ടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലതും ഭൂമിയില്‍ ജലാംശം കുറഞ്ഞ് അതിവേഗം തരിശായിക്കൊണ്ടിരിക്കുകയാണ്.  മിസോറം, അരുണാചല്‍ പ്രദേശ്, അസം, ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ കിഴക്കന്‍ സംസ്ഥാനങ്ങളും പഞ്ചാബ്, ഡല്‍ഹി, ഉത്തരാഘണ്ഡ്, ജമ്മുകാശ്മീര്‍ എന്നീ വടക്കന്‍ സംസ്ഥാനങ്ങളും മരുവത്കരണം അഥവാ ഡെസേട്ടിഫിക്കേഷന്റെ വക്കിലാണ്. ഐ.എസ്.ആര്‍.ഒയുടെ നേതൃത്വത്തിലുള്ള സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ 2003നും 2018നും ഇടയില്‍ ഇന്ത്യയുടെ ഉപരിതല ഭൂമിയില്‍ വന്ന മാറ്റങ്ങളേക്കുറിച്ച് നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡെസേട്ടിഫിക്കേഷന്‍ ആന്‍ഡ് ലാന്‍ഡ് ഡീഗ്രഡേഷന്‍ അറ്റ്ലസ് ഓഫ് ഇന്ത്യ എന്ന പഠനത്തില്‍ ഈ കാലയളവില്‍ മുമ്പെങ്ങുമില്ലാത്ത വിധമാണ് ഭൗമ ഉപരിതലത്തിലെ ജലാംശം കുറഞ്ഞു പോയതെന്ന് ചൂണ്ടിക്കാണിക്കുന്നു.

desert

എന്താണ് മരുവത്കരണം?

താരതമ്യേന ഭൂമി വരണ്ട് തരിശായി കാലക്രമത്തില്‍ ജലസാന്നിധ്യം നഷ്ടപ്പെടുന്നതാണ് മരുവത്കരണം. ജലാംശം നഷ്ടപ്പെടുന്നതോടെ  സസ്യജാലങ്ങളും വന്യജീവിസമ്പത്തും ഇല്ലാതാകും. അങ്ങനെ ആ ഭൂമി മരുഭൂമിയാകും.  ലോകത്തിന്റെ പല ഭാഗത്തും വ്യാപകമായി കാണുന്ന പ്രതിഭാസമാണിത്. 


സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഇന്ത്യയില്‍ അതിവേഗം വരണ്ടുണങ്ങുന്നത് മിസോറാമാണ്. 15 വര്‍ഷത്തിനുള്ളില്‍ 2.8 മടങ്ങ് വേഗതയിലാണ് ഇവിടെ മരുവത്കരണം നടക്കുന്നതെന്നാണ് ഐഎസ്ആര്‍ഒ പഠനത്തിലുള്ളത്.  0.18 മില്യണ്‍ ഹെക്ടേഴ്സ് ഭൂമി ഇവിടെ മരുഭൂമിയായി മാറി.

2018-19 വര്‍ഷത്തില്‍ മാത്രം 13 ശതമാനം ഭൂമിയാണ് ഡെസേട്ടിഫിക്കേഷന്‍ അഥവാ മരുവത്കരണം വഴി മിസോറമിന് നഷ്ടമായത്. 

2003-05, 2018-19 വര്‍ഷങ്ങളില്‍ 46 ശതമാനത്തോളമാണ് അരുണാചല്‍ പ്രദേശില്‍ മരുവത്കരണം കൂടിയത്.

2003 മുതല്‍ 2005 വരെയുള്ള രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ 4.55 ശതമാനം ഭൂമി ലാന്‍ഡ് ഡീഗ്രഡേഷന് വിധേയമായി.  201113 വര്‍ഷങ്ങളില്‍ ഇത് 8.89% ആയി ഉയര്‍ന്നു. അരുണാചല്‍ പ്രദേശില്‍ 2.4 ശതമാനം ഭൂമിയാണ് മരുവല്‍ക്കരണത്തിന്റെ പാതയിലുള്ളത്.  2003-05, 2018-19 വര്‍ഷങ്ങളില്‍ 46 ശതമാനത്തോളമാണ് അരുണാചല്‍ പ്രദേശില്‍ മരുവത്കരണം കൂടിയത്.

എന്തുകൊണ്ട് മരുവത്കരണം

ഭൂമിയിലെ ജലാംശം നഷ്ടപ്പെടുത്തുന്നത് മനുഷ്യന്റെ വീണ്ടു വിചാരമില്ലാത്ത പ്രവൃത്തികളാണ്. മണ്ണിന്റെ അമിത ചൂഷണവും വനനശീകരണവും ഭൂമിയുടെ സംതുലിതാവസ്ഥ തെറ്റിക്കുന്നു. അങ്ങനെ ഭൂമി വരണ്ടുണങ്ങുന്നു. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2011നും 2019നുമിടയില്‍ മിസോറാമില്‍ വന്‍ തോതില്‍ വനഭൂമി വെട്ടിവെളിപ്പിച്ചിട്ടുണ്ട്.  മിസോറമില്‍ മൊത്തം വനത്തിന്റെ 5.8 ശതമാനവും നാഗാലാന്റില്‍ 6 ശതമാനവുമാണ് വനം നഷ്ടമായത്. അസമിലെയും മേഘാലയയിലെയും കൃഷിഭൂമികള്‍ വലിയ തോതില്‍ ജലദൗര്‍ലഭ്യം നേരിടുന്നുണ്ട്. കൃഷി ഭൂമി വര്‍ദ്ധിച്ചുവരുന്നതും മരുവത്കരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

മരുവത്കരണവും പ്രദേശങ്ങള്‍ പാഴ്ഭൂമിയായി മാറുന്നതും നമ്മെ നയിക്കുക കാലാവസ്ഥാ വ്യതിയാനത്തിലേക്കാണ്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമീപകാലങ്ങളില്‍ മഴ കുറഞ്ഞു വരുന്നതും കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

content highlights: Delhi, Kashmir, punjab states under threat of dessertification