പ്രകൃതിയിലെ സാധാരണ മൂലകം, ആകെ ഭാരത്തിന്റെ 75% സംഭാവന; ഭൂമിക്കു രക്ഷയായി ഹരിത ഹൈഡ്രജൻ! | ബയോ Talks


ഡോ. സി. ജോർജ് തോമസ് വെള്ളം പോലെയുള്ള പ്രകൃതിദത്ത സംയുക്തങ്ങളിൽ നിന്ന് ഇവയെ വേർതിരിച്ചെടുക്കണം. 1970-കളിലെ എണ്ണവില ആഘാതത്തിന് ശേഷമാണ് ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഹൈഡ്രജൻ എന്ന സാധ്യത ഗൗരവമായി പരിഗണിക്കുന്നത്

Premium

പ്രതീകാത്മക ചിത്രം | Photo-Gettyimage

ന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021-ലെ സ്വാതന്ത്ര്യദിനത്തിൽ ‘ദേശീയ ഹൈഡ്രജൻ ദൗത്യം’( National Green Hydrogen Mission) പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ 2023 ജനുവരി നാലിന്‌ കേന്ദ്ര മന്ത്രിസഭ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് 19,744 കോടി രൂപയുടെ പ്രാരംഭ ചെലവ് അനുവദിക്കുകയും ചെയ്തു. 2030-ഓടെ പ്രതിവർഷം 50 ലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. മൊത്തം വിഹിതത്തിൽ, അഞ്ച് വർഷത്തേക്ക് ഇലക്ട്രോലൈസറുകളും ഗ്രീൻ ഹൈഡ്രജനും ഉൽപ്പാദിപ്പിക്കുന്നതിന് കേന്ദ്രം 17,490 കോടി രൂപയുടെ പ്രോത്സാഹനങ്ങൾ നൽകും. 2030-ഓടെ എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ആറ് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ‘ദേശീയ ഹൈഡ്രജൻ ദൗത്യം’ മുഖേന കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പാരീസ് ഉടമ്പടിക്ക് കീഴിലുള്ള ഇന്ത്യയുടെ പ്രതിജ്ഞയനുസരിച്ച് 2030-ഓടെ ഏകദേശം അഞ്ച് കോടി മെട്രിക് ടൺ വാർഷിക ഹരിതഗൃഹ വാതക ഉൽസർജനം (Emission) കുറയ്ക്കാൻ ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദൗത്യം വഴി ഫോസിൽ ഇന്ധന ഇറക്കുമതിയിൽ ഇന്ത്യക്ക് ഒരു ലക്ഷം കോടിയുടെ രൂപയുടെ ലാഭം ഉണ്ടാകുമെന്നും കണക്ക് കൂട്ടുന്നുണ്ട്. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ, ഇന്ത്യയുടെ കാർബൺ ഉൽസർജനം കുറയ്ക്കുന്നതിനുള്ള (Mitigation) ഒരു സുപ്രധാന നടപടിയായാണ് വിദഗ്ധരും വ്യവസായ പ്രമുഖരും കാണുന്നത്. പ്രകൃതിയിലെ ഏറ്റവും സാധാരണമായ മൂലകമാണ് ഹൈഡ്രജൻ; പ്രപഞ്ചത്തിന്റെ ആകെ ഭാരത്തിന്റെ 75 ശതമാനവും ഹൈഡ്രജൻ സംഭാവന ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. ഹൈഡ്രജൻ സാധാരണ ഗതിയിൽ മറ്റ് മൂലകങ്ങളുമായി സംയോജിച്ച് മാത്രമേ നിലനിൽക്കൂ.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

