ലോകത്താകമാനമുള്ള നാനൂറോളം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് റെക്കോഡ് താപനില. 'ദി ഗാര്‍ഡിയന്‍' പുറത്ത് വിട്ട് കണക്കുകള്‍ പ്രകാരം കാനഡ, ഡൊമിനിക്ക, മൊറോക്കോ, ഒമാന്‍, തായ് വാന്‍, ടുനീസിയ, ടര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളാണ് റെക്കോഡ് താപനിലയില്‍ മുന്‍പന്തിയില്‍ എത്തിയത്. 

കാലാവസ്ഥാ വ്യതിയാനം യഥാര്‍ത്ഥ്യമാണെന്നും അത് ആരംഭിച്ചുവെന്നും കനേഡിയന്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് മിനിസ്റ്റര്‍ സ്ഥാപക കാതറിന്‍ മക്കീന അഭിപ്രായപ്പെട്ടു.കഴിഞ്ഞ വര്‍ഷമാദ്യം കാനഡയില്‍ താപനില ഗണ്യമായ കുറഞ്ഞെങ്കിലും ജൂണോടെ കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു. 

യൂറോപ്പിലെ ഏറ്റവും വലിയ താപനിലയാണ് ഇറ്റലിയിലെ സിറാക്യൂസില്‍ രേഖപ്പെടുത്തിയത്. ജൂണിലും ജൂലൈയിലും പടിഞ്ഞാറന്‍ അമേരിക്കയിലുണ്ടായ ഉഷ്ണ തരംഗത്തില്‍ കാനഡയിലെയും അമേരിക്കയിലെയും നൂറ് കണക്കിനാളുകളാണ് മരിച്ചത്. വരും വര്‍ഷങ്ങളിലും റെക്കോഡ് താപത്തെ ഭൂമി അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Content Highlights: Record temperatures recorded worldwide last year