പ്രസവിക്കും മുമ്പെ കുഞ്ഞിന് പാൽ നൽകുന്ന, മനുഷ്യരുടെ ചോര കുടിക്കുന്ന സീറ്റ്സീ ഈച്ച


വിജയകുമാർ ബ്ലാത്തൂർആഫ്രിക്കയുടെ ദാരിദ്ര്യത്തിന് ഒരു കാരണം കോളനി ഭരണമാണെങ്കില്‍ മറ്റൊന്ന് സീറ്റ്‌സീ ഇച്ചകളുടെ പെറ്റു പെരുകലാണ്.

സീറ്റ്‌സീ ഈച്ച | Photo-By International Atomic Energy Agency - International Atomic Energy Agency, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=42087829

രു ഈച്ച കടി മൂലം മാരകമായ ഉറക്ക രോഗം വരുന്ന കാര്യം ഒന്നോര്‍ത്ത് നോക്കൂ. മനുഷ്യരുടെയും കന്നുകാലികളുടെയും ജീവിതം 'സ്ലീപ്പിങ് സിക്‌നസ്' എന്ന് രോഗം പിടിപെട്ട് നരകതുല്യമാകുമെന്ന് വേണം കരുതാൻ. സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പലതും നൂറ്റാണ്ടുകളായി ഈ ഈച്ചപ്പേടിയിലാണ്. ഒരു കാലത്ത് ഏയ്ഡ്‌സ് വന്ന് മരിക്കുന്നവരേക്കാള്‍ കൂടുതലായിരുന്നു ഈ രോഗം വന്ന് മരിക്കുന്നവരുടെ എണ്ണം. കുഞ്ഞിനെ പ്രസവിക്കുന്ന ഒരിനം ഈച്ചയായ സീറ്റ്‌സീ ഈച്ചകള്‍ (Tsetse fly ) ആണ് ഇതിന് പിന്നിൽ. പ്രസവിക്കും മുമ്പെയുള്ള കാലം കുഞ്ഞിന് വയറ്റില്‍ വെച്ച് തന്നെ മുലപ്പാല്‍ പോലെ പ്രത്യേക ദ്രാവകം ചുരത്തി കൊടുത്താണിവ വളര്‍ത്തുക. ആഫ്രിക്കയിലെ സബ് സഹാറന്‍ പ്രദേശത്ത് കാണപ്പെടുന്ന, രക്തം ഊറ്റി കുടിക്കുന്ന ഒരു തരം ഈച്ചകളാണിത്. Glossinidae കുടുംബത്തില്‍പെട്ട ഈ ഷ്ട്പദങ്ങള്‍ Glossina ജനുസിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് .

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

അസാധാരണ ആന്റിനകളും വലിയ തലയും

വലിയ തലയും വ്യക്തതയാര്‍ന്ന കണ്ണുകളും വീണ്ടും വീണ്ടും ശാഖകളായ് പിരിഞ്ഞ രോമങ്ങള്‍ നിറഞ്ഞ അസാധാരണ ആന്റിനകളും ഇവയെ മറ്റ് ഈച്ചകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. വിശ്രമിക്കുമ്പോള്‍ രണ്ട് ചിറകുകളും ഒന്നിനു മുകളില്‍ ഒന്നായി കൃത്യമായി ചേര്‍ത്ത് വെച്ചിരിക്കും. നീളമേറിയതും മുന്നിലേക്ക് നീണ്ട് നിൽക്കുന്നതുമായ പ്രബോസിസ് (രക്തം ഊറ്റിവലിക്കാനുപയോഗിക്കുന്ന കുഴൽ) മറ്റൊരു പ്രത്യേകതയാണ്‌. സെറ്റ്‌സ്വാനയിലെ ബണ്ടു ഭാഷയില്‍ സീറ്റ്‌സീ എന്നാല്‍ ഈച്ച എന്നാണര്‍ത്ഥം. അതിനാല്‍ സീറ്റ്‌സീ എന്നുമാത്രമായും ഉപയോഗിക്കാറുണ്ട്.

നട്ടെല്ലുള്ള (കശേരുകികളായ ) ജീവികളുടെ രക്തം കുടിച്ചല്ലാതെ ഇവയ്ക്ക് ജീവിക്കാനും പ്രത്യുത്പാദനം നടത്താനും സാധിക്കില്ല. ഈ ചോരകുടി കൊണ്ട് വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ കൂടെ കിട്ടും. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മാരകമായ ഉറക്ക രോഗം പകരാന്‍ കാരണമാകുന്ന Trypanosoma brucei എന്ന രോഗകാരി കൂടി ഇവയിലൂടെ പകരുന്നു.

