oppossumഇത്തരം നാട്യക്കാരെ playing possum എന്ന പ്രയോഗം കൊണ്ട് സൂചിപ്പിക്കാറുണ്ട്. ഇത്തരം അഭിനയത്തിന് തനടൊസിസ് (thanatosis) എന്നാണ് പറയുക.

ത്ത് അഭിനയിക്കുന്ന ചില നാടക നടന്മാരെപറ്റി പറഞ്ഞ് കേട്ടിട്ടുണ്ടാകും. എല്ലാം മറന്ന് അഭിനയിക്കുക എന്ന് മാത്രമാണ് ഇവിടെ 'ചത്ത്'' എന്നത് കൊണ്ട്  ഉദ്ദേശിക്കുന്നുള്ളു. രാത്രി ഓടിറക്കി അകത്ത് കയറിയ കള്ളനെ നാട്ടുകാരെല്ലാം കൂടി ഒരു ദിവസം കൈയോടെ പിടികൂടി . വന്നവര്‍ വന്നവര്‍ അറഞ്ചം പുറഞ്ചം അടി തുടങ്ങി. പെട്ടന്നാണ് കള്ളന്‍ കുഴഞ്ഞ് ചലനമറ്റ് വീണത്. കൃഷ്ണമണി മുകളിലോട്ട് മറിഞ്ഞു, മലര്‍ന്നങ്ങിനെ കിടപ്പാണ് ! പള്‍സും ഇല്ല ശ്വാസവുമില്ല. കൂട്ട അടി അടിച്ചവര്‍ക്കെല്ലാം ഉള്ള് കാളി. ചിലര്‍ സ്‌കൂട്ടായി. വിവരമറിഞ്ഞ് പോലീസ് ജീപ്പ് തൊട്ടടുത്ത് വന്ന് നിര്‍ത്തിയതും ചത്തുകിടന്നവന്‍ ചാടി എഴുന്നേറ്റ് ''രക്ഷിക്കണം സാറേ'' എന്നും അലറി അവരുടെ അടുത്തേക്ക് ഒരു ഓട്ടമാണ്. ഇതു പോലെ രക്ഷപ്പെടാനായി മരിച്ചത്‌പോലെ അഭിനയിക്കുന്ന നിരവധി ജീവികള്‍ ഉണ്ട്.

opposum ഇരപിടിയൻമാരിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണിത്. കുറച്ച് മിനിട്ടുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ ഈ ചത്ത് അഭിനയം തുടരാന്‍ ഇവര്‍ക്ക് കഴിയും.

 

ചത്ത് അഭിനയിക്കുന്നതില്‍ ഒന്നാം സ്ഥാനം അമേരിക്കക്കാരനായ വെര്‍ജീനിയ ഒപ്പോസം എന്ന ജീവിക്കാണ്. പൂച്ചയുടെ വലിപ്പം ഒക്കെ ഉള്ള ഒപ്പോസം ഇടക്കൊക്കെ ചത്തതുപോലെ കിടക്കുന്നതിനാല്‍, ഇത്തരം നാട്യക്കാരെ playing possum എന്ന പ്രയോഗം കൊണ്ട് സൂചിപ്പിക്കാറുണ്ട്. ഇത്തരം അഭിനയത്തിന് തനടൊസിസ് (thanatosis) എന്നാണ് പറയുക.

 

opposum
Baretailed woolly oppossum | photo : By Moisés Silva Lima from Brasil - Cuíca-lanosaUploaded by
FunkMonk, CC BY 2.0, https://commons.wikimedia.org/w/index.php?curid=31435169

 'ചാവല്‍' നാടകം എന്ന അതിജീവനം

ഒപ്പോസം ഭയപ്പെട്ടാല്‍, ജീവന്‍ അപകടത്തിലാണ് എന്ന് തോന്നിയാല്‍ നിമിഷം കൊണ്ട് ചത്തതുപോലെ ആകും. ഇത് മനപ്പൂര്‍വ്വം അഭിനയിക്കുന്നതുപോലും അല്ല. അനൈശ്ചികമായി ഉടന്‍ സംഭവിക്കുന്നതാണ്. പരിണാമപരമായി ആര്‍ജ്ജിച്ച ഒരു അതിജീവന അനുകൂലനമാണ് ഈ 'ചാവല്‍' നാടകം. ഇന്‍ വൊളന്ററി ആയ ഈ ശാരീരക പ്രതികരണം, നമ്മളില്‍ ചിലര്‍ക്ക് ചില സാഹചര്യങ്ങളില്‍ പെട്ടന്ന് ബോധക്കേട് ഉണ്ടാകുന്നതുപോലെ സ്വാഭാവിക രൂപത്തിലാണ് . നാവ് ഉള്ളിലേക്ക് വലിച്ച്, വാ തുറന്ന് , പല്ലുകള്‍ കാട്ടി, ഉമിനീരും പതയും ഒഴുക്കി ഒരു കിടപ്പ്. കണ്ണുകള്‍ അടഞ്ഞോ പാതി അടഞ്ഞോ ഉണ്ടാകും. ശരീരം വിറങ്ങലിച്ചപോലെ ചുരുണ്ട് കിടക്കും. മറിച്ചും തിരിച്ചും ഇട്ടാലും എടുത്ത് നടന്നാലും വടിപോലെ തന്നെ അനങ്ങാതെ തുടരും. കൂടെ മലദ്വാരത്തിനടുത്തുള്ള ഗ്രന്ഥികള്‍ വൃത്തികെട്ട അഴുകിയ നാറ്റ ദ്രാവകം സ്രവിപ്പിക്കുകകൂടി ചെയ്യും. ശരിക്കും ചത്ത് അഴുകിയ ജീവിയുടെ എല്ലാ സ്വഭാവവും കാണിക്കും. പല ഇരപിടിയന്മാരും ചത്ത ജീവികളെ തിന്നാതെ ഒഴിവാക്കും. അങ്ങിനെ രക്ഷപ്പെടാനുള്ള തന്ത്രമാണിവര്‍ ചെയ്യുന്നത്. കുറച്ച് മിനിട്ടുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ ഈ ചത്ത് അഭിനയം തുടരാന്‍ ഇവര്‍ക്ക് കഴിയും.

oppossumവണ്ടി തട്ടി ചത്ത മറ്റുജീവികളെ ഇവ തിന്നാറുണ്ട്. തീറ്റക്കിടയില്‍ വണ്ടി തൊട്ടടുത്തെത്തുമ്പോള്‍ ഇവ ചത്തതുപോലെ അവിടെ കിടക്കും. അങ്ങനെ വണ്ടി കയറി ശരിക്കും ചാവും

ചത്ത മറ്റു ജീവികളെ തിന്നുന്ന ശീലമുള്ളതിനാല്‍ ഒപ്പോസങ്ങള്‍ ഹൈവേകളില്‍ വണ്ടി തട്ടി ചത്ത മറ്റുജീവികളെ തിന്നുന്നത് സാധാരണമാണ്. തീറ്റക്കിടയില്‍ വണ്ടികള്‍ തൊട്ടടുത്ത് എത്തുമ്പോള്‍ ഓടി മാറി രക്ഷപ്പെടുന്നതിനുപകരം ഒപ്പോസം തനടൊസിസ് പുറത്തെടുത്ത് പെട്ടന്ന് ചത്തതുപോലെ അവിടെ കിടക്കും. പിന്നെ എന്തു സംഭവിക്കും എന്ന് ഊഹിക്കാമല്ലൊ. വണ്ടി കയറി ശരിക്കും ചാവും.

oppossum
ഒപ്പോസം | Photo  By Tree & J. Hensdill -
https://www.flickr.com/photos| Wiki commons

പിസോറ മിറബിലിസ് ( Pisaura mirabilis) എന്ന ഇനം ചിലന്തികളില്‍ പെണ്‍ ചിലന്തി ഇണചേരലിനിടയില്‍ ആണ്‍ ചിലന്തിയെ തിന്നുന്ന സ്വഭാവക്കാരാണ്. ഇണ ചേരുന്നതിനിടയില്‍ പെണ്‍ ചിലന്തി തിന്നാതെ നോക്കാന്‍ ആണ്‍ ചിലന്തി ഈ ചത്ത്കിടപ്പ് അഭിനയിക്കാറുണ്ട്. വലിപ്പം കൂടിയ പെണ്‍ചിലന്തിയെ ആകര്‍ഷിക്കാന്‍ നല്ല തീറ്റസമ്മാനവും ( nuptial gift) കൊണ്ടാണ് ഇണചേരാനായി ഇവര്‍ അടുത്തുകൂടുക. ആര്‍ത്തിക്കാരായ പെണ്‍ചിലന്തി സമ്മാനതീറ്റയില്‍ കടിച്ച് പിടിച്ച് തീറ്റതുടങ്ങുന്ന സമയം പതുക്കെ ആണ്‍ ചിലന്തി പെണ്ണിന്റെ ദേഹത്ത് വലിഞ്ഞുകയറി ബാഹ്യ ലൈംഗിക അവയവമായ എപ്പിഗൈനില്‍ ( epigyne) ബീജം നിക്ഷേപിക്കും. അപ്പോഴും അതീവ ജാഗ്രതയോടെ ഒരുകാല്‍ ഭക്ഷണ സമ്മാനത്തില്‍ തന്നെ ആണ്‍ ചിലന്തി ഇറുക്കി വെച്ചിട്ടുണ്ടാകും . പെണ്‍ ചിലന്തി സമ്മാനവുമായി സ്ഥലം കാലിയാക്കന്‍ തുടങ്ങുമ്പോഴോ ഇണയെ പിടിച്ച് തിന്നാന്‍ ശ്രമിക്കുമ്പോഴോ ഉടന്‍ തനടൊസിസ് പരിപാടി ആരംഭിക്കും. ചത്ത് മലച്ചപോലെ കാലുകള്‍ നിവര്‍ത്തിപ്പിടിച്ച് കിടക്കും. പെണ്‍ ചിലന്തി സമ്മാന ഭക്ഷണവും എടുത്തോടി എവിടെയെങ്കിലും നില്‍ക്കുമ്പോള്‍ ചാവല്‍ അഭിനയം മതിയാക്കി പതുക്കെ വീണ്ടും മുകളില്‍ കയറി ഇണചേരല്‍ തുടരും. അതീവ അപകടം പിടിച്ചതാണെങ്കിലും ഈ മരണ അഭിനയം മൂലം ഇണ ചേരാതെ ചാവാനുള്ള സാദ്ധ്യത വളരെയധികം കുറക്കാന്‍ ആണ്‍ ചിലന്തികള്‍ക്ക് കഴിയുന്നുണ്ട്.

കോമണ്‍ ഹാക്കര്‍ (Common hawker ) പെണ്‍ തുമ്പികള്‍ ചിലപ്പോള്‍ മാരകമായി ആക്രമിച്ച് ബലാത്സംഗം ചെയ്യുന്ന സ്വഭാവമുള്ള ആണ്‍ തുമ്പികളുടെ ഇണചേരലില്‍ നിന്നും രക്ഷപ്പെടാനായി പറന്നുകൊണ്ടിരിക്കുന്ന സമയം പെട്ടന്ന് ചത്തതുപോലെ അഭിനയിച്ച് നിലത്തേക്ക് വീഴും

അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന സ്വര്‍ണ്ണ മത്സ്യം ( Goldfish) സ്വര്‍ഗ്ഗ മത്സ്യം (paradise fish) തുടങ്ങിയ പല മീനുകളും അപകടമാണെന്ന് തോന്നിയാല്‍ ഇത്തരത്തില്‍ ചത്തതുപോലെ കിടക്കും. ചില്‍ക്കൂടുകള്‍ വൃത്തിയാക്കുന്ന സമയങ്ങളില്‍ ഇവയെ പിടിക്കുമ്പോള്‍  ഭയന്ന് മരണ അഭിനയം കാഴ്ചവെക്കും. അടിമറിഞ്ഞ് പൊങ്ങിക്കിടക്കും, ചിറകുകള്‍ അനക്കാതെ ശ്വാസം കുറച്ച് കൂടിന്റെ അരികുകളില്‍ അനങ്ങാതെ കിടക്കും.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഒരു മണിക്കൂറോളം ചത്തുകിടന്ന കുഴിയാന 

ജപ്പാനില്‍ കാണുന്ന ഒരിനം പിഗ്മി പുല്‍ച്ചാടികള്‍ തവളകളുടെ മുന്നില്‍പ്പെട്ടാല്‍ ചത്തുകിടക്കുന്നത് വല്ലാത്തൊരു കോലത്തിലാണ്. ശരീരത്തിലേ ഓരോരോ ഭാഗങ്ങള്‍ പലദിശകളിലേക്ക് നീട്ടിനിവര്‍ത്തി വെച്ച് അങ്ങിനെ കിടക്കും. കാലുകളും ശരീരത്തെമൂടുന്ന പാളികളും പിന്നറ്റത്തെ മുനകളും ഒക്കെ ചറപറ നീട്ടി, വടിപോലെ വിറങ്ങലിച്ച് കിടക്കുന്ന ഇതിനെ ഈ രൂപത്തില്‍ തവളയ്ജക്ക് വായില്‍ കൊള്ളിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഒഴിവാക്കും. ചിലയിനം കുഴിയാനകളും ( കാഴ്ചയില്‍ സൂചി തുമ്പികളോട് രൂപ സാമ്യം തോന്നുന്ന ആന്റ് ലയേണ്‍ ലേസ് വിങ്ങ് എന്ന ഒരിനം ഷഡ്പദത്തിന്റെ ലാര്‍വയാണ് കുഴിയാനകള്‍ ) ചത്തതുപോലെ അഭിനയിച്ച് ഇരപിടിയന്മാരില്‍ നിന്നും രക്ഷപ്പെടാറുണ്ട്. ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ നടന്ന പരീക്ഷണങ്ങളില്‍ കുഴിയാനകള്‍ ഒരു മണിക്കൂറോളം ഇത്തരത്തില്‍ ചത്തുകിടക്കുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു തരം വണ്ടുകള്‍ ഇങ്ങനെ 23 മിനുട്ട് സമയം ചത്ത് കിടന്നത് കണ്ടതായി ചാള്‍സ് ഡാര്‍വിനും രേഖപ്പെടുത്തീട്ടുണ്ട്.

bearജീവിക്കാന്‍ വേണ്ടി മരിക്കാന്‍ പോലും തയ്യാറാണ് എന്നത് സിനിമകളിലെ തമാശ ഡയലോഗ് മാത്രമല്ല. അതിജീവനത്തിനുള്ള അവസാന ചാന്‍സ് എന്ന തരത്തിലാണ് പല ജീവികളും ചത്തതുപോലെ കിടന്ന് അഭിനയിക്കുന്നത്. മല്ലനും മാതേവനും കാട്ടില്‍ പോയപ്പോള്‍ കരടിയുടെ മുന്നില്‍ പെട്ട കഥ പണ്ട് കേട്ടവരുണ്ടാകും . മല്ലന്‍ മരത്തില്‍ കയറി രക്ഷപ്പെട്ടപ്പോള്‍ സാധുവും ബുദ്ധിമാനുമായ മാതേവന്‍ നിലത്ത് ചത്തതുപോലെ കിടന്നു. കരടി വന്ന് നക്കിയും മറ്റും നോക്കിയപ്പോഴും ഒട്ടും അനങ്ങാതെ കിടന്നു. ശവം തിന്നാന്‍ ഇഷ്ടമില്ലാത്ത കരടി മാതേവനെ വിട്ട് സ്ഥലം വിട്ടതായാണ് കഥ. പല ജീവികളും ഇത്തരത്തില്‍ ചത്ത ഇരകളെ തിന്നാത്തവരുണ്ട്. അഴുകിയ മാംസത്തില്‍ നിന്നും രോഗം പിടിക്കാതിരിക്കാനുള്ള ജീവികളുടെ ഒരു സ്വസുരക്ഷാരീതിയാണിത്. എന്നാല്‍ കരടിയുടെ മുന്നില്‍ കഥയിലേതുപോലെ ഈ പൊറാട്ട് ഫലിക്കാന്‍ സാദ്ധ്യത വളരെ കുറവാണ്. എന്തായാലും കഥ കഴിയും എന്ന അവസ്ഥ വന്നാല്‍ പിന്നെ മരിക്കാന്‍ റെഡിയായി ചത്തതുപോലെ കിടക്കാം. ശത്രുവും വെല്ലുവിളിയും അല്ല എന്ന് തോന്നി ചിലപ്പോള്‍ കരടി ഒഴിഞ്ഞ് പോയേക്കാം. കരടി അടുത്ത് വന്ന് മണത്ത് നോക്കുകയാണെങ്കില്‍, പേടിച്ച് ചാവാതെ പത്തിരുപത് മിനുട്ട് അനങ്ങാതെ ചത്തതുപോലെ കിടക്കാന്‍ പറ്റിയാല്‍ , ചിലപ്പോള്‍ കരടി ബോറടിച്ച് ഉപേക്ഷിച്ച് പോയെന്ന് വരാം.

റഫറന്‍സ്:
https://royalsocietypublishing.org/doi/10.1098/rspb.2006.3501
https://www.newscientist.com/article/2129185-female-dragonflies-fake-sudden-death-to-avoid-male-advances/
https://esajournals.onlinelibrary.wiley.com/doi/10.1002/ecy.1781
https://www.jstor.org/stable/1444973?origin=crossref
https://www.nationalgeographic.com/animals/article/many-animals-play-dead-not-just-to-avoid-predators
https://www.jstor.org/stable/2423988?origin=crossref
https://www.treehugger.com/how-to-survive-a-bear-attack-4864232
https://academic.oup.com/beheco/article/19/3/546/185057

contnet highlights: Interesting Facts about Opossum, Vijayakumar Blathur, bandhukkal Mithrangal, Marsupial