പഴയ തലമുറ ജീവിതത്തില്‍ ശരാശരി നാല് ഉഷ്ണതരംഗങ്ങളാണ് കണ്ടതെങ്കില്‍ പുതുതലമുറയ്ക്ക് 30 എണ്ണം കാണേണ്ടിവരും

പ്രകൃതിദുരന്തങ്ങളുടെ എണ്ണത്തിനൊപ്പം കാഠിന്യവും ഉയരും വ്യാവസായികവത്കരണത്തിനു മുമ്പുള്ളതിനെക്കാള്‍ 2100 ആകുമ്പോഴേക്കും ആഗോള താപനില 2.4 ഡിഗ്രി സെല്‍ഷ്യസ് ഉയരും

പശ്ചിമേഷ്യയില്‍ 2020-ല്‍ ജനിച്ച കുട്ടികള്‍ നേരിടുക പത്തുമടങ്ങ് അധികം ഉഷ്ണതരംഗം

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

വാഷിങ്ടണ്‍: നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിജീവിതം അത്ര സുരക്ഷിതമല്ല. 60 കൊല്ലം മുമ്പ് (1960) ജനിച്ചവരുമായി തട്ടിച്ചുനോക്കുമ്പോള്‍ 2020-ല്‍ പിറന്ന കുഞ്ഞുങ്ങള്‍ ശരാശരി മൂന്നിരട്ടിയോളം പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാലാവസ്ഥാവ്യതിയാനമാണ് വെള്ളപ്പൊക്കം, കാട്ടുതീ, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ ദുരന്തങ്ങളുയരാന്‍ കാരണം.

ബ്രസ്സല്‍സിലെ വ്രിജെ സര്‍വകലാശാലയിലെ കാലാവസ്ഥാശാസ്ത്രജ്ഞന്‍ വിം തിയറിയും സഹപ്രവര്‍ത്തകരും സെപ്റ്റംബര്‍ 26-ന് സയന്‍സ് ജേണലിലെഴുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഒക്ടോബര്‍ അവസാനം സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ യു.എന്‍. കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കേയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

illustration

content highlights : Climate crisis putting children at extremely high risk, UN report