സീറ്റ്‌സി ഈച്ചയെ പിടികൂടാന്‍ സ്ഥാപിച്ചിരിക്കുന്ന കെണി, സീറ്റ്‌സി ഈച്ച | Photo-By Rob Merkus - Own work by the original uploader, Public Domain, https://commons.wikimedia.org/w/index.php?curid=41367885, By International Atomic Energy Agency - International Atomic Energy Agency, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=42087830

ഇവയുടെ ഇണ ചേരലില്‍ ഒറ്റ അണ്ഡത്തില്‍ മാത്രമേ ബീജ സങ്കലനം നടക്കൂ. മുട്ട ഇടുന്ന പരിപാടി ഇല്ല. ഗര്‍ഭാശയത്തില്‍ വെച്ച് തന്നെ സിക്താണ്ഡം വിരിഞ്ഞ് ലാര്‍വക്കുഞ്ഞ് ഉണ്ടാകും . അവിടെ തന്നെ ലാര്‍വ വളരും . അതിനുള്ള ഭക്ഷണം, പാലുപോലുള്ള ദ്രാവകം അമ്മ ഈച്ച ഉള്ളില്‍ ചുരത്തിക്കൊടുക്കുകയാണ് ചെയ്യുക. മൂന്നു തവണ ഉറപൊഴിക്കല്‍ നടത്തി വളരുന്നത് വരെ അമ്മ ഈച്ചയുടെ വയറില്‍ തന്നെ ലാര്‍വക്കുഞ്ഞ് കഴിയും. പിന്നെയാണ് പ്രസവം. ഇതിന് adenotrophic viviparity എന്നാണ് പറയുക. വയറ്റില്‍ നിന്ന് പുറത്തിറങ്ങുന്ന കുഞ്ഞിനെ കണ്ടാല്‍ ഒരു പുഴു (മാഗട്ട് ) രൂപം ആണ്. കുറച്ച് നേരം മാത്രമാണ് ഈ രൂപത്തില്‍ കാണാന്‍ കിട്ടുക.

വയറ്റില്‍ നിന്ന് പുറത്ത് വന്നാല്‍ ഉടന്‍ തന്നെ മണ്ണിനുള്ളിലേക്ക് ഇഴഞ്ഞ് കയറി ഒളിക്കുന്നതിനാല്‍ ലബോറട്ടറികളില്‍ വച്ചല്ലാതെ ഈ രൂപം നമുക്ക് സാധാരണ കാണാന്‍ പറ്റാറില്ല. ഇവയ്ക്ക് ഭക്ഷണം കഴിക്കുന്ന സ്വഭാവം ഇല്ല. വളര്‍ച്ചയ്ക്കും രൂപാന്തരണത്തിനും ആവശ്യമായ കൊഴുപ്പുകളും പോഷകങ്ങളും മുന്നെ തന്നെ അമ്മ വയറില്‍ നിന്നും കുടിച്ച പാലില്‍ നിന്ന് ശേഖരിച്ച് സ്വശരീരത്തില്‍ സൂക്ഷിച്ച് വെച്ചത് ഉപയോഗിക്കും. മണ്ണിനടിയില്‍ ഉറപ്പുള്ള ഒരു കവചം ശരീരത്തിന് ചുറ്റും ഉണ്ടാക്കി അതിനുള്ളില്‍ വേഗം കിടന്ന് രണ്ട് തവണ കൂടി ഉറപൊഴിച്ച ശേഷം പ്യൂപ്പാവസ്ഥയിലേക്ക് മാറും .

പ്യൂപ്പയില്‍ നിന്ന് വിരിഞ്ഞു ചിറകുകളോടെ പുറത്ത് വന്ന് ചോര അന്വേഷിച്ച് യാത്ര ആരംഭിക്കും. സ്വന്തം ആരോഗ്യത്തിനും ആവശ്യത്തിനും വേണ്ടി മാത്രമല്ല, മുട്ട വിരിഞ്ഞ കുഞ്ഞിന് വേണ്ട പാലുണ്ടാക്കാന്‍ വരെ ആവശ്യമുള്ള ചോര ഇവര്‍ വലിച്ച് കുടിക്കും. സ്വന്തം ഭാരത്തിലും അധികം അളവ് ചോര കുടിക്കും എന്നര്‍ത്ഥം. ചോര ശേഖരിച്ച് വെക്കാനുള്ള സംവിധാനമുണ്ട്. വയറിനുള്ളിലെ ഭക്ഷണം ശേഖരിക്കുന്ന ക്രോപ്പ് എന്ന സഞ്ചി ഇതിന് വേണ്ടിയുള്ളതാണ്. നന്നായി വികസിക്കാന്‍ കഴിയുന്ന രൂപത്തിലാണിതുള്ളത്.