വെള്ളം പോലെയുള്ള പ്രകൃതിദത്ത സംയുക്തങ്ങളിൽനിന്ന് ഇവയെ വേർതിരിച്ചെടുക്കണം. 1970-കളിലെ എണ്ണവില ആഘാതത്തിന് ശേഷമാണ് ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഹൈഡ്രജൻ എന്ന സാധ്യത ഗൗരവമായി പരിഗണിക്കുന്നത്. പ്രകൃതിവാതകം, ആണവോർജ്ജം, ബയോഗ്യാസ്, സൗരോർജ്ജം, കാറ്റ് തുടങ്ങിയ ഊർജ സ്രോതസ്സുകളുപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും. 'പ്രകൃതി വാതക'ത്തിന്റെ പ്രധാന ഘടകമാണ് മീഥെയ്ന്‍. ബയോഗ്യാസിലും അങ്ങനെ തന്നെ! ഇത് എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു സ്രോതസ്സാണ്. ചൂടാക്കാനും വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ചരിത്രപരമായി ആശ്രയിക്കുന്ന ഏറ്റവും മലിനമായ ഫോസിൽ ഇന്ധനം! പ്രകൃതി വാതകം കത്തിച്ചാൽ അത് താപോർജ്ജം നൽകുന്നു. എന്നാൽ, ജലത്തോടൊപ്പം മാലിന്യ ഉൽപ്പന്നമായ കാർബൺ ഡൈ ഓക്സൈഡ് കൂടി പുറത്തു വരും. ഇത് അന്തരീക്ഷത്തിലേക്ക് വിടുമ്പോൾ ആഗോള താപനത്തിൽ പങ്കാളിയാവുന്നു. എന്നാൽ, ഹൈഡ്രജൻ കത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവരുന്നില്ല. ഇതോടൊപ്പം അമോണിയ ഉൾപ്പെടെ നിരവധി രാസസംയുക്തങ്ങളുടെ നിർമ്മാണത്തിന് ഹൈഡ്രജൻ ആവശ്യമാണെന്നും ഓർക്കണം.

ഹൈഡ്രജൻ ഇന്ധന സെല്ലുകളിൽ പ്രവർത്തിക്കുന്ന കാറുകൾ ലോകത്ത് പലയിടത്തും ഇറങ്ങിക്കഴിഞ്ഞു. ജപ്പാൻ, ജർമ്മനി, USA എന്നീ രാജ്യങ്ങളിൽ പൊതു ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളുണ്ട്, ഇത് പെട്രോളോ ഡീസലോ നിറയ്ക്കുന്നത് പോലെ കാറിൽ നിറയ്ക്കാൻ കഴിയും. റോഡ്, എയർ, ഷിപ്പിംഗ് ഗതാഗതത്തിനുള്ള ഭാരം കുറഞ്ഞ ബദൽ ഇന്ധനം കൂടിയാണ് ഹൈഡ്രജൻ. ഹൈഡ്രജൻ ഒരു പ്രായോഗിക ബദലായി മാറണമെങ്കിൽ ആവശ്യത്തിനുള്ള അളവിൽ, കുറഞ്ഞ ചെലവിൽ ഉൽപ്പാദിപ്പിക്കാൻ കഴിയണം. ഇതിന് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പരീക്ഷണങ്ങൾ ഊർജിതപ്പെടുത്തുകയും ചെയ്യേണ്ടി വരും.

ജര്‍മ്മനിയിലെ ബെര്‍ലിനിലുള്ള ഹൈഡ്രജന്‍ പമ്പിങ് സ്റ്റേഷന്‍, ജപ്പാൻ, ജർമ്മനി, USA എന്നീ രാജ്യങ്ങളിൽ പൊതു ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളുണ്ട്,| Photo-Gettyimage

ഹൈഡ്രജനുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ കൂടി അറിയുന്നത് നന്നായിരിക്കും. ഇന്ത്യയിൽ ഇപ്പോൾ ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്നത് പ്രധാനമായും പ്രകൃതി വാതകത്തിൽ നിന്നാണ്. അമോണിയ ഉൾപ്പെടെ നിരവധി രാസസംയുക്തങ്ങളുടെ നിർമ്മാണത്തിന് ഹൈഡ്രജൻ ആവശ്യമാണ്. ഇതോടൊപ്പം പ്രാദേശിക വൈദ്യുതോൽപ്പാദനത്തിനോ ഗതാഗത ഇന്ധനമായോ ഇന്ധന സെല്ലുകളിൽ ഹൈഡ്രജൻ പ്രോത്സാഹിപ്പിക്കപ്പെടുന്നുമുണ്ട് .

വിവിധ പ്രക്രിയകൾ വഴി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ, നിറങ്ങൾ അടിസ്ഥാനമാക്കി കുറഞ്ഞത് ആറു തരം— ഗ്രേ ഹൈഡ്രജൻ, ബ്ലൂ ഹൈഡ്രജൻ, ബ്രൌൺ ഹൈഡ്രജൻ, പിങ്ക് ഹൈഡ്രജൻ, വൈറ്റ് ഹൈഡ്രജൻ, ഗ്രീൻ ഹൈഡ്രജൻ എന്നിങ്ങനെ തരം തിരിക്കാം! (പോരെങ്കിൽ, റെഡ് ഹൈഡ്രജൻ, ടോർകിസ് ഹൈഡ്രജൻ എന്നിവയുമുണ്ട്!). പ്രകൃതി വാതകം, എൽപിജി അല്ലെങ്കിൽ നാഫ്ത തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ നീരാവി പരിഷ്കരണത്തിലൂടെയാണ് ഗ്രേ ഹൈഡ്രജൻ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്, എന്നാൽ ഈ പ്രക്രിയയിൽ ഉൽപ്പാദിപ്പിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് രക്ഷപ്പെടുന്നു. ബ്രൗൺ ഹൈഡ്രജൻ ഗ്യാസിഫിക്കേഷൻ വഴി ഉത്പാദിപ്പിക്കപ്പെടുന്നു, അവിടെ കാർബൺ അടങ്ങിയ പദാർത്ഥങ്ങൾ വാതകമായി ചൂടാക്കപ്പെടുന്നു. ഈ വേർതിരിച്ചെടുക്കൽ പ്രക്രിയയിൽ കൽക്കരി വാതകമാക്കി മാറ്റുകയും അന്തരീക്ഷത്തിലേക്ക് വലിയ അളവിൽ കാർബൺ ഉദ്‌വമനം നടക്കുകയും ചെയ്യുന്നു.

നീരാവി പരിഷ്കരണ പ്രക്രിയ ഉപയോഗിച്ച് ബ്ലൂ ഹൈഡ്രജനും വേർതിരിച്ചെടുക്കുന്നു, പക്ഷേ, പുറത്തുവിടുന്ന കാർബൺ പിടിച്ചെടുക്കുകയും സംഭരിക്കുകയും ചെയ്യുന്നതിനാൽ ഇത് ഗ്രേ ഹൈഡ്രജനിൽ നിന്ന് വ്യത്യസ്തമാണ്, ഇത് അന്തരീക്ഷത്തിലെ ഉദ്‌വമനം കുറയ്ക്കുന്നു, അവ തീർത്തും ഇല്ലാതാക്കുന്നില്ല.ജലത്തിന്റെ വൈദ്യുത വിശ്ലേഷണത്തിന് ആണവ നിലയത്തിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നുവെങ്കിൽ, നമുക്ക് ലഭിക്കുന്ന ഹൈഡ്രജൻ പിങ്ക് ഹൈഡ്രജനാണ്. വൈറ്റ് ഹൈഡ്രജൻ സ്വാഭാവികമായി കാണപ്പെടുന്ന ഹൈഡ്രജനെ സൂചിപ്പിക്കുന്നു.

വൈദ്യുതവിശ്ലേഷണത്തിലൂടെ ജലത്തെ വിഭജിച്ച് ഹൈഡ്രജൻ ഉണ്ടാക്കുന്നു; ഇങ്ങിനയുള്ള . വൈദ്യുതവിശ്ലേഷണം പുനരുപയോഗിക്കാവുന്ന ഊർജ്ജത്താൽ പ്രവർത്തിക്കുന്നു എങ്കിൽ , അത് ഗ്രീൻ ഹൈഡ്രജൻ ആണ്. ഇതാണ് ‘ദേശീയ ഹൈഡ്രജൻ ദൗത്യം’ ഉന്നം വെക്കുന്നത്. പ്രകൃതി വാതകം ഉപയോഗിച്ചു ലഭിക്കുന്ന ഗ്രേ ഹൈഡ്രജനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗ്രീൻ ഹൈഡ്രജൻ ഉണ്ടാക്കുന്നത് പുനരുപയോഗ ഊർജം (സൗരോർജ്ജം, കാറ്റ് മുതലായവ) ഉപയോഗിച്ച് ജലത്തിന്റെ വൈദ്യുതവിശ്ലേഷണം വഴിയാണ്. അതിനാൽ അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് പോകുന്നില്ല. അതുകൊണ്ടാണ് ഇന്ത്യ ഈ പദ്ധതിയിൽ ഇത്രയധികം താത്പര്യമെടുക്കുന്നത്. പദ്ധതി വിജയമായാൽ 2030-ലെയും 2070-ലെയും ഇന്ത്യയുടെ ഹരിതഗൃഹ വാതകവുമായി ബന്ധപ്പെട്ട പ്രതിബദ്ധത എളുപ്പത്തിൽ നടപ്പിൽ വരുത്താൻ കഴിയും.

Content Highlights: about all you need to know about green hydrogen


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented