ഫോസിലിൽ നിന്നുള്ള ഡിഎന്‍എ ഉപയോഗിച്ച് വംശനാശം സംഭവിച്ച വൂളി മാമത്തുകളെ ജനിതകമായി വീണ്ടെടുക്കുന്ന യജ്ഞം പുരോഗമിക്കുകയാണ്.  ദിനോസർ ഫോസിലിൽ നിന്നുള്ള ഡിഎന്‍എ ഉപയോഗിച്ച് ദിനോസറുകളെ പുനസൃഷ്ടിച്ച കഥയാണ് ജുറാസ്സിക് പാര്‍ക്ക് സിനിമ പറഞ്ഞതെങ്കില്‍ സമാനമായ രീതിയിൽ മാമത്തുകളെ വീണ്ടെടുക്കാനുള്ള യജ്ഞത്തിലാണ് ശാസ്ത്രലോകം. 

ആര്‍ട്ടിക് തുണ്ട്രയില്‍ നിന്ന് ആയിരക്കണക്കിന് വർഷം മുമ്പ് അപ്രത്യക്ഷമായ ഈ ഹിമ യുഗ ജീവിയെ വീണ്ടെടുക്കുന്ന ഗവേഷണത്തിന് മുതല്‍മുടക്കിക്കൊണ്ട് പുതിയ കമ്പനി രംഗത്ത് വന്നിരിക്കുകയാണ്. എന്നാല്‍ ഭൂമിയില്‍ നിന്ന് ആയിരക്കണക്കിന് വര്‍ഷം മുമ്പ് വംശമറ്റ ഒരു വിഭാഗം ജീവികളെ പുനസൃഷ്ടിക്കുന്നത് പരിസ്ഥിതിയുടെ താളം തെറ്റിക്കുമോ എന്ന ചോദ്യമാണ് മറുവശത്ത് നിന്നുയരുന്നത്. 1.5 കോടി ഡോളറാണ് കമ്പനി ഈ പദ്ധതിക്കായി നിക്ഷേപിക്കാനൊരുങ്ങുന്നത്.

mammoth sculpture
മാമത്തിന്റെ പ്രതിമ| AFP

ആര്‍ട്ടിക് തുണ്ട്രയിലൂടെ മാമത്തുകള്‍ വീണ്ടും വിഹരിക്കുന്ന കാലം കമ്പനി ഉറപ്പു നല്‍കുമെന്ന പ്രതീക്ഷയെന്ന് ജീനോം സീക്വന്‍സിംഗിലൂടെ പേരുകേട്ട ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ജനിറ്റിക്‌സ് പ്രൊഫസറായ ജോര്‍ജ് ചര്‍ച്ച് അഭിപ്രായപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ നേരിടാന്‍ ഈ ജീവികളുടെ തിരിച്ചുവരവിനാകുമെന്നാണ് അദ്ദേഹത്തെപ്പോലുള്ള ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

പരിസ്ഥിതിയില്‍ ശൂന്യത സൃഷ്ടിച്ചുകൊണ്ട് വംശമറ്റ ഒരു ജീവിവര്‍ഗ്ഗത്തെ തിരികെ കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്നാണ് എന്‍പിആറിന്റെ(നാഷണൽ പബ്ലിക് റേഡിയോ) ചോദ്യത്തിന് കമ്പനി നല്‍കുന്ന മറുപടി. 

 മാമത്തും പ്രത്യേകതകളും

മാമത്ത് ഫോസിലുകളില്‍ നിന്ന് വീണ്ടെടുത്ത ഡിഎന്‍എ ഏഷ്യൻ ആനകളില്‍ സന്നിവേശിപ്പിച്ചാണ് വൂളിമാമത്തിനെ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നത്. മാമത്തിന്റെ ജീവിച്ചിരിക്കുന്നവരിലെ അകന്ന ബന്ധുവായി വരും ഏഷ്യന്‍ ആന. പൂര്‍ണ്ണമായി മാമത്തായി പരിഗണിക്കാനാവില്ലെങ്കിലും ഇതുവഴിയുണ്ടാകുന്ന ജീവിവര്‍ഗ്ഗം മാമോഫന്റ് (മാമത്താന) എന്നറിയപ്പെടും. ഇവയ്ക്ക് മാമോത്തുമായായിട്ടായിരിക്കും കൂടുതല്‍ സാമ്യം10,000 വര്‍ഷം മുമ്പ് ആര്‍ട്ടിക് പ്രദേശത്ത് വിഹരിച്ചിരുന്ന ജീവി വര്‍ഗ്ഗമാണ് മാമത്തുകള്‍. അവശേഷിച്ച മാത്തുകള്‍ 1700 ബിസി വരെ സൈബീരിയയിലും മറ്റും ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ചിത്രങ്ങള്‍ കാണുമ്പോള്‍ വൂളി മാമത്ത് അതിഭീമന്‍ ജീവിയാണെന്ന് തോന്നാമെങ്കിലും ആഫ്രിക്കന്‍ ആനയുടെ ശരീര വലുപ്പമേ അവയ്ക്കുണ്ടായിരുന്നുള്ളൂ. പുല്ലുതിന്ന് ജീവിച്ച അവയുടെ കൊമ്പുകളും രോമാവൃതമായ ശരീരവുമാണ് ഇവയെ ഒറ്റക്കാഴ്ചയിൽ ആനയിൽ നിന്ന് വേർതിരിക്കുന്നത്. അഞ്ചുമീറ്റര്‍ വരെ നീളമുള്ളതാണ് കൊമ്പുകൾ. ഹിമയുഗത്തിലെ കടുത്ത തണുപ്പില്‍ നിന്ന് രക്ഷനേടാനാണ് രോമക്കെട്ടുകള്‍ ഇവയെ സഹായിക്കുന്നത്.

കാലാവസ്ഥ വ്യതിയാനത്തെ തടയാന്‍ മാമത്തുകള്‍ക്കാവുമോ?

arctic
ആർട്ടിക് പ്രദേശത്തെ മഞ്ഞുരുകലിന് വേഗം കൂടുന്നു |AP

മാമത്തുകള്‍ വലിച്ചെറിയുന്ന മഞ്ഞിന്‍ പാളികളുടെ വിടവിലൂടെ തണുത്ത വായു മണ്ണില്‍ എത്തുകയും പെര്‍മാഫ്രോസ്റ്റ് (ഭൂമി്ക്കടിയിലെ തണുത്തുറഞ്ഞ പാളി) നിലനിര്‍ത്തപ്പെടുന്നുണ്ട്. എന്നാല്‍ മാമത്തുകളുടെ വംശനാശത്തിനു ശേഷം മഞ്ഞ് കുമിഞ്ഞു കൂടി ചൂടുത്പാദിപ്പിച്ച് പെര്‍മാഫ്രോസ്റ്റ് ഉരുകലിനു കാരണമായി മാമോത്തുകളെ തിരികെ കൊണ്ടുവരുന്നതിലൂടെ ആര്‍ട്ടിക് പ്രദേശത്തെ പഴയ കാലാവസ്ഥയിലേക്ക് ചെറിയ രീതിയിലെങ്കിലും തിരികെ കൊണ്ടുവരാനാകുമെന്നാണ കമ്പനിയുടെ പ്രതീക്ഷ.

എന്നാല്‍ നിലവിലെ അളവിലുള്ള ഭീകരമായ കാലാവസ്ഥാ വ്യതിയാനത്തെ തടയാന്‍ മാമത്തുകള്‍ക്കാവില്ല എന്നാണ് മറുവിഭാഗം സാസ്ത്രജ്ഞരുടെ വാദം. മാത്രവുമല്ല മാമത്തുകള്‍ മഞ്ഞുരുകുന്നത് തടഞ്ഞെന്നത് സ്ഥാപിക്കാനുള്ള പഠനങ്ങളില്ലെന്നും പ്രൊഫസറും എവലൂഷണറി ജനറ്റിസ്റ്റുമായ ലവ് ഡാലന്‍ പറയുന്നു.

മാമത്തിനെ പുനസൃഷ്ടിക്കുന്നതിനുള്ള ടെക്കനോളജി വംശനാശ ഭീഷണി നേരിടുന്ന ജീവികളെ നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നതാവും പരിസ്ഥിതിക്ക് കൂടുതല്‍ ഗുണകരമെന്നാണ് ഇത്തരം ശാസ്ത്രജ്ഞരുടെ വാദം. മാമത്തിനെ വീണ്ടെടുക്കുന്നതിനു പകരം വംശമറ്റു കൊണ്ടിരിക്കുന്ന പാണ്ടയെയും വൈറ്റ് റൈനോയെയും നിലനിര്‍ത്താനുള്ള ശ്രമത്തിനായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

Mammoth Yuka
സൈബീരിയയില്‍ നിന്ന് കണ്ടെത്തിയ യുക മാമത്ത്,
28000 വര്‍ഷം പഴക്കമുള്ളത്. Pic Credit: Wikimedia Commons.

നിലവിലെ ആവാസവ്യവസ്ഥയോട് ഒത്തുപോകാനാവുമോ

നിലവിലെ ആവാസവ്യവസ്ഥ്യക്ക് മാമത്തുകള്‍ ശല്യക്കാരായേക്കാം എന്ന വാദവുമുണ്ട്. മാമത്തുകള്‍ ആശ്രയിച്ചിരുന്ന സസ്യങ്ങളും അന്നത്തെ ആവാസവ്യവസ്ഥയും ഒപ്പം സഹവസിച്ച ജീവികളുമൊന്നുമില്ല. അതിനാല്‍ തന്നെ മാമത്തുകളെ മാത്രം തിരിച്ചുകൊണ്ടുവരുന്നത് കാലാവസ്ഥാ വ്യതിയാനത്തിനുള്ള പരിഹാരമാവില്ലെന്നാണ് മറുവിഭാഗം ശാസ്ത്രജ്ഞരുടെ വാദം. അതേസമയം ഇത്തരമൊരു നീക്കത്തിനു മുതിര്‍ന്നാലും മാമത്ത് പിറവിക്കുള്ള പ്രക്രിയയ്ക്ക് കാലമേറെ വേണ്ടിവരും.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

Reference: 1. https://www.npr.org/2021/09/14/1036884561/dna-resurrection-jurassic-park-woolly-mammoth, 

2. https://science.thewire.in/environment/george-church-colossal-mammophants-climate-change-ethics/

3. stat news

content highlights: will Woolly mamoth's reentry to the world revive the ecological balance?