുതാണ്. ഉരുണ്ട് നീണ്ട കുഴല്‍ ശരീരമുള്ള ഇവര്‍ക്ക് ചിറകും ഉണ്ടാകും. അതിനാല്‍ കാഴ്ചയില്‍ കടന്നലാണോ എന്ന് തെറ്റിദ്ധരിക്കും. വിരിഞ്ഞിറങ്ങിയ ഉടനേ അവര്‍ ഇണചേരാനായി പെണ്‍ രാജ്ഞികളെ അന്വേഷിച്ച് പറന്നുപോകും. ഇവരുടെ പ്രത്യേക ശരീര ആകൃതി മൂലം സോസേജ് ഫ്‌ലൈ എന്നും സോസെജ് ഉറുമ്പുകള്‍ എന്നുമൊക്കെ വിളിക്കാറുണ്ട്. ഒരു കോളനിയില്‍ ഒരു രാജ്ഞിയാണുണ്ടാകുക. രാജ്ഞിമാര്‍ കണ്ണില്ലാത്തവരാണ് . ചിലപ്പോള്‍ പേരിന് കണ്ണടയാളം ഉണ്ടാകും എന്നു മാത്രം. മറ്റ് ഉറുമ്പ് രാജ്ഞിമാരില്‍ നിന്നും വ്യത്യസ്തമായി ഇവരുടെ രാജ്ഞിക്ക് ചിറകില്ല. ഇണചേരല്‍ പറക്കലും ഇല്ല. ആണ്‍ ഉറുമ്പുകള്‍ ഇങ്ങോട്ട് പറന്ന് വന്ന് ഇണചേരണം.

നിരവധി ഉറുമ്പുകളോട് ഇണചേര്‍ന്ന് ഇവര്‍ ദശലക്ഷക്കണക്കിന് മുട്ടയിടും . ഇത്രയധികം മുട്ടകള്‍ ഉത്പാദിപ്പിക്കാനുള്ള ഫാക്ടറിപോലെയുള്ള വീര്‍ത്തുരുണ്ട വയറും നീളന്‍ ശരീരവുമാണിവര്‍ക്ക് ഉണ്ടാകുക..

ഒരുമാസം 30- 40 ലക്ഷം മുട്ടകള്‍ ഇടും. ഇങ്ങനെ ഒറ്റൊരു രാജ്ഞിയുമായി ബന്ധിപ്പിച്ച് , ഇതിന്റെ ഫിറമോണ്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന കോടിക്കണക്കിന് അംഗസംഖ്യയുള്ള മഹാകുടുംബത്തിന്റെ തലൈവിയായി വാഴും.

അലഞ്ഞ് ഇരതേടി നടക്കുന്ന ഇവര്‍ നേതാക്കളില്ലാത്ത ചെറു സംഘങ്ങളായാണ് മുന്നേറുക. അവരെ സഹായിക്കാനായി കൂടെ സംഘങ്ങള്‍ പിറകെ എത്തും. തീറ്റ തേടിയുള്ള വന്‍ റെയ്ഡുകളില്‍ ചിലപ്പോള്‍ രണ്ട് ലക്ഷത്തോളം ഉറുമ്പുകള്‍ ഉണ്ടാകും. 600 മീറ്ററോളം നീളത്തിലുള്ള സംഘമായാണ് ഫിറമോണ്‍ സഹായത്തോടെ ഇത്തരം യാത്രകള്‍ ചിലപ്പോള്‍ നടത്തുക. ഒരു ദിവസം മാത്രം ഒരു കോളനി അംഗങ്ങള്‍ അഞ്ച് ലക്ഷം ഇരകളെ തേടികൊണ്ടുവരും. പലതരം പ്രാണികള്‍, അവയുടെ മുട്ടകള്‍ മണ്ണിരകള്‍ തുടങ്ങി പല കശേരുകികളും ഇരകളുടെ ലിസ്റ്റില്‍ പെടും. മറ്റ് ഉറുമ്പുകളുടെയും കടന്നലുകളുടെയും കോളനികള്‍ ആക്രമിച്ച് റെയ്ഡ് ചെയ്ത് മുട്ടകളും ലാര്‍വകളും മൊത്തമായി തട്ടിയെടുത്ത് കൊണ്ടുപോകുന്ന ശീലവും ഉണ്ട്. യാത്രാവഴിയിലെ വലിയ കുഴികളും മറ്റും നൂറുകണക്കിന് ഉറുമ്പുകള്‍ തിങ്ങി നിറഞ്ഞ് നിന്ന് മൂടി വഴിയൊരുക്കി മറ്റുള്ളവര്‍ക്കുള്ള യാത്രാവിഷമം കുറക്കും. ചിലപ്പോള്‍ ചേര്‍ന്ന് കടിച്ച് പിടിച്ച് നിന്ന് ജീവനുള്ള പാലം പണിത് മറ്റുള്ളവര്‍ക്കുള്ള സഞ്ചാരത്തിനായി ഉപയോഗിക്കും. മറ്റ് ഉറുമ്പ് വിഭാഗങ്ങളെപ്പോളെ ഒരിടത്ത് സ്ഥിരമായ കൂട് പണിത് കോളനിയായി ജീവിക്കുന്ന സ്വഭാവം ഉള്ള ഉറുമ്പുകളല്ല ഇവര്‍.

പട്ടാള ഉറുമ്പിന്റെ തല /wiki common/ © AntWeb.org

വളരെവലിയ അംഗസംഖ്യയുള്ള ഈ മഹാ കുടുംബത്തിലെ എല്ലാവര്‍ക്കും വേണ്ട ഭക്ഷണം കണ്ടെത്തല്‍ വലിയ ഉത്തരവാദിത്വം ആണ്.. മുട്ടയിടല്‍ കാലത്ത് ഇരതേടി നീങ്ങിയും പിന്നീട് ലാര്‍വ്വപ്പുഴുക്കള്‍: പ്യൂപ്പാവസ്ഥയിലാവുമ്പോള്‍ ഒരിടത്ത് സ്ഥിരമാക്കിയും പതുക്കെ നീങ്ങുന്ന ഒരു രീതിയാണിവരുടേത്. ഒരോരിടത്ത് പാളയം പണിത് നീങ്ങും.. മൂന്നു വര്‍ഷം ആകുമ്പോഴേക്കും കോളനിയിലെ അംഗസംഖ്യ കൂടി കൂടി പ്രത്യേക ഘട്ടത്തില്‍ എത്തും.. അപ്പോള്‍ പുതിയ രാജ്ഞി ഉണ്ടായി കോളനി പിളരും . എന്നാലും മരണ ചുറ്റില്‍ പെട്ടാല്‍ അതു പൊളിച്ച് രക്ഷപ്പെടാനുള്ള അറിവ് മാത്രം ഇവര്‍ക്ക് ഇല്ലാതെപോയി. പരിണാമത്തിലൂടെ ആര്‍ജ്ജിച്ച സാമൂഹിക അതിജീവനകഴിവിന് നല്‍കേണ്ടി വന്ന വലിയ വില.

Content Highlights: Bandhukkal mithrangal column about ant mill phenomenon Vijayakumar blathur, environment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented