പള്ളിവാസലിലെ പാറക്കെട്ടുകള്‍ അപകടാവസ്ഥയില്‍

കൊച്ചി: മൂന്നാറിലെ പള്ളിവാസല്‍ മലനിരകള്‍ അപകടത്തിലാണെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്ര സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ പ്രദേശത്ത് വലിയതോതിലുള്ള പാറയിടിച്ചില്‍ ഉണ്ടായേക്കാം എന്നും കൈയേറ്റങ്ങള്‍ തടയണമെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കുന്നു.

ദുരന്തം ഉണ്ടാകുമെന്ന് പറയുന്ന മലനിരകളില്‍ നാല് റിസോര്‍ട്ടുകളാണ് നിര്‍മ്മാണം നടത്തുന്നത്. കഴിഞ്ഞ മാര്‍ച്ച് 14ന് വലിയ പാറയിടിച്ചില്‍ ഇവിടെ നടന്നിരുന്നു. പാറക്കെട്ടുകള്‍ താഴെക്ക് ഉരുണ്ട് വരുന്നത് തടയാന്‍ ഉരുക്ക് വലകള്‍ ഉപയോഗിക്കണമെന്നും പാറക്കെട്ടുകളുടെ അടിഭാഗം ബലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പള്ളിവാസല്‍ മലനിരകളില്‍ തുടര്‍ പഠനം നടത്തണമെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.