പ്രസവ സമയം വരെ, മൂന്ന് തവണ ഉറപൊഴിച്ച് വളര്‍ന്ന ഭീമന്‍ കുഞ്ഞിനെ ഉള്‍ക്കൊള്ളാന്‍ പറ്റും വിധം വീര്‍ക്കാനാവുന്ന യൂട്രസും പെണ്‍ ഈച്ചകള്‍ക്ക് ഉണ്ട്.

ആഫ്രിക്കൻ ഉറക്ക രോഗം

ഇവയുടെ കടിയിലൂടെ കന്നുകാലികളിലേക്ക് trypanosomiasis രോഗം എത്തും. മനുഷ്യരും രോഗബാധിതരാവും. ആഫ്രിക്കന്‍ ഉറക്ക രോഗം African trypanosomiasis, African sleeping sickness അല്ലെങ്കില്‍ sleeping sicknes എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നുണ്ട്. Trypanosoma brucei എന്ന പരാദം ആണ് ഇവരുടെ ചോരകുടിക്കിടയില്‍ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുന്നത്. പനി തലവേദന, ചൊറിച്ചില്‍, സന്ധി വേദന തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങള്‍ ഈ ഈച്ച കടിച്ച് ഒന്നു മുതല്‍ മൂന്ന് ആഴ്ച വരെ കഴിയുമ്പോള്‍ കാണപ്പെടും. പിന്നെ കുറച്ച് ആഴ്ചയോ മാസമോ കഴിയുമ്പോള്‍ രണ്ടാം ഘട്ട രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.

Photo-By Alan R Walker - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=19033600

ആശയക്കുഴപ്പം, മന്ദപ്പ്, ഉത്സാഹമില്ലായ്മ, സ്ഥലകാല ബോധമില്ലായ്മ, ഉറങ്ങാന്‍ പറ്റായ്ക ഒക്കെ ആരംഭിക്കും. 36 രാജ്യങ്ങളിലായി ഏഴു കോടി ആളുകളാണ് ഇപ്പോഴും ഈ രോഗ ഭയത്തില്‍ കഴിയുന്നത്.

നൂറുകണക്കിന് വര്‍ഷമായി ആഫ്രിക്കന്‍ ഗോത്ര ജനതയുടെ കന്നുകാലി സമ്പത്ത് നശിപ്പിക്കുന്നതും പാലുത്പാദനം കുറച്ച് അവിടത്തെ കര്‍ഷകരില്‍ വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതും ഈ ഈച്ച പകര്‍ത്തുന്ന രോഗമാണ്.

തല്ലിക്കൊല്ലൽ എളുപ്പമല്ല

ഈച്ചകള്‍ ഒരു വര്‍ഷം 4 കുഞ്ഞുങ്ങളെ വരെ പ്രസവിക്കും. അതായത് ജീവിത കാലത്ത് മുപ്പതില്‍ പരം കുഞ്ഞുങ്ങള്‍. സാധാരണ ഈച്ചകള്‍ ഒരു അടി കിട്ടിയാല്‍ ചാവുമെങ്കിലും ഇവര്‍ക്ക് നല്ല ഉറപ്പുള്ള ശരീരമായതിനാല്‍ തല്ലി കൊല്ലലും എളുപ്പമാകില്ല. രോഗകാരി ആയതിനാലും മറ്റും ഇവയെ പറ്റിയുള്ള വലിയ പഠനങ്ങള്‍ കാര്യമായി നടന്നിട്ടുണ്ട്. Glossina morsitans എന്ന ഇനത്തിന്റെ ജിനോം സീക്വന്‍സിങ്ങ് 2014-ലാണ് പൂര്‍ത്തിയായത്. ഇതു വരെയായി മുപ്പത്തിനാലോളം ഇനങ്ങളെ ആണ് വ്യത്യസ്ത സ്പീഷിസുകളിലും സബ് സ്പീഷിസിലുമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ലക്ഷക്കണക്കിന് വളര്‍ത്ത് മൃഗങ്ങളേയും മനുഷ്യരെയും ആണ് ഈ ഈച്ച ആഫ്രിക്കയില്‍ കൊന്നൊടുക്കിയത്. 1960 കളിൽ രോഗം നിയന്ത്രണ വിധേയമായെങ്കിലും 1990- കളില്‍ വീണ്ടും ഈച്ചകള്‍ പെരുകിയതോടെ ഉറക്ക രോഗം വീണ്ടും വ്യാപകമായി. ആഫ്രിക്കയുടെ ദാരിദ്ര്യത്തിന് ഒരു കാരണം കോളനി ഭരണമാണെങ്കില്‍ മറ്റൊന്ന് സീറ്റ്‌സീ ഇച്ചകളുടെ പെറ്റു പെരുകലാണ്.

Content Highlights: about tsetse flies and their impact on people in sub saharan african regions

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented